Image

ഓര്‍ത്തഡോക്‌സ് ഫാമിലി കോണ്‍ഫറന്‍സിന് കാനഡയില്‍ നിന്ന് അഭൂതപൂര്‍വ്വമായ പിന്തുണ

വര്‍ഗീസ് പ്ലാമൂട്ടില്‍ Published on 22 January, 2017
ഓര്‍ത്തഡോക്‌സ് ഫാമിലി കോണ്‍ഫറന്‍സിന് കാനഡയില്‍ നിന്ന് അഭൂതപൂര്‍വ്വമായ പിന്തുണ
മിസ്സിസാഗ (കാനഡ): ജൂലൈ 12 മുതല്‍ 15 വരെ പോക്കൊണോസിലെ കലഹാരി റിസോര്‍ട്ടില്‍ നടക്കുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ടൊറന്റോയില്‍ അഭൂതപൂര്‍വ്വമായ പിന്തുണ.

ജനുവരി 15-നു ഞായറാഴ്ച പ്രൊഷണല്‍ കോര്‍ട്ടിലുള്ള പള്ളിയിലെത്തിയ കോണ്‍ഫറന്‍സ് പ്രതിനിധി സംഘത്തിന് മികച്ച സഹകരണമാണ് ലഭിച്ചത്. കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ ഫാ.ഡോ. വര്‍ഗീസ് എം ഡാനിയേല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. വി. കുര്‍ബാനയ്ക്കുശേഷം ചേര്‍ന്ന യോഗത്തില്‍ ഇടവക വികാരി ഫാ. ഡോ. ഡാനിയേല്‍ ചാക്കോ പുല്ലേലില്‍ ആമുഖ പ്രസംഗം നടത്തി. ഫാ.ഡോ. വര്‍ഗീസ് എം. ഡാനിയേല്‍, ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍, സുവനീര്‍ ബിസിനസ് മാനേജര്‍ ഡോ. ഫിലിപ്പ് ജോര്‍ജ് എന്നിവര്‍ കോണ്‍ഫറന്‍സിന്റെ വിവിധ തലങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഇടവകാംഗം വിന്‍സെന്റ് യോഹന്നാനില്‍ നിന്ന് ആദ്യ രജിസ്‌ട്രേഷന്‍ ഫോറം സ്വീകരിച്ചുകൊണ്ട് ഫാ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍ രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് ഉദ്ഘാടനം ചെയ്തു. സുവനീര്‍ ചീഫ് എഡിറ്റര്‍ എബി കുര്യാക്കോസ്, ടൊറന്റോ ഏരിയയുടെ ചുമതലയുള്ള കമ്മിറ്റി അംഗം ജയിംസ് സാമുവേല്‍, ഷിബിന്‍ ജോര്‍ജ് കുര്യന്‍, ഇടവക ട്രസ്റ്റി അലക്‌സ് ജേക്കബ്, സെക്രട്ടറി എം. ജോണ്‍, ഭദ്രാസന അസംബ്ലി അംഗങ്ങളായ മനു ഏബ്രഹാം, സെന്‍ മാത്യു, മലങ്കര അസോസിയേഷന്‍ അംഗം വര്‍ഗീസ് സൈമണ്‍ എന്നിവരും ഇടവകയിലെ ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഒട്ടനവധി പേര്‍ രജിസ്റ്റര്‍ ചെയ്തു. പിന്നീട് ചേര്‍ന്ന ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളുടെ യോഗത്തിലും മികച്ച പിന്തുണയാണ് ലഭിച്ചത്.
ഓര്‍ത്തഡോക്‌സ് ഫാമിലി കോണ്‍ഫറന്‍സിന് കാനഡയില്‍ നിന്ന് അഭൂതപൂര്‍വ്വമായ പിന്തുണഓര്‍ത്തഡോക്‌സ് ഫാമിലി കോണ്‍ഫറന്‍സിന് കാനഡയില്‍ നിന്ന് അഭൂതപൂര്‍വ്വമായ പിന്തുണഓര്‍ത്തഡോക്‌സ് ഫാമിലി കോണ്‍ഫറന്‍സിന് കാനഡയില്‍ നിന്ന് അഭൂതപൂര്‍വ്വമായ പിന്തുണഓര്‍ത്തഡോക്‌സ് ഫാമിലി കോണ്‍ഫറന്‍സിന് കാനഡയില്‍ നിന്ന് അഭൂതപൂര്‍വ്വമായ പിന്തുണ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക