Image

പ്രസിഡന്റ് ട്രമ്പ് സ്ത്രീജന വിരോധിയോ? (ജോണ്‍ കുന്തറ)

ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍ Published on 22 January, 2017
പ്രസിഡന്റ്  ട്രമ്പ് സ്ത്രീജന വിരോധിയോ? (ജോണ്‍ കുന്തറ)
ഇന്നലെ അമേരിക്കന്‍ പട്ടണങ്ങളില്‍ പെണ്ണുങ്ങള്‍ അവരുടെ അവകാശങ്ങള്‍ സംരെക്ഷിക്കുന്നതിനായി പ്രകടനങ്ങള്‍ നടത്തി. ഡൊണള്‍ഡ് ട്രമ്പിന്റെ ഭരണം തുടങ്ങിയിരിക്കുന്നുപെണ്ണുങ്ങള്‍ക്കാര്‍ക്കും ഈ മണ്ണില്‍ രക്ഷയില്ല എന്ന അര്‍ത്ഥത്തില്‍ .

കഴിഞ്ഞ തിരഞ്ഞെടുപ്പു കാലം ആരുടേയും മനസ്സില്‍ നിന്നും ഉടനെ ഒന്നും മാഞ്ഞുപോകില്ല. ഇനാഗുറേഷന്‍ ആഘോഷച്ചടങ്ങുകള്‍ തീരും മുമ്പേ പ്രതിഷേധ ജാഥകള്‍ അതേ വീഥികളില്‍ത്തന്നെ അരങ്ങേറി.
ശരി തന്നെ അമേരിക്കയില്‍ ആര്‍ക്കു വേണമെങ്കിലും സമാധാനപരമായ ജാഥകള്‍ നടത്താം മുദ്രാവാക്ക്യങ്ങള്‍ വിളിക്കാം. എന്നാല്‍ ഇന്നലത്തെ പ്രതിഷേധ പ്രകടനക്കാരോടു ഒരു ചോദ്യം ചോദിക്കട്ടെ ദയവായി പറയു, ട്രമ്പിന്റെ ഭരണം റദ്ദുചെയ്യുമെന്നു പേടിയുള്ള മൂന്നു നിങ്ങളുടെ മൗലിക അവകാശങ്ങള്‍, ഓരോന്നായി?

ഈ പ്രകടനത്തെ കാണേണ്ടത് ഇങ്ങനെയാണ്, കുഞ്ഞുങ്ങള്‍ക്ക് ശരീരത്തില്‍ പ്രതിരോധം വര്‍ധിപ്പിക്കുന്നതിന് മുന്‍കൂര്‍ വാക്‌സിനേഷന്‍ നടത്തുന്നതുപോലെ. ട്രമ്പ് മത്സര സമയം ഒരിടത്തും പെണ്ണുങ്ങളുടെ മൗലിക അവകാശങ്ങള്‍ക്കു കടിഞ്ഞാണ്‍ ഇടും എന്നു പറഞ്ഞിട്ടില്ല. പിന്നെ എവിടെ നിന്നും ഈ അയുക്തികരമായ അഭിപ്രായങ്ങള്‍ ഉടലെടുക്കുന്നു?

ശരിതന്നെ ഹില്ലാരിയേയും , സാണ്ടേഴ്‌സിനെയും പിന്തുണച്ച സ്ത്രീജനത്തിന് ട്രമ്പിന്റ്വിജയം ഒട്ടും സഹിക്കുവാന്‍ പറ്റുന്നില്ല. ഇതുപോലെ തന്നെ ട്രമ്പിനെ പിന്താങ്ങിയ അനേക സ്ത്രീകളും ഇവിടുണ്ട്. അവരുടെ വോട്ടുകള്‍ക്കു നിങ്ങളുടെ മുന്‍പില്‍ ഒരു വിലയും ഇല്ലേ ? അവരുടെ സ്ത്രീത്വത്തവും നിങ്ങളുടേതും ആയി എന്തു വ്യത്യാസം?

കെല്ലിയാന്‍ കോണ്‍ വെ, ട്രമ്പിന്റെ വിജയത്തിനു സാരഥ്യം വഹിച്ച സ്ത്രീ, നിയുക്ത യു എന്‍ . അംബാസഡര്‍ നിക്കി ഹെയ്‌ലി ഇവരൊക്കെ ട്രമ്പിന്റെ അടിമകളാണോ? ഇവരുടെ അവകാശങ്ങളും മറ്റു സ്ത്രീകളുടെ അവകാശങ്ങളുമായി എന്തൊക്കെയുണ്ടു വ്യത്യാസങ്ങള്‍? ട്രമ്പ് സ്ത്രീത്വത്തത്തെ ചോദ്യം ചെയ്യൂന്ന നിയമങ്ങള്‍ കൊണ്ടുവന്നാല്‍ ഈസ്ത്രീകള്‍ കണ്ണുമടച്ചു നില്‍ക്കുമെന്നു നിങ്ങള്‍ കരുതുന്നുവോ?

ഇവിടെ സംഭവിക്കുന്നത് മറ്റൊന്നുമല്ല, വരുവാനിരിക്കുന്ന സുപ്രീം കോര്‍ട്ട് ജഡ്ജി നോമിനേഷന്‍ . ഇന്നലെ നിരത്തുകളില്‍ കണ്ട ഭൂരിഭാഗം സ്ത്രീകളുടേയും ഭയം ട്രമ്പ് ഒരു കടുത്ത യാഥാസ്ഥിതികനെ നിയമിക്കും 'റോ/വൈഡ് ' (Roe vs Wade) വിധിയിലൂടെ കിട്ടിയ ഗര്‍ഭച്ഛിദ്ര അവകാശം മാറ്റിമറിക്കും എന്നതാണ്. ഇതു സംഭവിച്ചേക്കാം എന്നത് ഒരു പേടി മാത്രം. ഇതു സംഭവിക്കാന്‍ പോകുന്നു എന്നതിന് ഒരു സൂചനയും ഇല്ലാ.

അമേരിക്കയുടെ ഭരണ സാരഥ്യം ബറാക് ഒബാമയില്‍ നിന്നും ഡൊണാള്‍ഡ് ട്രമ്പിലേയ്ക്ക് പതിവു പോലെ എല്ലാ പ്രമുഖ രാഷ്ട്ര നേതാക്കളുടേയും സാന്നിധ്യത്തില്‍ കൈമാറ്റം നടന്നിരിക്കുന്നു. ഇതില്‍ എല്ലാ അമേരിക്കക്കാരും അഭിമാനം കൊള്ളണം. ഇനാഗുറല്‍ പ്രസംഗം രണ്ടു പൊളിറ്റിക്കല്‍ പാര്‍ട്ടികളേയും പൊതുവെ വാഷിംഗ്ടണ്‍ സ്ഥാപിതതാല്പര്യ സമൂഹത്തേയും വിമര്‍ശിച്ചുള്ളതായിരുന്നു. തികച്ചും വ്യക്തമായിരുന്നു താന്‍ എല്ലാവരുടേയും അടിസ്ഥാനപരമായ അവകാശങ്ങള്‍ കാത്തുസൂഷിക്കുമെന്ന്

ട്രമ്പിന്റെ കുടുംബത്തില്‍ ത്തന്നെ എത്രയോ ശക്തരായ സ്ത്രീകള്‍, ബിസിനസ്സ് രംഗത്ത് മുന്‍നിരയില്‍ പലേ സ്ഥാനങ്ങളിലുംകാണാം.ഭാര്യ മെലനിയാ പറഞ്ഞു കഴിഞ്ഞു ഒരുആദ്യ വനിത എന്ന നിലയില്‍അവരുടെ ശ്രദ്ധ സ്ത്രീകളുടെ ഉന്നമനം ആയിരിക്കും.

ഗാന്ധിജി, മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ് ഇവരൊക്കെ മനുഷ്യാവകാശ സമരങ്ങള്‍ക്കു നേതൃത്വം കൊടുത്തിട്ടുണ്ട് അവയെല്ലാം നിലവിലിരുന്ന നിയമങ്ങള്‍ മാറ്റുന്നതിനും വിവേചനം നിര്‍ത്തലാക്കുന്നതിനും ആയിരുന്നു അല്ലാതെ എന്തോ ആപത്തു വന്നേക്കാം എന്നുപേടിച്ചിട്ടല്ല. ആവശ്യമുള്ള കാര്യങ്ങള്‍ക്കു പ്രക്ഷോഭണം സംഘടിപ്പിക്കൂ അല്ലാതെ കുറേ മുദ്രാവാക്യങ്ങള്‍ വിളിച്ചു കൂവുന്നത് ഭോഷത്തരം മാത്രം.
പ്രസിഡന്റ്  ട്രമ്പ് സ്ത്രീജന വിരോധിയോ? (ജോണ്‍ കുന്തറ)
Join WhatsApp News
narman 2017-01-22 13:04:09
ഏയ്, വിരോധിയല്ല, ലമ്പടന്‍. കണ്ടാലുടന്‍ അവിടെയും ഇവിടെയും കയറിപ്പിടിക്കും 
Sara Abraham 2017-01-22 13:41:08
What news channel you are watching ? You think, 3.3 million women in US and thousands in rest of the world are fools? Let women decide what they want. Do you know, your mother,wife,sisters, daughters are all women. Women of the world will decide on what they want
Tom abraham 2017-01-22 14:59:23

When did women get their right to vote in America ? Was trump responsible for that ? Trump has serious matters to attend to. Labor Law needs revamping. An employer can fire anyone with or without reason. Male or female. Some females block male promotions. Congress should get emails from all of us. Trump has 9 Indian -Americans in his cabinet with female representation as well.


H1B 2017-01-22 17:16:01
Minimum salary is going to be 100K soon.... Whatelse anyone want?
A ruler cares about his own country. So proud.

വിദ്യാധരൻ അന്തപ്പൻ മാത്തുള്ള തുടങ്ങിയവരുടെ ജാഥ ന്യൂയോർക്കിൽ ഉണ്ടായിരുന്നു. തല മൊട്ടയടിക്കും എന്ന് പറഞ്ഞ ഒരു കൂട്ടുകാരൻ ഇപ്പോൾ എവിടെയാണോ ആവോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക