Image

ചികിത്സാ സഹായ ധനം നല്‍കി

Published on 22 January, 2017
ചികിത്സാ സഹായ ധനം നല്‍കി

      ജിദ്ദ: കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി. സിദ്ദീഖിന്റെ അഭ്യര്‍ഥന പ്രകാരം കോഴിക്കോട് ജില്ലയിലെ കാക്കൂര്‍ സ്വദേശിനി പുനത്തില്‍ കണ്ടി ബിന്ദുവിന്റെ മകളുടെ ചികിത്സാ ഫണ്ടിലേക്ക് ജിദ്ദാ ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സ്വരൂപിച്ച തുക കോഴിക്കോട് ഡിസിസി ഓഫീസില്‍ നടന്ന ചടങ്ങില്‍ ടി. സിദ്ദീഖ് ബിന്ദുവിന് കൈമാറി. 

ചടങ്ങില്‍ ഗ്ലോബല്‍ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ, ജിദ്ദാ കമ്മിറ്റി വൈസ് പ്രസിഡന്റ് സമദ് കിണാശേരി, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് ടി.പി. നൗഷീര്‍, മുക്കം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.ടി. അഷ്‌റഫ് എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക