Image

സഹജീവികളുടെ ഹൃദയവികാരങ്ങളെ അറിഞ്ഞു സഹായിക്കുന്നത് പുണ്യം: ഇന്നസെന്റ് എംപി

Published on 22 January, 2017
സഹജീവികളുടെ ഹൃദയവികാരങ്ങളെ അറിഞ്ഞു സഹായിക്കുന്നത് പുണ്യം: ഇന്നസെന്റ് എംപി

 
അബുദാബി: സമസൃഷ്ടികളുടെ ഹൃദയവേദനകളെ തൊട്ടറിഞ്ഞു സഹായഹസ്തം നീട്ടുന്നതാണ് പുണ്യകര്‍മമെന്നു നടനും അമ്മ പ്രസിഡന്റും എംപിയുമായ ഇന്നസെന്റ് അഭിപ്രായപ്പെട്ടു. സഹിഷ്ണത മാസാചരണത്തിന്റെ ഭാഗമായി ലേബര്‍ ക്യാന്പുകളില്‍ കുടുംബത്തെ വേര്‍പിരിഞ്ഞു കഴിയുന്ന ആയിരത്തിഇരുനൂറോളം തൊഴിലാളികളെ സംഘടിപ്പിച്ച് അബുദാബി മാര്‍ത്തോമ യുവജന സഖ്യം ഒരുക്കിയ പുതുവത്സരാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഖ്യം പ്രസിഡന്റ് റവ. പ്രകാശ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. റോജി എം ജോണ്‍ എംഎല്‍എ മുഖ്യസന്ദേശം നല്‍കി. മലയാളി സമാജം ചീഫ് കോര്‍ഡിനേറ്റര്‍ എ.എം. അന്‍സാര്‍, ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡന്റ് അനില്‍ സി. ഇടിക്കുള, വൈഎംസിഎ പ്രസിഡന്റ് ബിജു പാപ്പച്ചന്‍, ഇടവക ഭാരവാഹികളായ ഡാനിയേല്‍ പാപ്പച്ചന്‍, ഒ.ബി. മാത്യു, സഖ്യം ഭാരവാഹികളായ ബിജോയ് സാം, ജ്യോതി സുനില്‍, ജയന്‍ ഏബ്രഹാം, സാംസണ്‍ മത്തായി, ജിജു മാത്യു എന്നിവര്‍ സംസാരിച്ചു.

വിവിധ ലേബര്‍ ക്യാന്പുകളെ പ്രതിനിധീകരിച്ച് വഖാര്‍ അഹ്മദ്, സുനില്‍ വര്‍ഗീസ്, നസ്‌റുല്‍ ഇസ്ലാം എന്നിവര്‍ ചേര്‍ന്ന് പുതുവത്സര കേക്ക് മുറിച്ചു.

ഇന്ത്യക്കാര്‍ക്കുപുറമെ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ഈജിപ്ത്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ തൊഴിലാളികളും പങ്കെടുത്തു. തുടര്‍ന്ന് സഖ്യം പ്രവര്‍ത്തകരും തൊഴിലാളികളും ചേര്‍ന്ന് നിരവധി കലാപരിപാടികളും അവതരിപ്പിച്ചു. സ്‌നേഹവിരുന്നോടെയും പുതുവത്സര സമ്മാന വിതരണത്തോടെയും പരിപാടികള്‍ സമാപിച്ചു. 

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക