Image

സംസ്ഥാന സ്‌കൂള്‍ കലോല്‍സവം: കോഴിക്കോടിന്‌ കിരീടം; പാലക്കാട്‌ രണ്ടാം സ്ഥാനത്ത്‌

Published on 22 January, 2017
സംസ്ഥാന സ്‌കൂള്‍ കലോല്‍സവം: കോഴിക്കോടിന്‌ കിരീടം; പാലക്കാട്‌ രണ്ടാം സ്ഥാനത്ത്‌
കണ്ണൂര്‍: തുടര്‍ച്ചയായ പതിനൊന്നാം വട്ടവും കോഴിക്കോട് കലോത്സവ കിരീടം സ്വന്തമാക്കി. ഒപ്പത്തിനൊപ്പം നിന്ന പാലക്കാടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കോഴിക്കോട് കിരീടം നിലനിര്‍ത്തിയത്.
937 പോയിന്റുമായാണ് കോഴിക്കോട് ആധിപത്യമുറപ്പിച്ചത്. പാലക്കാടിന് 936 പോയിന്റാണുള്ളത്. 933 പോയിന്റുമായി ആതിഥേയരായ കണ്ണൂരും മുന്നിട്ടുനിന്നു.
2015ല്‍ കോഴിക്കോടിന്റെ കടുത്ത വെല്ലുവിളിയ്‌ക്കൊപ്പം നിന്ന് കിരീടം പങ്കിട്ട പാലക്കാടിന് തുടര്‍ച്ചയായ രണ്ടാംതവണയാണ് ഒരു പോയിന്റ് വ്യത്യാസത്തില്‍ കിരീടം നഷ്ടമാകുന്നത്. അപ്പീലുകള്‍ ഫലം നിര്‍ണയിച്ച 2016ലെ കലോത്സവത്തിലും കോഴിക്കോട് അവസാന നിമിഷം പാലക്കാടിനെ പിന്നിലാക്കുകയായിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക