Image

ഇത് "വിധി'യുടെ ക്രൂരവിനോദം...(ഭാഗം-2: ഡോ. എന്‍. പി. ഷീല)

Published on 22 January, 2017
ഇത് "വിധി'യുടെ ക്രൂരവിനോദം...(ഭാഗം-2: ഡോ. എന്‍. പി. ഷീല)
2. ആശ്രമചതുഷ്ടയം, ബ്രഹ്മചര്യം, ഗാര്‍ഹസ്ത്യം, വാനപ്രസ്ഥം, സന്യാസം; പിന്നെ-- നിങ്ങള്‍ക്കറിയാവുന്നതാണല്ലോ, ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍. ധര്‍മ്മത്തിലൂടെ അര്‍ത്ഥസമ്പാദനം, പിന്നീട് ഗാര്‍ഹസ്ഥ്യത്തിലേക്കു പ്രവേശിച്ച് കാമപൂരണവും സത്‌സന്താനലബ്ധിയും, തദ്വാരാ മോക്ഷപ്രാപ്തിയും എന്നാണ് വിധി. ഇങ്ങനെ ക്രമാനുഗതമാണ് കാര്യങ്ങള്‍ നടക്കേണ്ടത്.

ക്രിസ്ത്യാനികള്‍ ആകെ വെറും 2% മാത്രമാണെന്ന് ഒരു പഴയ കണക്കുണ്ട്. ഇപ്പോഴും അത് അത്രയേറെ കൂടാന്‍ സാധ്യതയില്ല. കേരളത്തില്‍ കുറേക്കൂടി ഉയര്‍ന്നതോത് കണ്ടേക്കാം. ഏതായാലും ഇതര വിഭാഗത്തില്‍നിന്ന് തോമാശ്ലീഹയോ, ഫ്രാന്‍സിസ് അസീസിയോ മാര്‍ഗ്ഗം കൂട്ടിയവരുണ്ടല്ലോ. കാനായി തൊമ്മന്റെ പാരമ്പര്യത്തിലും ഇപ്പോള്‍ മായം കലര്‍ന്നിട്ടുണ്ട്. ചിലര്‍ ബ്രാഹ്മണ്യം അവകാശപ്പെടുന്നുണ്ട്. പരശുരാമന്റെ പാരമ്പര്യവും കേള്‍ക്കുന്നു. വല്യപ്പൂപ്പന്‍ കുടുമ മുറിച്ച് ക്രിസ്തുമതത്തില്‍ ചേര്‍ന്നെന്നും മറ്റും പെരുമ പുരാണം-- പാവപ്പെട്ട കടലോര ക്രിസ്ത്യാനികള്‍ക്ക് പാലിയത്തച്ചന്റെയോ, പകലോമറ്റം മുതലായ അഞ്ചെട്ടു പ്രസിദ്ധമായ കുടുംബപരമ്പര്യമോ ഇല്ല. ഫ്രാന്‍സിസ് സേവ്യര്‍ കടലോരം വഴി സഞ്ചരിച്ച് കുറേയെണ്ണത്തിനെ മുക്കിയെടുത്തു. അങ്ങനെ കുറേപ്പേര്‍ മുക്കുവ ക്രിസ്ത്യാനികളും പിന്നെ കുറേ ഹരിജന്‍--ഈഴവ--നസ്രാണികളും ജാതരായി.

പറഞ്ഞുവന്നത്, മൂലം (root) ഹൈന്ദവം തന്നെ, മേച്ചാതിയായാലും, കീച്ചാതിയായാലും പൂര്‍വ്വം ഒന്നുതന്നെ. സാധാരണയില്‍നിന്ന് അകന്നും ഉയര്‍ന്നു നില്‍ക്കുന്ന ക്‌നാനായ വിവാഹച്ചടങ്ങുതന്നെ ഇതിനു തെളിവാണ്. സിരകളിലൂടെ ഒഴുകുന്ന രക്തത്തിന്റെ നിറം ഗുണം ഒക്കെ ഒന്നാകയാല്‍ (ഗുണം കീഴ്ജാതിക്ക് ഏറും; അദ്ധ്വാനിക്കുന്ന ജനവിഭാഗമാകയാല്‍ കൊഴുപ്പ്, പഞ്ചസാര ആദിയായവ താരതമ്യേന നോര്‍മല്‍ ആയിരിക്കും) അതു നില്‍ക്കട്ടെ,

പറഞ്ഞുവന്നത് ലൈംഗികചോദന സമസ്ത ജീവികള്‍ക്കുമുണ്ട്. ഒരു ഉണ്ണിയുറുമ്പിനുപോലുമുണ്ട്. അതിനെ നിരോധിക്കുന്നത് പാപമോ, ദ്രോഹമോ എന്നതിലുപരി പറ്റിയ പദം നിങ്ങള്‍ പ്രയോഗിക്കുക; എന്റെ പദസമ്പത്തു തുലോം ശുഷ്കം-- കവിയുടെ ശൈലി കടം കൊണ്ടാല്‍

"ഇന്നു ഭാഷയിതപൂര്‍വ്വമിങ്ങഹോ
വന്നുപോം പിഴവുമര്‍ത്ഥശങ്കയാല്‍...'

ലേഖനദൈര്‍ഘ്യത്തിന്റെ ഔചിത്യം ദീക്ഷിക്കേണ്ടതിനാല്‍, ചുരുക്കിപ്പറയട്ടെ, ലൈംഗികചോദന ഇതര വികാരങ്ങള്‍പോലെ അപ്രതിരോധ്യമാണ്. അഭ്യാസത്താല്‍ തെല്ലു നിയന്ത്രിച്ചിടാം. നിയന്ത്രണത്തിന്റെ പരമകാഷ്ഠയില്‍ മുക്തഭോഗികളുമാവാം. അപ്പോഴും മരണംവരെ (പുരുഷന്മാര്‍ക്ക് മരണം സംഭവിച്ച് ഏതാനും മിനിറ്റുകള്‍കൂടി ഈ കാമവികാരം നിലനില്‍ക്കുമെന്ന് സാക്ഷിച്ചത് ഞാനല്ല, ധ്യാനഗുരുവായ ഒരു കയ്യൂച്ചിന്‍ സന്യാസി നിറഞ്ഞ സദസ്സിനു മുമ്പില്‍ വെളിപ്പെടുത്തിയതാണ്) എല്ലാറ്റിനുമപരി അതു തലനീട്ടുന്നു....

കത്തോലിക്കാ വൈദികര്‍ സഭാവസ്ത്രം സ്വീകരിക്കുമ്പോള്‍ (ലോകസേവനത്തിനും മതപരമായ
ചടങ്ങുകള്‍ നിര്‍വ്വഹിക്കാനും മറ്റുമായി) ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം എന്നീ ത്രിവിധ കാര്യങ്ങള്‍ പൂര്‍ണ്ണമായും പാലിക്കാമെന്നു മേല്‍പ്പട്ടക്കാരേയും വിശ്വാസ സമൂഹത്തേയും സാക്ഷിനിര്‍ത്തി വാഗ്ദ്ദാനം ചെയ്യുന്നു. ഏതെങ്കിലും കാരണത്താല്‍ പ്രതിജ്ഞ ലംഘിച്ചാല്‍ "സലാം' പറയാം. ഇല്ലെങ്കില്‍ പറയിക്കും. (പറയിക്കല്‍ ചിലപ്പോള്‍ പക്ഷപാതപരമാകാം; പ്രതിയെ ഒളിപ്പിച്ചു തല്ക്കാലം നാടുകടത്തി കുറേ കഴിഞ്ഞു മടക്കി വരുത്താം. വരുത്താതിരിക്കാം. അതൊക്കെ മാനേജരുടെ യുക്തം) അതുപോകട്ടെ, പട്ടടവരെ
ഒപ്പമുള്ള ഈ ആസക്തി നിരോധിച്ചാലുണ്ടാകുന്ന അപകടം ഗുരുതരമാണ്. ജഡ്ജിന്റെ വിധിപ്രസ്താവത്തില്‍ പറയുംപോലെ "സഭയ്ക്ക് ആകമാനം അപമാനം' (ഒരുത്തന്‍ ചെയ്തീടിന പാപകര്‍മ്മത്തിന്‍ ഫലം പരക്കെയുള്ള മഹാജനങ്ങളും ചേര്‍ന്ന് അനുഭവിക്കേണ്ട ഗതികേട് (ടരമിറമഹ). പിന്നെ വിശ്വാസികള്‍ക്ക് "ഉതപ്പ്'!

കോടതിയില്‍ സത്യാസത്യങ്ങളല്ലാതെ തെളിവിനാണ് പ്രാമുഖ്യം. സത്യത്തെ കുഴിച്ചുമൂടുന്ന
കോടതിയെന്നും അവിടെ "അന്യായ'മാണ് ബോധിപ്പിക്കുന്നതെന്നും ഫലിതം പറയാറുണ്ടല്ലോ. പക്ഷേ, അതില്‍ പ്രതിയെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ച സാഹചര്യത്തെയും ഇതര പ്രേരക ശക്തികളേയും ഓര്‍ക്കാനും
കാണാനുമുള്ള വിവേകിത ആര്‍ക്കാണ് ഇല്ലാതെ പോയത്. ന്യായാധിപനു നേരെ വിരല്‍ചൂണ്ടിയാല്‍
"കോടതിയലക്ഷ്യ'ത്തിന് ശിക്ഷ ഉറപ്പ്. രംഗത്തു വരാത്ത പ്രതികള്‍ കുറ്റവിമുക്തരും. ആയിരം കുറ്റവാളികള്‍ മോചിതരായാലും നിരപരാധികള്‍ ശിക്ഷിക്കപ്പെടരുതെന്ന ഒരു പ്രമാണം വേറെയുമുണ്ട്.

പത്രത്തില്‍ വാര്‍ത്തയും പോലീസ് അകമ്പടിയോടെ പ്രതിയുടെ പടവും കണ്ടപ്പോള്‍ "അടിയന്റെ
പഴമനസ്സില്‍' ഉദിച്ച ചില സന്ദേഹങ്ങളും ചിന്തകളും ഏതാനും ചിലത് പറയാതെ വയ്യ; തെറ്റുണ്ടെങ്കില്‍
തിരുത്തുക-- എന്ന പരീക്ഷാ ചോദ്യംപോലെ.

ഒന്ന്, ഒന്‍പതാംക്ലാസ്സ് പെണ്‍കുട്ടി ഇതര പെണ്‍കുട്ടികളെപ്പോലെ പള്ളിയില്‍പോയി പ്രാര്‍ത്ഥനക്കുശേഷം വീട്ടില്‍ പോകാതെ ഒറ്റക്ക് അച്ചന്റെ മേടയില്‍ എന്തിനുപോയി? അച്ചന്‍ വിളിച്ചിട്ടാണെന്നു
പറഞ്ഞാല്‍തന്നെ അച്ചനു ദുഷ്ടവിചാരവും പ്രവൃത്തിയും ഉണ്ടെന്നു മനസ്സിലാക്കിയാല്‍ പിന്നീടും എന്തിനുപോയി? മാസങ്ങള്‍ക്കുശേഷമാണ് നീണ്ടുനിന്ന "പീഡനക്കേസ്' ഉത്ഭവിക്കുന്നത്? പ്രായമായ മകളുടെ
നീക്കങ്ങളുടെ മേല്‍ ഒരു കണ്ണു വേണ്ടതാണെന്ന കാര്യം ആയമ്മയ്ക്ക് അറിയില്ലേ? മക്കളെ പ്രസവിച്ചാല്‍ നേരാംവണ്ണം നോക്കി "പാടും വടുവും പടിയാതെ' ഭാവിവരന് ഏല്പിച്ചുകൊടുക്കേണ്ട ബാധ്യത അവര്‍ക്കില്ലേ? കേസ്സിലെ ഒന്നാംപ്രതി അവരല്ലേ? പെണ്ണ് യഥേഷ്ടം "രതിസുഖസാരെ' പാടിയിട്ട് അമ്മ അരുനിന്ന് ഒടുവില്‍ അരിയും തിന്ന് ആശാരിച്ചിയേയും കടിച്ച എന്നപോലെ.... പാവം വൈദീകനെ കോടതികയറ്റി ബലിയാടാക്കി..... ഇത്തരുണത്തില്‍ എന്റെയൊരു സ്റ്റുഡന്റിന്റെ ഭര്‍ത്താവ് ഫലിതം പറഞ്ഞതോര്‍ക്കുന്നു-- എന്റെ ടീച്ചറെ ഇപ്പോള്‍ "കന്യക'മാര്‍ എന്ന വര്‍ഗ്ഗം പത്തില്‍താഴെ വയസ്സുള്ളവര്‍ക്കു പറയുന്ന വിശേഷണമാണ്. എന്താ പറയുക? അയാള്‍ തുടര്‍ന്ന് ഇത്രയുംകൂടി കൂട്ടിച്ചേര്‍ത്തു--"വിഷമിക്കാനും പേടിക്കാനും ഒന്നുമില്ല; കുറേ കാശുമായി ബോംബെവരെ പോയാല്‍ അവിടെ ഇന്ന....(പേര്) ആശുപത്രിയില്‍ചെന്നു നിര്‍ദ്ദിഷ്ട ഫീസ് അടച്ചാല്‍ "കക്ഷിക്കു കന്യകയായി കൂളായി തിരിച്ചുപോരാം.....' (ചിരി)

ഞാനോര്‍ക്കുകയാണ് രാജര്‍ഷി സാധു വിശ്വാമിത്രന് ഓര്‍ക്കാപുറത്തു പിണഞ്ഞ ഒരബന്ധം! ആള്‍ ചില്ലറക്കാരനല്ല. സ്വര്‍ഗ്ഗത്തിനും ഭൂമിക്കും മധ്യേ ത്രിശങ്കുസ്വര്‍ഗ്ഗം' സൃഷ്ടിച്ച് തന്റെ തപോബലം
തെളിയിച്ചയാള്‍. (അറിയാന്‍ വയ്യാത്തവര്‍ക്ക് അക്കഥ പിന്നീട്......) ആ ഋഷീശ്വരനെ കുടുക്കാന്‍ പ്രേഷിതയായി ഒരു ലലനാമണി അദ്ദേഹത്തിന്റെ മുന്നിലെത്തി. "ഗര്‍ഭനിരോധന സാമഗ്രികളൊന്നും' നിര്‍മ്മിതമാകാത്ത--ലഭ്യമല്ലാത്ത... അക്കാലം! പെണ്ണു പ്രസവിച്ചു; സന്യാസിയുടെ തപോഭംഗത്തിനു മാത്രമാണ്
നിയോഗം. അതിനാല്‍ കുഞ്ഞിനെ "എനിക്കുവേണ്ട, താന്‍ വേണേല്‍ എടുത്തോ' എന്ന ഭാവത്തില്‍ അവള്‍ വന്നവഴിയേ കടന്നുകളഞ്ഞു. ഒരു വാഗ്വാദത്തിനോ, സത്യഗ്രഹത്തിനോ ഒന്നും മെനക്കെടാതെ
"എന്‍ തപോവിഘ്‌നത്തില്‍ ഫലമേ, ദൂരെപോ' എന്ന് ആക്രോശിച്ചും വിലപിച്ചും സന്യാസിയും സ്ഥലം കാലിയാക്കി. ആ അമ്പോറ്റിയെ ശകുന്തപ്പക്ഷികള്‍ പോറ്റിയെന്നും ശിഷ്യന്മാരൊത്തു നടക്കാനിറങ്ങിയ കണ്വമുനി കുഞ്ഞിനെ ആശ്രമത്തില്‍ കൊണ്ടുപോയി "ശകുന്തള' യെന്നു നാമകരണം ചെയ്തു. വളര്‍ത്തി വലുതാക്കി; നൂറ്റാണ്ടുകള്‍ക്കുശേഷവും ആ അമ്മയുടെ മകള്‍ ചരിത്രം ആവര്‍ത്തിച്ചുകൊണ്ട് മധുരപതിനേഴുകാരിയായി സാഹിത്യവിദ്യാര്‍ത്ഥികളുടെ മുമ്പില്‍ പ്രത്യക്ഷയായി നമ്മെ മോഹിപ്പിക്കുന്നു. ജിജ്ഞാസുക്കള്‍ "ശാകുന്തളം' നാടകം വായിച്ച് ജ്ഞാനപീപാസയ്ക്കു ശമനം വരുത്തുക! ശാന്തം! പാപം!

(തുടരും....)


ഒന്നാം ഭാഗം വായിക്കുക....

http://emalayalee.com/varthaFull.php?newsId=136653
Join WhatsApp News
Joseph Padannamakkel 2017-01-22 08:39:36
'ചതുരാശ്രമങ്ങൾ' എന്തെല്ലാമെന്ന് പറഞ്ഞുകൊണ്ട് ലേഖനത്തിനു തുടക്കമിട്ടു. അതിനെപ്പറ്റി വിശകലനം ചെയ്യുന്നതിനു പകരം പിന്നീടുള്ള പാരഗ്രാഫിൽ വർണ്ണിക്കുന്നത് ചാതുർ വർണ്യത്തിലെ മേലാളർ കീഴാളർ ജാതികളെയായി. വായനക്കാരന് ചതുരാശ്രമങ്ങളും ചാതുർ വർണ്യങ്ങളും ഒന്നുതന്നെയെന്നു തോന്നും. ലേഖനം പരസ്പര ബന്ധമില്ലാതെ എഴുതിയിരിക്കുന്നു. ബ്രാഹ്മണ ക്രിസ്ത്യാനികളും മുക്കവ ക്രിസ്ത്യാനികളും ക്നാനായി ക്രിസ്ത്യാനികളും വിവരിച്ചതിൽക്കൂടി കുട്ടികളെ പീഡിപ്പിച്ച പുരോഹിതനുമായുള്ള ബന്ധമെന്തെന്നും വ്യക്തമാക്കുന്നില്ല.   

തോമാശ്ലീഹാ മുക്കിയവരുടെയും ഫ്രാൻസിസ് സേവിയർ മുക്കിയവരുടെയും മൂലം ഹിന്ദു മതമെന്ന് ശ്രീ മതി പറയുന്നു. ഒന്നുകൂടി വിശദമാക്കാമോ? ഹിന്ദുമതത്തിന്റെയും ക്രിസ്തുമതത്തിന്റെയും മൂലം സനാതനമെന്നു വേണമെങ്കിൽ പറഞ്ഞുകൊള്ളൂ. കാരണം രണ്ടു മതങ്ങളും സനാതനത്വം പാടെ നശിപ്പിച്ചുകളഞ്ഞു. ആദിമ ക്രിസ്ത്യാനികൾ മതം മാറിയ സമയം ഹിന്ദുമതം എന്ന ഒന്നുണ്ടായിരുന്നില്ല. 

സനാതനമെന്നു പറയുന്നത്. "ലോകാ സമസ്താ സുഖിനോ ഭവന്തു ....."ഇത് പറഞ്ഞ ഒരേ ഒരു സംസ്കാരം ....ഋഷി പാരമ്പര്യം ഇന്ന് ഹിന്ദുവിന് അവകാശപ്പെടാൻ ബുദ്ധിമുട്ടുണ്ട്. അവരും ക്രിസ്ത്യാനികളെപ്പോലെ കൃഷ്ണും രാമനും വ്യക്തിഗത ദൈവങ്ങളായി ആരാധിക്കുന്നു. 'സനാതന തത്ത്വം' അതായിരുന്നില്ല. കൂടാതെ സർവ്വ വ്യാപിയായ രാമനെ ഹിന്ദുമതത്തിന്റെ ഉപവിഭാഗമായ 'ഹിന്ദുത്വ'  എന്ന പുതിയ മതം പുതിയൊരു രാമനെ അയോധ്യയിലെ നൂറേക്കറിൽ മാത്രം വസിക്കുന്ന ദൈവവുമാക്കി. പുതിയ രാമന് യഥാർത്ഥ രാമനുണ്ടായിരുന്ന ആദ്ധ്യാത്മികതയുടെ ചൈതന്യവുമില്ല.  

കോടതി കുറ്റക്കാരനെന്നു വിധിച്ച ഒരു പുരോഹിതനെ വെള്ള പൂശുന്ന ഉദ്ദേശ്യവും മനസിലാകുന്നില്ല.   
ക്രിസ്ത്യാനികൾ പ്രത്യേകിച്ച് സ്ത്രീകളായുള്ളവർ തൊണ്ണൂറു ശതമാനവും പുരോഹിതർ തെറ്റു  ചെയ്യുകയില്ലെന്നാണ് വിചാരിക്കുന്നത്. പാട്ടു പഠിപ്പിച്ചിരുന്ന ഈ പുരോഹിതനെ വിശ്വസിച്ചു അനേകം കുഞ്ഞുങ്ങളെ അയാളുടെ അടുത്തു സ്ത്രീകൾ വിടുമായിരുന്നു. അയാളിൽ ഒരു മൃഗം ഒളിഞ്ഞിരുന്ന സംഗതി അമ്മമാർക്കോ ആ പാവം അമ്മയ്‌ക്കോ അറിയില്ലായിരുന്നു. അവരെ ഒന്നാം പ്രതിയാക്കണമെന്ന ശ്രീമതി ലീലയുടെ വാദത്തിനു എന്തർത്ഥം.? 

ഉറുമ്പിന്റെയും മൃഗങ്ങളുടെയും പുരുഷന്മാരുടെയും ലൈംഗികത തുല്യമെന്ന് ചിത്രീകരിക്കണോ? എല്ലാ പുരുഷന്മാരും മൃഗതുല്യമായ ലൈംഗികതയുള്ളവരെന്നാണോ ശ്രീമതി ലീല ചിന്തിക്കുന്നത്. മനുഷ്യർക്ക് വിവേകമെന്നത് പ്രകൃതി കൽപ്പിച്ചു നൽകിയിട്ടുണ്ട്. ഫാദർ എഡ്വിനെപ്പോലെ എല്ലാ മനുഷ്യരെയും ഒരേ മാനദണ്ഡത്തിൽ അളക്കുന്നതെന്തിന്? ഒരു ധ്യാനഗുരു പറഞ്ഞ വിഡ്ഢിത്വം താങ്കളും വിളമ്പണോ? മരിച്ചു കഴിഞ്ഞും പുരുഷന് ലൈംഗിക അഭിലാഷമുണ്ടെന്നുള്ള അഭിപ്രായങ്ങളൊക്കെ യുക്തിരഹിതങ്ങളാണ്‌.    

നാല്പത്തിരണ്ടു വയസുള്ള ഒരു പുരോഹിതമൃഗം പത്തു വയസുള്ള കുട്ടിയെ പ്രലോഭിച്ചു പള്ളിയിൽ കൊണ്ടുപോയി പീഡിപ്പിച്ചശേഷം അയാളുടെ കണ്ണിൽ ദയനീയമായി നോക്കി വിലാപകാവ്യം മുഴക്കുന്നവരോട് പുച്ഛമേയുള്ളൂ. 
James Mathew, Chicago 2017-01-22 13:18:18

അമേരിക്കയിൽ എഴുതാൻ വേണ്ടി എഴുതുന്ന എഴുത്തുകാർ ഉണ്ട്.  ഒരു പക്ഷെ ഷീല കരുതി കാണും അവരെ എല്ലാവരും ബഹുഃമാനിക്കുന്നു,  അറിവുള്ളവർ എന്ന് കരുതുന്നു  എങ്കിൽ ഈ കൊച്ചന്മാർക്ക് തന്റെ അറിവിൽ ഉള്ളത് വിളമ്പി കൊടുത്തേക്കാമെന്നു. കൂടാതെ അറിവിന്റെ എൻസൈക്ളോപീഡിയ ആയ വിദ്യാധരന്റെ സപ്പോർട്ടുമുള്ളപ്പോൾ.  (ഡോക്ടർ എന്ന ബിരുദം ( one mother introduced her son who has done Ph.D. He is a doctor but not the kind that helps people) ഉണ്ടെങ്കിൽ അമേരിക്കൻ മലയാളികൾ അവരുടെ മുന്നിൽ തല ചൊറിഞ്ഞു നിൽക്കും)   പടന്നമാക്കൽ സാറിനെ പോലെ അറിവുള്ളവർ ഇങ്ങനെ അഭിപ്രായം എഴുതുമെന്ന് അവർ സ്വപ്നേപി കരുതി കാണില്ല. എന്തായാലും ഇ മലയാളി വായിക്കാൻ തുടങ്ങിയപ്പോൾ മുതൽ രസകരങ്ങളായ പല അറിവുകളും കിട്ടുന്നു.  മാത്തുള്ളയുടെ കടും പിടുത്തങ്ങളും അന്തപ്പന്റെ ന്യായങ്ങളും വായനക്കാരക്ക് എങ്ങനെ മറക്കാൻ കഴിയും. ഇ മലയാളി മാത്തുള്ളയ്ക്കും അന്തപ്പനും വാദിക്കാനായി ഒരു പംക്തി തുടങ്ങണം. സക്കറിയയുടെ, പുനത്തിലിന്റെ ആയിരം നോവലിനേക്കാൾ, മാധവിക്കുട്ടിയുടെ ചെറുകഥയേക്കാൾ എത്രയോ ആവേശത്തോടെ വായനക്കാർ അതിനു കാത്തിരിക്കും.പടന്നമാക്കലിന്റെ നിരീക്ഷണം ശരിയാണ്.എന്തിനാണ് ഡോക്ടർ ലേഖിക വിഷയത്തിൽ തൊടാതെ കാട് കയറുന്നത്.
വിദ്യാധരൻ 2017-01-22 15:58:16
കാമവും അർത്ഥവും ധർമ്മത്തെ നശിപ്പിക്കുന്ന അതുകൊണ്ട് ഇതിന്റ നടുവിലൂടെ യാത്ര ചെയ്യുമ്പോൾ ആത്മസംയമനം ആവശ്യമാണ്. അത് ക്രിസ്ത്യാനി ആയാലും, ഹൈന്ദവരായാലും, മഹമ്മദിയരായാലും, ബുദ്ധവിശ്വാസികളായാലും സന്യാസി ആയിരുന്നാലും പുരോഹിതനോ ബിഷപ്പോ ഗവേഷണബിരുദധാരിയോ ആരായിരുന്നാലും ആരായിരുന്നാലും . കാമത്തെ നിയന്ത്രണം വിട്ട് ലാളിക്കുമ്പോൾ അത് വളർന്നു വലുതായി നാശത്തിന് കാരണമായി തീരുന്നു .  കാമത്തെ പിന്തുടരുന്നവർക്ക് ധർമ്മത്തെ ഉപേക്ഷിക്കേണ്ടതായി വരുന്നു. യുവതിയായ വേശ്യക്ക് അവളുടെ 'അമ്മ നൽകുന്ന ഉപദേശം താഴെ പറയും പ്രകാരമാണ്  (വൈശികതന്ത്രം )

മൂന്നല്ലോ പുരുഷാർത്ഥമിന്നിവനിമേ-
           ലമ്മൂതിലും ധർമ്മമേ 
മാന്യംമംഗലഗാത്രി, ധർമ്മമഴിയും- 
          കാമാർത്ഥ യോഗേ നൃണാം 
കാമാർത്ഥങ്ങൾ നമുക്ക് ധർമ്മമെവിടെ 
          കാമനെ പോമർത്ഥമെ-
ന്നെല്ലാർക്കും നിയമം, നമുക്ക് മകളെ 
           അക്കാമമർത്ഥംതരും 

ഇന്ന് ഭൂമിയിൽ മൂന്നാണ് പുരുഷാർത്ഥങ്ങൾ.  അവയിൽ ധർമ്മമാണ് മാന്യമായിട്ടുള്ളതും (മാനഹാനി വരുത്താത്തതും) . ഐശ്വര്യമുള്ളവളെ കാമവും അർത്ഥവും തമ്മിൽ ചേരുമ്പോൾ മനിഷ്യർക്ക് ധർമ്മം നശിക്കുന്നു. ധർമ്മത്തിന്റ കാര്യം എന്തുമാകട്ടെ.  കാമവും അർത്ഥവും നമുക്ക് ഉള്ളതാണ്. കാമംകൊണ്ട് ധനം നഷ്ടപെടുമെന്ന് എല്ലാവർക്കുമറിയാം.  മകളെ നമുക്ക് കാമം തന്നെയാണ് ധനമുണ്ടാക്കി തന്നത്. ഇവിടെ അമ്മ മകളെ പ്രേരിപ്പിക്കുന്നത് ധർമ്മ ചിന്തകൂടാതെ കാമംകൊണ്ട് ധനസമ്പാദനം നടത്തണമെന്ന്

ഞാൻ ഈ ലേഖികയുടെ ലേഖനത്തിന് അഭിപ്രായം എഴുതുമ്പോൾ അവരുടെ സർവ്വകാലാശാല ബിരുദത്തിന്റെ കാന്തിയിൽ മുങ്ങിയിട്ടല്ല, അവരുടെ മതമോ ജാതിയിലോ ആകൃഷ്ടനായിട്ടല്ല, നേരെമറിച്ച് സ്ത്രീകളുടെമേലും കൊച്ചു പെൺകുട്ടികളുടെ മേലും ധർമ്മം അനുഷ്ഠിക്കേണ്ട പുരോഹിതരും സന്യാസിമാരും പുരുഷന്മാരും നടത്തുന്ന അതിക്രമങ്ങളളിൽ രോക്ഷംകൊണ്ടിട്ടാണ്.   ഇവരുടെ ലേഖന പ്രാരംഭം അങ്ങനെയായിരുന്നല്ലോ.  

സ്ത്രീകളെ മാനിക്കണം ബഹുമാനിക്കണം എന്ന് പഠിപ്പിക്കാത്ത,  ധർമ്മത്തെ നെഞ്ചോട് ചേർക്കാത്ത  ഏതാചാര്യന്മാരാണ് ഭൂമിയിൽ അവതരിച്ചിട്ടുള്ളത്? ധർമ്മമാർഗ്ഗത്തെ പുണരാൻ വേണ്ടിയാണ് വിവാഹജീവിതം വിട്ട് സിദ്ധാർത്ഥൻ കൊട്ടാരം വിട്ടോടിയതും ശ്രീ ബുദ്ധനായതും, ധർമ്മത്തിൽ ഉറച്ചു നിന്നിട്ടാണ് യേശു ചോദിച്ചത് "നിങ്ങളിൽ ആർക്ക് പാപത്തെക്കുറിച്ച് എന്നെ ബോധവാനാക്കാൻ കഴിയുമെന്ന്" ധർമ്മമാർഗ്ഗത്തെ മാറോടു ചേർക്കാൻ വേണ്ടിയാണ് ഗാന്ധി ബ്രഹ്മചര്യത്തെ ആശ്ലേഷിച്ചത്, ധര്മ്മത്തിനുവേണ്ടിയാണ് ശ്രീനാരായണ ഗുരു വിവാഹ ജീവിതത്തിൽ നിന്നോടിയാത്.  

എന്നാൽ എന്നുള്ള പുരോഹിതരും സന്യാസിമാരും അമേരിക്കൻ പ്രസിഡൻഡും ധമ്മത്തിന്റ മറവിൽ നിന്ന് കാമത്തെയും അർത്ഥത്തേയും താലോലിക്കുന്നവരാണ് .  അങ്ങനെയുള്ളവർക്ക് ധന നഷ്ടം മാനഹാനി, ജയിൽവാസം തുടങ്ങിയ നിശ്ചയം 

ഒരുകാര്യം കൂടി - എനിക്ക് ഒരു മതത്തിലും താത്‌പര്യം ഇല്ല ഞാൻ ആരുടേയും വക്താവുമല്ല. എന്നെ വെറുതെ എന്തിനു നിങ്ങളുടെ ശണ്ഠക്കിടയിലേക്ക് വലിച്ചിഴക്കുന്നു.  അതിൽ വന്നു വീഴാതെ ഞാൻ എന്നെ നോക്കിയെങ്കിലല്ലേ പറ്റൂ. പ്രത്യകിച്ച് വളരെ ശത്രുക്കൾ ഉള്ളതാണ്.
Ninan Mathullah 2017-01-22 19:37:43

Dr. N. P Sheela claims that the root of all people groups in India is Hinduism. This reminds me of the claim by Sasikala teacher that Mahabali was a Hindu. Looks like another Sasikala teacher is rising up here. Sukumar Azheekode in his ‘Tatvamasi’ page 89 (18th impression DC Books) give the cause of this narrow-mindedness as “ethu vidhvanteyum chinthayudemel swantham samscaram cheluthunna bhaaram ayaalil ulavakkunna chinthasankuchithathwamanu ithinu kaaranam”. Besides, lack of knowledge of the history and tradition of India is clearly evident here. The word Hindu is from the name of the river Indus for the people who originally settled there as they were called by outsiders like Persians and Romans. These original people were the dark skinned Dravidians of South India as they were pushed to the south by the Aryans who came later. The religion of the dark skinned people was not the Hinduism as it is known now. Their gods were different except for Siva. When the Aryans came later they conquered the north and settled along the Indus and pushed the Dravidians to the south. Still the outsiders called the Aryans that settled along the Indus River as Hindus although they were not the original people called Hindus. The name Hindu is from the place they settled and not the people. The present day religion of Hinduism is mostly the religion of the Aryans (Arsha) with some elements of the religion of Dravidians incorporated into it (like Siva) to bring the Dravidians under its control. The heritage of Dr. N.P Sheela must be mostly Dravidian as she is dark in color. It is a contradiction that she is claiming the Aryan Heritage although she is Dravidian in race. This is similar to some Christians in Kerala claim descent from the Namboothiris baptized by St. Thomas. In America this is compared to the privileged Blacks in Republican Party as they get crumbs from the ruling class. Although Sasikala and Kummanam are Dravidian in race they identify with the upper class and their religion as they get privileges for this from the upper class. Hope we learn the truth and stop this narrow-mindedness and superiority feelings that divide us  as a nation and people.

texan2 2017-01-23 20:13:50

Latest issue of Outlook India magazine cover story is on this topic:

The Sins Of Our Fathers

Sex crimes come with a tinge of holy terror when clergymen prey on the laity. An institutional response can’t be different from a Christian one. Why then does India’s Catholic Church not walk its pious talk?
http://www.outlookindia.com/magazine/story/the-sins-of-our-fathers/298386

Joby 2017-01-23 13:25:11
Oru connectionu illallo teachere? Pranju thudagiyathu avasanichathu..poya vazhikalum thannil oru bhanthavum illallo?
സണ്ണി ന്യൂയോർക്ക് 2017-01-23 16:14:01
അച്ചൻ അല്ല അതിന്റെ അപ്പുറത്തുള്ളയാളാണെകിലും തെറ്റ് ചെയ്താൽ തെറ്റ് തന്നെ. എന്തിനാ  വെറുതെ വാശി പിടിക്കുന്നത്? എനിക്കൊരബദ്ധം പറ്റി എന്നു സമ്മതിച്ചാൽ മനസ്സിലെങ്കിലും നമുക്ക് ക്ഷമിക്കാം. 

ഒരു അച്ചൻ പോലും തൻറെ തെറ്റ് കോടതിയിൽ സമ്മതിച്ചതായി കണ്ടിട്ടില്ല (കുർബാനക്കിടക്ക് "ബലഹീനനും പാപിയും" എന്നൊക്കെ അലക്കി വിടുന്നത് മാത്രം)

ഈ കല്യാണം കഴിക്കാത്ത അച്ചന്മാരുടെ അടുത്ത് കുമ്പസാരിക്കാൻ ഒക്കെ പോകുന്നവരെ സമ്മതിക്കണം. റോഡ് സൈഡിൽ കിട്ടുന്ന ഇക്കിളി പുസ്തകത്തിനേക്കാളും തറയാണ് ഒറ്റയ്ക്ക് കിട്ടുമ്പോൾ പല പാതിരികളും.
vayanakaran 2017-01-24 05:08:17
Clergy like to Prey on the kids and women
ജോണിക്കുട്ടി 2017-01-24 09:29:06
ഡോക്ടർ ഷീല, കൊക്കൻ അച്ഛനെ പുണ്യാളൻ ആക്കി പാവം പെൺകുട്ടിയെയും അമ്മയെയും ഇത്ര മ്ലേച്ചമായി അപമാനിക്കാൻ എങ്ങിനെ സാധിക്കുന്നു  ? ഇത് സൂര്യനെല്ലി പെൺകുട്ടിയെ ബാല വേശ്യ എന്നൊരു ജഡ്ജി വിളിച്ചപോലെ ആണല്ലോ. മറിയക്കുട്ടി കൊലക്കേസ്, അഭയ സൂര്യനെല്ലി തുടങ്ങിയ കേസ്സുകളിൽ  ഇരയെ വേട്ടയാടുക എന്നത് സഭയുടെ ഒരു അജണ്ട ആണ്. ഇവിടെ ഷീല മാഡം ഒരു പടി കൂടി മുന്നിൽ ആണല്ലോ.   'പണ്ടൊക്കെ അച്ചന്മാർ ബലഹീനനും പാപിയും ആയ ഞങ്ങൾക്ക് വേണ്ടി' പ്രാർത്ഥിക്കാൻ പറഞ്ഞായിരുന്നു കുർബാന അവസാനിപ്പിക്കാറു.  ഇപ്പൊ കേൾക്കുന്നത് 'ബലഹീനനും മഹാപാപിയും ആയ' എന്നാണു.
Tom Abraham 2017-01-24 10:35:40
Dr Sheela s  prosaic style is great. I enjoy reading it, though her empathy for the priest is illogical.
andrew 2017-01-24 11:30:45

In a BBC interview that the Vatican is struggling to spin, Pope Francis took the highly unusual step of actually admitting that there are thousands and thousands of pedophile priests in the Catholic Church worldwide. By their estimates about 8,000.

This mind-numbing admission has sent shock-waves through the highest levels of the Vatican system.

texan2 2017-01-24 11:32:50
ജോണിക്കുട്ടി പറഞ്ഞതിനോട് യോജിക്കുന്നു.  ആ കുട്ടിയുടെ അമ്മയെ ടീച്ചർ കുറ്റപ്പെടുത്തുമ്പോൾ ടീച്ചറോട് വല്ലാത്ത സഹതാപം തോന്നുന്നു. കേരളത്തിന്റെ ഉള്നാടുകളിൽ താമസിക്കുന്ന വീട് വേല ചെയ്തും, കൂലിപ്പണി ചെയ്തും ജീവിതം മുന്നോട്ടു നീക്കുന്ന സ്ത്രീകളുടെ ഒരു പ്രതീകമാണ് ആ കുട്ടിയുടെ അമ്മയെ പോലുള്ളവർ.   പല കാര്യങ്ങളിലും തീരെ നിസ്സഹായർ.  ചൂഷകന്മാരാൽ വലയം ചെയ്യപ്പെട്ടു ജീവിതം മുന്നോട്ടു നീക്കുന്ന കുടുംബങ്ങളും പെൺകുട്ടികളും .  ആ അമ്മമാരോടാണ് ഷീല ടീച്ചറിന്റെ ഗീർവാണ പ്രസംഗം.  "മക്കളെ പ്രസവിച്ചാൽ...... "
കഷ്ടം. ഇത്രയും വിദ്യാഭ്യാസവും , അധ്യാപന പരിചയവും , കേരളത്തെ അരിച്ചു കലക്കിക്കുടിച്ച ഒരു വ്യക്തിക്ക് - കേരളത്തിലെ ഉൾഗ്രാമങ്ങളിലെയും പാവങ്ങളുടെയും ജീവിത നിലവാരവും, നിസ്സഹായതയും മനസ്സിലാക്കാൻ പറ്റുന്നില്ല എങ്കിൽ പിന്നെ ആർക്കു മനസ്സിലാവാൻ...   ഇത് പോലുള്ള ഉന്നതരുടെ സപ്പോർട്ട് ഉണ്ടെങ്കിൽ ഇത് ഇനിയും തുടരും...
I expected a writer  like Dr would step in to the shoes of that mother and tell us an eye opening real story of a woman for the whole world to read.  That is true writing.
JEGI 2017-01-24 14:26:29
വിധിയുടെ ക്രൂര വിനോദം എന്നതിലും  യോജിക്കുക എഴുത്തുകാരിയുടെ ക്രൂര വിനോദം എന്നാണ്.  ഇതിന്റെ ആദ്യഭാഗം ശരിക്കും വായിക്കാതെ ഞാൻ ഒരു കമെന്റ് എഴുതി. അത് അല്പം കടന്നു പോയി എന്ന കുറ്റബോധം ഉണ്ടായി. പ്രത്യേകിച്ച് ശ്രീ വിദ്യാധരൻ എന്നെ നിശിതമായി വിമർശിച്ചപ്പോൾ. എന്നാൽ രണ്ടാം ഭാഗം വായിച്ചപ്പോ അത് മാറി. ഇരയെ ഇത് പോലെ അധിക്ഷേപിക്കാൻ ഡോക്ടർ ഷീലക്കു എങ്ങിനെ കഴിയുന്നു. അതും ഒരു കുരുന്നിനെയും അതിന്റെ നിസ്സഹായ ആയ മാതാവിനെയും. 
Ninan Mathullah 2017-01-24 14:47:13

‘Vaalu pokkumbol ariyam enthanu purappadennu’. BJP Christians plan a conspiracy. One of their supporters wrote an article appearing to be supportive of priests and controversial. Now BJP Christians and their faceless supporters jump in to keep the pressure on Christian priests (not their own Thanthri or Swamiji) high and ruin their image with propaganda. ‘Crimikadi is flaring up. Looks like these people have no other job. The standard of the emalayalee comment column only get ruined as nothing new to discuss, no social political or economic issues but the same old propaganda arising out of intolerance and jealousy.

മാത്തുണ്ണി 2017-01-24 12:12:56
ട്രംപ് ചെറുപ്പത്തിൽ എന്തെങ്കിലും പറഞ്ഞതും ചെയ്തതും, 20-30 വർഷത്തിനുശേഷം അതു സ്‌ത്രീ പീഡനം. വിദ്യാധരൻ കവിതയുംകൊണ്ട് ഓടിവരും.

പുരോഹിതർ കുഞ്ഞാടുകളെ പീഡിപ്പിച്ചാൽ, അത് പീഡിതയുടെ അമ്മയുടെ കുറ്റം. വിദ്യാധരൻ ഫുൾ സപ്പോർട്ട്.

ലേഖിക ഡോക്ടർ ആയതുകൊണ്ടായിരിക്കും പ്രതികരണ തൊഴിലാളികൾഇത്ര ഓച്ഛാനിച്ചുനിൽക്കുന്നതു. 
Abdul 2017-01-24 15:57:35
പരാക്രമം സ്ത്രികളിൽ അല്ല  വേണ്ടു, എങ്കിലും  ഷീല വടി വെട്ടി കൊടുത്തു  അടി വാങ്ങി.
 ഇനിയും  ഇത് പോലെ  എഴുതുന്നതിനു  മുമ്പ്  സ്വന്തം  മകളെ  ഒന്ന് ഓർക്കു . 
അതുപോലെ  വാര ഫലവും  നോക്കണം .
George V 2017-01-24 18:06:55
ബി ജെ പി രാജ്യം ഭരിക്കുന്ന പാർട്ടിയാണ്. ചില കമ്മെന്റ് എഴുത്തുകാർ പറയുന്നത് കേട്ടാൽ ഏതോ പാകിസ്ഥാൻ രഷ്ട്രീയ പാർട്ടി ആണെന്ന തരത്തിൽ ആണ്. വൈദികരുടെ കൊള്ളരുതായ്മകൾ ന്യായീകരിക്കുന്നതിനു ബി ജെ പി യെ എന്തിനാണ് പഴിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. ഒരു പുരോഹിതനും നിയമത്തിനു അതീതൻ അല്ല. അത് ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യൻ എന്ന വേർതിരിവ് എന്തിനാണ് ? ക്രിസ്ത്യാനികൾ ബി ജെ പി ക്കു വോട്ടു ചെയ്യരുതെന്ന് ഒരു കിതാബിലും ഇല്ല. അതുകൊണ്ടാണ് അഞ്ചു വർഷമായി ഗോവ അവർ ഭരിക്കുന്നത്. 
JOHNY 2017-01-24 16:00:41
കുട്ടികളെ ആര് പീഡിപ്പിച്ചാലും ഇത് പോലെ തന്നെ എതിർക്കും. അത് ആശ റാം ബാപ്പു ആയാലും മലപ്പുറത്തെ മുല്ലാക്ക ആയാലും. ചില മത ഭ്രാന്തന്മാർ  ഇതിൽ മതം കൂട്ടി കുഴക്കാൻ ശ്രമിക്കുന്നു. കൃമി കടി ശരിക്കും ആർക്കാണ് എന്ന് ഇത്തരക്കാരുടെ കമ്മെന്റ്സ് വായിച്ചാൽ മനസ്സിലാവും. 
John Philip 2017-01-24 18:25:40
ശ്രീമാൻ മാത്തുള്ള സായിപ്പേ, ക്ഷമിക്കണം ആംഗല ഭാഷ മനസ്സിലാകും പക്ഷെ എഴുതാൻ വശമില്ല. താങ്കൾക്ക് മലയാളം അറിയോ എന്തോ? ഇത് വായിക്കുന്ന ആരെങ്കിലും മാത്തുള്ള സായിപ്പിന് ഒന്ന് പരിഭാഷ ചെയ്തുകൊടുക്കാൻ അപേക്ഷ.
മാത്തുള്ളെ, ഇവിടെ അമേരിക്കയിൽ കൃസ്താനികളും ഹിന്ദുക്കളും സ്നേഹത്തോടെ കഴിയുന്നു.  താങ്കൾ പെന്തകോസ്ത് വിഭാഗ കാരനായത്കൊണ്ടാണോ ഹിന്ദുക്കളോട് എതിർപ്പ്. ഞാൻ കൃസ്താനിയാണ് എന്നിട്ടും എനിക്ക്
ഹിന്ദു സുഹൃത്തുക്കൾ ഉണ്ട്. താങ്കൾ എപ്പോൾ എഴുതുമ്പോഴും ഹിന്ദുക്കളെ എന്തിനു വലിച്ചിഴക്കുന്നു.
ഉള്‍ക്കാഴ്‌ച 2017-01-24 18:57:45
തനിക്കും അത് തന്നെയാണ് കൂവള്ളൂരെ പറ്റിയിരിക്കുന്നത്. ട്രമ്പിനും അത് തന്നെ രോഗം . പ്രായം അയാൽ എന്തും വിളിച്ചു പറയാനും ചെയ്യാനുമുള്ള പ്രവണത. സ്ത്രീകളുടെ അടിപാവാടക്കകത്ത് കയ്യിട്ട് പിടിക്കുന്നത് ശരിയാണെന്ന് വിശ്വസിക്കുന്ന ട്രമ്പ്.  സൗകര്യം കിട്ടുമ്പോൾ സ്ത്രീകളെയും കൊച്ചു ആൺകുട്ടികളെയും പീഡിപ്പിക്കുന്ന പുരോഹിത വർഗ്ഗം (കാവി ഉടുത്ത സന്യാസിമാരും ഇഷ്ടംപ്പോലെയുണ്ടെങ്കിലും മൂവായിരത്തിലധികം കത്തോലിക്ക പുരോഹിതന്മാരാണ് കുറ്റവാളികളായി  ഉള്ളത്  )  ഇതിലുപരി ട്രംപിനെ ഈശ്വരൻ അമേരിക്കയെ രക്ഷിക്കാനായി തിരഞ്ഞെടുത്തതാണെന്ന് വിശ്വിസിക്കുന്ന 80 % ക്രൈസ്തവർ അതിന്റെ കൂടെ താനും.  ഒരു രാജ്യത്ത് ഭൂരിപക്ഷത്തിന്  ധനവും കാമവും സ്ത്രീകളെ പീഡിപ്പിക്കുന്നതുമൊക്കെ ധർമ്മത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കുന്നെങ്കിൽ   ട്രമ്പ് പ്രസിഡണ്ടായതിൽ അതുഭുതമില്ലല്ലോ?  ഇവിടെ പടന്നമാക്കലിനെ താങ്ങിയും  ഷീല ലടീച്ചറുടെ നേരെ തിരിയുമ്പോൾ അത് പ്രായത്തിന്റെയാണോ അതോ അവസരവാദിയുടെ സ്വഭാവമാണോ?  ഷീല ടീച്ചർ ഇല്ലാത്തതൊന്നും പറഞ്ഞില്ലല്ലോ?   അഴിക്കോട് പഠിപ്പിച്ചതുകൊണ്ടോ ജി.ശങ്കരകുറുപ്പ് പഠിപ്പിച്ചതുകൊണ്ടോ ഒരു വ്യക്തി നന്നാകണം എന്നില്ല.  മലയാളികൾ മറ്റുള്ളവരുടെ ഓരം ചാരി നിന്ന് ഞാൻ എന്നതാണ് പറയാൻ മിടുക്കരാണ്. ഇത് ഒരു രോഗമാന്. എനിക്ക് മന്ത്രിയെ അറിയാം, എനിക്ക് ട്രംപിനെ അറിയാം എന്നൊക്കെ പറഞ്ഞതുകൊണ്ട് നടന്നാൽ കേൾക്കുന്നവർ സ്ഥലം വിടും കാരണം ഒരു ഉദ്ധണ്ടനോട് വാദിച്ചു സമയം കളയാൻ ആർക്കാണ് താത്പര്യം ?   
Ninan Mathullah 2017-01-24 19:42:09
I am here enjoying the true color of some of the faceless posting comments here. No matter how skilled you are what is in your mind come out through your expressions. Must be ready to read a little between lines.
understand 2017-01-24 20:10:42
All these people who are making unwanted comments for every article, like Ninan, vidyadaran,joseph,etc.  all these have no other jobs. Did all these people are working or getting social security and siting home and doing "" chori kuthu"
ഡോക്ടർ . അന്തർപ്രേർ 2017-01-25 04:44:24
ഇവിടെ അമേരിക്കയിൽ കൃസ്താനികളും ഹിന്ദുക്കളും സ്നേഹത്തോടെ കഴിയുന്നു.  താങ്കൾ പെന്തകോസ്ത് വിഭാഗ കാരനായത്കൊണ്ടാണോ ഹിന്ദുക്കളോട് എതിർപ്പ്. ഞാൻ കൃസ്താനിയാണ് എന്നിട്ടും എനിക്ക്
ഹിന്ദു സുഹൃത്തുക്കൾ ഉണ്ട്. താങ്കൾ എപ്പോൾ എഴുതുമ്പോഴും ഹിന്ദുക്കളെ എന്തിനു വലിച്ചിഴക്കുന്നു. 

Dear Matthulla Sahib
Pardon me.  I understand  English language but I don;t know how to write.  Do you understand Malayalam or not? I request someone who reads this to translate to English.  Dear Matthulle; here in America Christians and Hindus live together loving each other. Do you oppose Hindus because of you are Pentacost denomination? I am Christian but still I have Hindu friends. Why are you dragging Hindus into it whenever your are writing. (എപ്പഴും എപ്പഴും ട്രാൻസ്‌ലേറ്റ് ചെയ്യാൻ പറയരുത്, ഇപ്പോൾ ഒരു പ്രാവശ്യത്തേക്ക് ഓക്കേ.  മാത്തുള്ള മാനസാന്തരപെട്ട് ഒരു നല്ല മനുഷ്യൻ ആകുന്നെങ്കിൽ ആയിക്കോട്ടെ.  എന്നാലും ജോൺ ഫിലിപ്പ് ഇത്രേം നാൾ അമേരിക്കയിൽ താമസിച്ചിട്ട് ഇംഗ്ലീഷ് പഠിക്കാതെന്താണ് ?  മാർഗ്ഗവാസി ക്രിസ്ത്യാനി ആയിരിക്കും അല്ലെ? ചോദിച്ചെന്നെയുള്ളൂ . ഞാൻ ആരോടും പറയില്ല .  എന്നാൽ ശരി )

ഡോക്ടർ . അന്തർപ്രേർ (ഇന്റർപ്രിറ്റേഷൻ എന്ന് ഇൻഗ്ലീഷ് )
മലയാളി 2017-01-25 07:47:54
എൻറെ ടീച്ചർ ഡോക്ടറെ, ഇപ്പൊ ഏതു കാലത്തിലാ ജീവിക്കുന്നത്? "പാടും വടുവും പടിയാതെ" ഒക്കെ പണ്ടായിരുന്നു. ഇപ്പോ കേരളം അമേരിക്കയേക്കാൾ ഒത്തിരി മുന്നിലാ!!! 6ൽ പഠിക്കുമ്പോൾ തന്നെ മനസ്സും ശരീരവും ഒരുങ്ങികഴിയും മിക്ക കുട്ടികൾക്കും. പാടും വടുവും ഒന്നും ഇല്ലെങ്കിൽ, കൂട്ടുകാരുടെയിടയിൽ അതൊരു കുറവാ ഈയിടെയായി. 
Ninan Mathullah 2017-01-25 05:15:39

Hindus, Christians, Muslims or Pentecost is not the issue here. I did not mention these groups as an issue. But there are some in these forum- representatives of those who asked Kamal to leave India. They have intolerance towards other minority groups, thinkers and writers and free thinking artists, as they are an obstacle to their goal. They used religion to come to power. To divide people to come to power is their agenda. They see Christian priests as representatives of one group and indulge in Priest bashing to achieve their goals by bringing enmity between believers and priests. Sexual crimes are committed by many irrespective of religion or caste. Still some here post as if this issue as the exclusive character of Christian priests and others are saints. Vast majority of Priests are of good morals and ethics. Such biased statements need to be exposed. Coming to supporting Trump, I read several reports that vast majority of North Indian Hindus supported Trump with votes and money. They do not see that. I exposed the agenda of some in their double standards here. These people are the ones dividing people by religion as they are narrow minded and can’t see all Indians as brothers and sisters. Due to their own insecurities, they consider those who think different from them as enemies. They are partly to blame for the division of India with their intolerance. If we do not isolate such people and expose the poison of hatred they are injecting into human minds another division and communal riots waiting for us.

thampi 2017-01-25 06:19:47
Not Chori kuthu, poor wives are working 24/7 at nursing home.  Achayans, black label and wrting garbage.
Concerned 2017-01-25 06:36:25
Sheila Teacher has the audacity to write what she feels. She is pointing out the other side of the story and she  thinks differently. Every one is different and their way of thinking and rationality is also different. The mothers also bear a great deal of responsibility today as to how to raise their daughters in todays social set up. Political parties, cinema and internet played a big role for the downfall of the Kerala culture altogether and the modern girls are playing into the hands of these political/cinema/religious thugs. Sad thing is that religions are after millions of rupees/dollars and lost their track. Leave Sheila teacher alone.
Alex Johns 2017-01-25 06:57:26
ഏതു പോസ്റ്റ് എടുത്തുനോക്കിയാലും ഹിന്ദുക്കളെ കുറ്റം പറയുന്നത് കാണാം. 

ഞാൻ വളരെ കുറച്ചേ പള്ളിയിൽ പോകാറുള്ളൂ, പക്ഷേ എന്റെ അയൽക്കാരനെ സ്നേഹിക്കാൻ എനിക്കറിയാം.

30 വർഷമായിട്ടും അദ്ധേഹത്തിന്റെ വീട്ടിൽ കാരോൾ ചെന്നിട്ടില്ല എന്ന് അദ്ദേഹം പറയുന്നു. അപ്പോ അറിയാമല്ലോ നാട്ടിൽ അദ്ദേഹത്തോടുള്ള ബഹുമാനം.

e-malayalee ദയവുചെയ്ത് മറ്റു മതക്കാരെ താറടിക്കുന്നവരെ കയറൂരി വിടരുത്. ഇവരൊക്കെ ആരുടേയോ ചിലവിൽ അമേരിക്കയിൽ വന്നു എന്നേ ഉള്ളു. മനസ്സിപ്പോഴും 30 കൊല്ലം പുറകിലായിരിക്കും.
മഞ്ഞ കൊടി 2017-01-25 14:57:11
കൂവള്ളൂരിനെ വിളിക്കു
വൈദികനെ രക്ഷിക്കൂ

ജാതിക്കോമരങ്ങളെ വേണ്ടാ
വിദ്യാധരനെ ഒട്ടും വേണ്ടാ

കീഴ്ജാതി complex പേറിനടക്കും 
മാത്തുള്ളയെ വേണ്ടേ വേണ്ട 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക