Image

എന്റെ പുനരുത്ഥാനം or ജീവന്റെ മായാജാലം (സി.ആന്‍ഡ്രൂസ്)

Published on 22 January, 2017
എന്റെ പുനരുത്ഥാനം or ജീവന്റെ മായാജാലം (സി.ആന്‍ഡ്രൂസ്)
(കാള്‍ടനിലെ നടപ്പാതയിലൂടെ നടന്നപ്പോള്‍ ഉണ്ടായ ഒരു അനുഭവത്തില്‍ നിന്ന്)

അന്ത്യമില്ലാത്തകാല്‍പ്പാടുകള്‍പിന്തുടര്‍ന്ന്,
വിജനമായ എന്റെവഴികളിലൂടെ,
ഒരു ഏകാന്ത യാത്ര.
ഞാന്‍ തളര്‍ന്നുപോയിരുന്നു;
ഇലകളെതഴുകിയെത്തിയ കുളിര്‍കാറ്റ്,
എനിക്ക് ഉന്മേഷം പകര്‍ന്നു.
ഉയര്‍ന്നും താഴ്ന്നും പറന്ന്,
പാടികൊണ്ട് കിളികള്‍ എന്നൊടൊപ്പം കൂടി.
മൈതാനത്തില്‍ കളിക്കുന്ന കുട്ടികളെപോലെ,
കാല്‍പാദങ്ങളില്‍തട്ടി കല്ലുകള്‍ഉരുണ്ടു.
എന്റെ ഊന്നുവടി അപ്പോള്‍ ഒരു പുല്ലാങ്കുഴല്‍ ആയി;
ക്രുഷ്ണാധരങ്ങളില്‍നിന്നുമുള്ള വേണുനാദം പോലെ,
എന്റെ ഊന്നുവടിയില്‍നിന്നും ഗാനമൊഴുകി.
ഒരു മഴ ചാറ്റല്‍പോലെ എന്തോവര്‍ഷിച്ചു
ജലബിന്ദുക്കള്‍ക്ക് പകരം പൊടിപടലങ്ങള്‍
അഹംഭാവത്തെ എരിയിക്കുമ്പോള്‍ലഭിക്കുന്നവെണ്ണീര്‍,
ശിവനില്‍നിന്നും വീണപ്രപഞ്ചധൂളി.
സ്രുഷ്ടിയുടേയും സംഹാരത്തിന്റേയും ധൂളി??
അല്ലാ... എവിടെ നിന്നോ ഒരു അശരീരി
സൃഷ്ടിയില്ല സംഹാരമില്ല,
എല്ലാം പരിവര്‍ത്തനങ്ങള്‍മാത്രം!
എന്റെവഴിതെളിയിക്കാന്‍സൂര്യന്‍ ചിറക്‌വിടര്‍ത്തി,
താരങ്ങള്‍നിറഞ്ഞ ഒരു നിശബ്ദയാമിനിയിലെ,
മൂടല്‍മഞ്ഞുപോലെ, മേഘങ്ങള്‍ കണ്ണീരൊഴുക്കി.
ഞാന്‍ ആടാനും പാടാനും തുടങ്ങി
ആരും എന്നെവീക്ഷിക്കുന്നില്ലെന്നബോധത്തില്‍
നിത്യതയില്‍നിന്നും വന്ന കാറ്റ്
എന്നെപ്രപഞ്ചധൂളിയില്‍പൊതിഞ്ഞു
ഞാന്‍ കാറ്റിനെവീട്ടിലേക്ക് അതിനെപിന്‍തുടര്‍ന്നു
അവസാനിക്കാത്ത ഒരു തീര്‍ത്ഥയാത്ര
കാറ്റിന്റെശൂന്യഗ്രുഹത്തിലേക്ക്
കാറ്റ് അപ്പോള്‍മൂളികൊണ്ടിരുന്നു
മായ...മായ....മായ...
*******
Join WhatsApp News
James Mathew, Chicago 2017-01-22 13:21:51
കാര്യമായിട്ടൊന്നും മനസ്സിലായില്ലെങ്കിലും വായിക്കാൻ സുഖം.  കവിക്ക് എന്തോ അനുഭവമുണ്ടായി അത് നല്ലത് എന്ന് മനസ്സിലായി. അഭിനന്ദനം. 
വിദ്യാധരൻ 2017-01-22 14:51:59
കാലാവസ്ഥാ വ്യതിയാനം വാദത്തിനെതിരെ 
ട്രമ്പും റിപ്പബ്ലിക്കൻ പാർട്ടിയും നിങ്ങൾക്കെതിരെ ഇളക്കി വിട്ട 
'പൊടിപടലങ്ങൾ " ആവാം നിങ്ങളുടെ മേൽ വർഷിക്കപ്പെട്ടത് 
അതുകൊണ്ടായിരിന്നിരിക്കാം നമ്മൾക്ക് തിരിച്ചറിയാൻ 
കഴിയാതെ പോയത്, കോക്ക് ബ്രതേഴ്സ്സിന്റെ നെരിപ്പോട് കത്തി 
എരിഞ്ഞു പൊങ്ങുന്ന അഹന്തയുടെ കരിം പുകയുമാവാം 
സ്നേഹിതാ അവിടെ തങ്ങുന്നത് അപകടമാണ്.
പെട്ടന്ന് തന്നെ കഥ തീരും അത്രക്ക് പുകയാണ് ഞങ്ങൾ  തുപ്പുന്നത് 
അറിയാം, പക്ഷികളും അവരുടെ മോഹിപ്പിക്കുന്ന കളകള നാദവും
 നിങ്ങളെ അവിടെ പിടിച്ചു നിർത്തുന്നതെന്ന് 
നിങ്ങൾ ഭൂമിയിലേക്ക് മടങ്ങു എന്നിട്ട്  മയ്ക്ക ആരണ്യ 
പൂങ്കാവാനത്തിലേക്ക് മടങ്ങി പോകു അവിടെ 
അവർ തുപ്പുന്ന പ്രാണവായു ശ്വസിച്ച് ശിഷ്ടകാലം 
പക്ഷി മൃഗാദികളോടൊപ്പം താമസിച്ചു 
കാല്പനിക കാവ്യങ്ങൾ രചിക്കൂ 
വിഷപ്പുകകൊണ്ട് കാലാവസ്ഥാ വ്യതിയാനം വാദത്തെ 
നിഷേധിക്കുന്നവർക്ക് നിങ്ങളെ  കൊല്ലാൻ കഴിഞ്ഞേക്കും 
പക്ഷേ നിങ്ങളുടെ ആശയങ്ങളെ എന്ത് ചെയ്യാൻ സാധിക്കും?
അവ പച്ച മനുഷ്യരിലൂടെ അവരുടെ ഉറക്കം കെടുത്തുകയും 
ഒടുവിൽ അവർ കുഴിച്ച കുഴിയിൽ വീണ് മരിക്കുകയും  ചെയ്യും 
അന്ന് ഞാനും നിങ്ങളോടൊപ്പം ചിറകു വിടർത്തി 
ഈ അനന്തമായ ആകാശത്തിൽ പറന്ന് ഉയരും 
അതെ "അനന്തം അജ്ഞാതം 
അവർണ്ണനീയമായ"  ഈ നീലാകാശത്തിൽ 
Dr. Sasi 2017-01-22 17:05:24

ജീവന്റെ മായാജാലം എന്ന ശീര്ഷകമാണ് കൂടതൽ ഇഷ്ടമായത് !

സുഖ സാഹചര്യത്തിലും ,ദുഃഖ സാഹചര്യത്തിലും

സമഭാവ മുള്ളവർ തന്നിൽ തന്നെ  സ്വസ്ത്നായി  ഇരുന്നു  ഈ കാണുന്നതെല്ലാം  മായാണന്നു  സങ്കൽപ്പിച്ചു മനസ്സു നിർമ്മലമാക്കി

നമ്മെ  കരുത്തരാക്കുന്നു! നല്ല ചിന്താസരണി !!

Dr.Sasi

Sudhir 2017-01-22 20:01:16
തലമുറകൾ ചവുട്ടിപ്പോയ അനന്തമായ കാൽപ്പാടുകൾ പിന്തുടർന്ന് കവി ഏകനായി നടക്കുമ്പോൾ അയാൾ തളർന്നു പോയിരുന്നു.  കിളികളുടെ പാട്ടും കുളിർകാറ്റും അദ്ദ്ദേഹത്തിനു ഉന്മേഷം നൽകി. അപ്പോഴാണയാൾ അറിയുന്നത് തന്റെ ഊന്നുവടി ഒരു പുല്ലാങ്കുഴലായെന്ന്. അതിൽ നിന്നും ശ്രീകൃഷ്‌ണ വേണുനാദം ഒഴുകിവരുന്നപോലെ അനുഭവപ്പെടുന്നുവെന്ന്. എന്താണങ്ങിനെ അനുഭവപ്പെടാൻ കാരണം.  അപ്പോൾ ഒരു ധൂളീവൃഷ്ടിയുണ്ടായി. മഴച്ചാറ്റൽ പോലെ.  പൊടിപടലങ്ങൾ അദ്ദേഹത്തെ പൊതിഞ്ഞു.  ദേഹം മുഴുവൻ ചാരം പൂശി നിൽക്കുന്ന മഹാദേവന്റെ ദേഹത്ത് നിന്നും വീണ പ്രപഞ്ചധൂളിയായി കവി അതിനെ മനസ്സിലാക്കി.  മഹാവിസ്ഫോടനത്തിൽ ഈ പ്രപഞ്ചം മുഴുവൻ വെന്തു വെണ്ണീറായപ്പോൾ അവശേഷിച്ചത് ശിവൻ മാത്രമാണെന്ന് ഒരു വിശ്വാസം. ആ ചാരം അദ്ദേഹം ദേഹത്ത് വാരിപ്പൂശി. കവി കൊണ്ടുവരുന്ന ബിംബങ്ങളാണിവ. കവിക്കും തന്നിലുള്ള അഹന്ത ചാരമാക്കി അത് പൂശി നടക്കുന്നുവെന്ന തോന്നൽ. അപ്പോഴാണ് വേദാന്ത ചിന്തകൾ ഉദിക്കുന്നത്.സൃഷ്ടിയും സംഹാരവും അങ്ങനെയൊന്നുണ്ടോ? വിദൂരഭാവിയിൽ എന്നോ  ആ മഹാവിസ്ഫോടനം വീണ്ടും സംഭവിക്കുമോയെന്ന സാധ്യത കവി ആലോചിക്കുന്നു.  വാസ്തവത്തിൽ സൃഷ്ടിയും സംഹാരവും വെറും പരിവർത്തങ്ങൾ എന്ന് കവിക്ക് ബോധോദയമുണ്ടാകുന്നു.  തന്നിലെ അഹന്ത എരിഞ്ഞു ചാമ്പലായപ്പോൾ കവി എല്ലാം മറന്നു ആഹ്ലാദചിത്തനായി പാടി, ആടി. ഈ ലോകം എന്ത് ധരിക്കുമെന്ന ശങ്കയിൽ നിന്നും വിമുക്തനായി. ഇപ്പോൾ ശരീരമില്ല വെറും ചാരം മാത്രം.കാറ്റിൽ പറക്കുന്ന ധൂളി. ആ യാത്ര അ വസാനിക്കുന്നതെവിടെ.  അവസാനമുണ്ടോ? അതും മായ. വേദാന്ത ചിന്തകളുടെ ഒരു ചീള് കൊണ്ട് കവി പറയുന്നത് അഹന്ത കൈവെടിയാനാണ്. അപ്പോൾ ലഭിക്കുന്ന അനുഭൂതിയെപ്പറ്റിയാണ്.  നമസ്കാരം ആൻഡ്രു സെ വരിക ഭവാൻ വീണ്ടും ഗഹന ഗാംഭീര്യങ്ങളാവും കവിത മുത്തുകളുമായി...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക