Image

ആസാമില്‍ ഭീകരാക്രമണത്തില്‍ രണ്ട്‌ സൈനികര്‍ കൊല്ലപ്പെട്ടു

Published on 22 January, 2017
ആസാമില്‍ ഭീകരാക്രമണത്തില്‍ രണ്ട്‌ സൈനികര്‍ കൊല്ലപ്പെട്ടു
ഗുവാഹത്തി: ആസാമിലെ തിന്‍സുകിയ ജില്ലയിലുണ്ടായ ഭീകരാക്രമ സൈനികര്‍ കൊല്ലപ്പെട്ടു. അഞ്ച്‌ പേര്‍ക്ക്‌ പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ കൂടിയേക്കും. സൈന്യം ശക്തമായ തിരിച്ചടിക്ക്‌ ഒരുങ്ങിയ സാഹചര്യത്തില്‍ ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തി അടച്ചു.

 നാഗാ ഗ്രൂപ്പുകളോ ഉള്‍ഫയോ ആവാം ആക്രമണത്തിന്‌ പിന്നിലെന്നാണ്‌ സംശയിക്കുന്നതെന്ന്‌ ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. അസം റൈഫിള്‍സിലെ രണ്ട്‌ സൈനികരാണ്‌ കൊല്ലപ്പെട്ടത്‌. 

ഞായറാഴ്‌ച രാവിലെയായിരുന്നു സംഭവം. അരുണാചല്‍ പ്രദേശിലെ ഉല്‍സവത്തില്‍ പങ്കെടുത്ത്‌ തിരിച്ചുവരികയായിരുന്ന വിനോദ സഞ്ചാരികള്‍ക്ക്‌ അകമ്പടി പോയ സൈനികര്‍ക്ക്‌ നേരെയായിരുന്നു ആക്രമണം. ഗ്രനേഡും ബോംബുകളും ഉപയോഗിച്ചാണ്‌ ആക്രമണം നടത്തിയത്‌. 

ഒളിയാക്രമണമായിരുന്നുവെന്ന്‌ സൈനിക വൃത്തങ്ങള്‍ പറഞ്ഞു. സൈന്യം ശക്തമായ തിരിച്ചടി തുടങ്ങിയതോടെ ഏറെ നേരം വെടിവയ്‌പ്പ്‌ തുടര്‍ന്നു. ആക്രമണം നടക്കുന്ന പശ്ചാത്തലത്തില്‍ ആസാമിലും അരുണാചല്‍ പ്രദേശിലും ആയിരത്തിലധികം വിനോദ സഞ്ചാരികളാണ്‌ കുടുങ്ങിക്കിടക്കുന്നത്‌.

 അരുണാചലിലെ ചങ്‌ലാങ്‌ ജില്ലയിലും ആസാമിലെ ജഗുന്‍ മേഖലയിലുമാണ്‌ വിനോദ സഞ്ചാരികള്‍ ഒറ്റപ്പെട്ടിട്ടുള്ളത്‌. മേഖലയില്‍ സായുധ സംഘങ്ങള്‍ക്ക്‌ സ്വാധീനമുള്ള പ്രദേശമായതിനാല്‍ വിനോദ സഞ്ചാരികള്‍ക്കൊപ്പം സൈനികരും പോകാറുണ്ട്‌. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക