Image

സലാലയില്‍ രണ്ട്‌ മലയാളികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

Published on 22 January, 2017
 സലാലയില്‍ രണ്ട്‌ മലയാളികള്‍  ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

സലാല: സലാലയില്‍ രണ്ട്‌ മലയാളികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്തെി. മുവാറ്റുപുഴ സ്വദേശികളായ മുഹമ്മദ്‌ ,നജീബ്‌ എന്നിവരെയാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌ . ഒരാളെ ദാരീസിലെ താമസ സ്ഥലത്തും മറ്റൊരാളെ തെട്ടടുത്ത കെട്ടിടത്തിന്‌ താഴെയുമാണ്‌ മരിച്ച നിലയില്‍ കണ്ടത്‌. ഇരുവരും സന്ദര്‍ശക വിസയിലാണ്‌ സലാലയിലത്തെിയത്‌.

പോലീസ്‌ സ്ഥലത്തത്തെി അന്വേഷണം ആരംഭിച്ചു. സലാലയിലുള്ള മൂവാറ്റുപുഴ സ്വദേശിയായ മലയാളിയുമായി ചേര്‍ന്ന്‌ തുംറൈത്തില്‍ ക്രഷര്‍ യൂനിറ്റ്‌ തുടങ്ങുന്നതിനാണ്‌ ഇരുവരും ഇവിടെ എത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക