Image

ദുബൈ കെ.എം.സി.സി വോളിബോള്‍ ടൂര്‍ണമെന്റില്‍ കാസര്‌ഗോഡ് ജില്ല ചാമ്പ്യന്മാരയി

Published on 22 January, 2017
ദുബൈ കെ.എം.സി.സി  വോളിബോള്‍ ടൂര്‍ണമെന്റില്‍ കാസര്‌ഗോഡ് ജില്ല ചാമ്പ്യന്മാരയി
ദുബൈ: ദുബൈ കെ.എം.സി.സി സലാഹുദ്ദീന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച വോളിബോള്‍ ടൂര്‍ണമെന്റില്‍ കാസര്‌ഗോഡ് ജില്ല ചാമ്പ്യന്മാരയി, കോഴിക്കോട് ജില്ലയാണ് റണ്ണര്‍ അപ്പായി. കാസര്‍ഗോഡ്,കണ്ണൂര്‍,കോഴിക്കോട്,ആലപ്പുഴ,കോട്ടയം,കൊല്ലം,വയനാട് തുടങ്ങിയ ജില്ലകള്‍ തമ്മില്‍ നടന്ന വീറും വാശിയും നിറഞ്ഞ മത്സരം കാണികള്‍ക്ക് ഏറെ ആവേശം നല്‍കി.ദേശീയ സംസ്ഥാന ജില്ലാ താരങ്ങള്‍ അണിനിരന്ന ഓരോ മത്സരവും ഒന്നിനൊന്നു മെച്ചപെട്ടതായിരുന്നു.എ.കെ അബ്ദുറഹിമാന്‍( ഡൌണ്‍ ടൌണ്‍ കഫെ),നൗഷാദ് തീമ ഗ്രൂപ്പ്,ശിവകുമാര്‍,ബാബു പീതാംബരന്‍(ഒണ്‍ലി ഫ്രഷ്), പ്രജാവതി(വിഷന്‍ സേഫ്റ്റി),മഷ്ഹൂദ് ലത്തീഫ് (ലിപ്‌സ് ഗ്രൂപ്പ്), ഷൈജല്‍ വയനാട്(സംസം ഗ്രൂപ്പ്), മുഹമ്മദലി (തംബസ്) എന്നിവര്‍ കളിക്കാരെ പരിചയപെട്ടു. ബെസ്റ്റ് സ്‌െ്രെടക്കര്‍ ആയി കോഴിക്കോട് ജില്ലയിലെ അനൂപ് ഡിക്കൊസ്റ്റ,ബെസ്റ്റ് സെറ്ററായി കാസര്‍ഗോഡ്ജില്ലയുടെ അശാംഅലിയും ബെസ്റ്റ് ഓള്‍ റൌണ്ടര്‍ ആയി ഷിനാസ്എന്നിവരെയും തെരഞ്ഞെടുത്തു. എ.കെ ഫൈസല്‍ (കോസ്‌മോസ് സ്‌പോര്‍ട്‌സ്) വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നല്‍കി.സംസഥാന ഭാരവാഹികളായ അഡ്വ:സാജിദ് അബൂബക്കര്‍,ഹസൈനാര്‍ തോട്ടുംഭാഗം,എന്‍.കെ ഇബ്രാഹിം,എം.എ.മുഹമ്മദ് കുഞ്ഞി,ആര്‍.ഷുക്കൂര്‍,എന്നിവര്‍ നേതൃത്വം നല്‍കി

ഫോട്ടോ അടികുറിപ്പ് :ബൈ കെ.എം.സി.സി സലാഹുദ്ദീന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച വോളിബോള്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായ കാസര്‍ഗോഡ് ജില്ല ട്രോഫിയുമായി. 2റണ്ണര്‍ അപ്പായ കോഴിക്കോട് ജില്ല കെ.എം.സി.സി വോളി2017:കാസര്‍ഗോഡ് ജില്ല ജേതാക്കള്‍.

ദുബൈ കെ.എം.സി.സി  വോളിബോള്‍ ടൂര്‍ണമെന്റില്‍ കാസര്‌ഗോഡ് ജില്ല ചാമ്പ്യന്മാരയി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക