Image

ദേശീയഗാന സമയത്ത് ഭിന്നശേഷിക്കാരും എഴുന്നേറ്റു നില്‍ക്കണമെന്ന് കേന്ദ്രം

Published on 22 January, 2017
ദേശീയഗാന സമയത്ത് ഭിന്നശേഷിക്കാരും എഴുന്നേറ്റു നില്‍ക്കണമെന്ന് കേന്ദ്രം

  ന്യൂഡല്‍ഹി: പൊതുസ്ഥലത്ത് ദേശീയ ഗാനം ആലപിക്കുന്‌പോള്‍ ഭിന്നശേഷിയുള്ളവരും എഴുന്നേറ്റ് നില്‍ക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം. ഭിന്നശേഷിയുള്ളവര്‍ സാധ്യമായ രീതിയില്‍ പരമാവധി ബഹുമാനം പുലര്‍ത്തണമെന്നാണ് കേന്ദ്രം നിര്‍ദേശിക്കുന്നത്. കാഴ്ചയ്ക്കും കേള്‍വിക്കും വെല്ലുവിളി നേരിടുന്നവര്‍ എങ്ങനെ ദേശീയഗാനത്തെ ആദരിക്കണമെന്ന കര്‍ശനവ്യവസ്ഥകളും മാര്‍ഗനിര്‍ദേശത്തിലുണ്ട്. സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും പോലീസ് മേധാവികള്‍ക്കും മാര്‍ഗനിര്‍ദേശങ്ങളുടെ പകര്‍പ്പ് കൈമാറി. ഫെബ്രുവരി 14ന് കേസില്‍ അടുത്തവാദം കേള്‍ക്കുന്‌പോള്‍, മാര്‍ഗനിര്‍ദേശം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും.

തിയറ്ററുകളിലും മറ്റും ദേശീയഗാനം കേള്‍പ്പിക്കുന്‌പോള്‍, ഭിന്നശേഷിയുള്ളവര്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്ന് സുപ്രീംകോടതി മുന്‍ഉത്തരവില്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പരിഗണിച്ചശേഷം ഭിന്നശേഷിക്കാരുടെ വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്താമെന്നാണ് കോടതി നിലപാട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക