Image

വലിയ തിരുമേനിക്ക് മുന്നില്‍ യേശുക്രിസ്തു ' സൂര്യാ കൃഷ്ണമൂര്‍ത്തിക്ക് ഇത് സ്വപ്ന സാഫല്യം

അനില്‍ പെണ്ണുക്കര Published on 21 January, 2017
വലിയ തിരുമേനിക്ക് മുന്നില്‍ യേശുക്രിസ്തു ' സൂര്യാ കൃഷ്ണമൂര്‍ത്തിക്ക് ഇത് സ്വപ്ന സാഫല്യം
മതങ്ങളെല്ലാം ഒന്നായാല്‍ വിരോധമില്ലെന്നും എന്നാല്‍, മതങ്ങള്‍ ഒന്നാകണമെന്നതല്ല മറിച്ച്, വ്യത്യസ്തതകളെ മാനിക്കാന്‍ കഴിയണമെന്നതാണ് നമ്മെ പഠിപ്പിച്ച ചിരിയുടെ തമ്പുരാന്റെ നൂറാം വയസില്‍ , ആ ആഘോഷത്തില്‍ പങ്കു കൊള്ളാന്‍ സാക്ഷാല്‍ യേശുക്രിസ്തുവും എത്തുന്നു. അതിനു ചുക്കാന്‍ പിടിക്കുന്നതാകട്ടെ മലയാളികളുടെ പ്രിയ കലാകാരന്‍ സൂര്യ കൃഷ്ണമൂര്‍ത്തിയും. 

 നൂറാം ജന്മദിനം ആഘോഷിക്കുന്ന ഡോ. ഫിലോപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ തിരുമേനിക്കു മുന്നില്‍ യേശുക്രിസ്തുവിന്റെ ജീവിതം ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയിലൂടെ അവതരിപ്പിക്കുകയാണ് 'എന്റെ രക്ഷകന്‍ 'എന്ന ഇന്ത്യയിലെ ഏറ്റവും വലിയ ബൈബിള്‍ മെഗാ ഷോ . ഈ മാസം ഇരുപത്തിനാലിനു വലിയ തിരുമേനിക്ക് മുന്നില്‍ എന്റെ രക്ഷകന്‍ അവതരിപ്പിക്കും.

തിരുവനന്തപുരം കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി ഗ്രൗണ്ടില്‍ ഒരുക്കിയ കൂറ്റന്‍ സ്റ്റേജില്‍ ആണ് നാടകം അവതരിപ്പിക്കുക.

യേശുവിന്റെ ജനനവും ജീവിതവും മരണവും ഉയിര്‍പ്പുമെല്ലാം മികവോടെ പുനരാവിഷ്‌കരിക്കപ്പെട്ട ഇന്ത്യയിലെ ഏറ്റവും വലിയ ബൈബിള്‍ മെഗാ ഷോ യുടെ ഉത്ഘാടനം തന്നെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. രണ്ടു മണിക്കൂര്‍ നീണ്ട ബൈബിള്‍ സ്റ്റേജ് ഷോ കാണികള്‍ക്ക് കാഴ്ചയുടെ പുത്തന്‍ അനുഭവങ്ങളാണ് സമ്മാനിച്ചത്. നൂറ്റമ്പതോളം കലാകാരന്‍മാരും 50ല്‍ അധികം പക്ഷി മൃഗാദികളുമാണ് 20 സെന്റ് സ്റ്റേജില്‍ അണിനിരന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ ബൈബിള്‍ ഷോ എന്ന പ്രചാരണം ശരിവയ്ക്കുന്നതായിരുന്നു 'എന്റെ രക്ഷ്‌കന്റെ അവതരണം. 

ഹേറേദോസിന്റെ വധഭീഷണി ഭയന്ന് ബത്‌ലഹേമില്‍ നിന്നുള്ള പലായനം, യേശുവിനെ പിശാച് പരീക്ഷിക്കുന്നത്, ഓശാന ഘോഷയാത്ര, കുരിശു വഹിച്ചു കൊണ്ടുള്ള യാത്ര എന്നിവയുടെയൊക്കെ അത്ഭുതത്തോടെ മാത്രമേ കാണാനാകൂ .സ്റ്റേജിനൊപ്പം റാമ്പും ഉപയോഗപ്പെടുത്തിയായിരുന്നു ഷോ അവതരിപ്പിക്കുന്നത് . 

 വി. മധുസൂദനന്‍ നായരുടെ വരികള്‍ക്ക് രമേശ് നാരായണനാണ് സംഗീതം നല്‍കിയത്. ചങ്ങനാശ്ശേരി സര്‍ഗക്ഷേത്രയും മാര്‍ ക്രിസോസ്റ്റം വേള്‍ഡ് പീസ് ഫൗണ്ടേഷനും സൂര്യയുമായി ചേര്‍ന്നാണ് സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നത്.150ല്‍ പരം കലാകാരന്‍മാര്‍ വേഷമിടുന്ന പരിപാടിയില്‍ 50ഓളം മൃഗങ്ങളും തല്‍സമയം അരങ്ങിലെത്തുന്നു കാഴ്ച തന്നെ മനോഹരം.

'ഇരുപത് സെന്റ് സ്ഥലത്താണ് സ്റ്റേജ് ഒരുക്കിയിരിക്കുന്നത്. ഷോയില്‍ അഭിനയിക്കുന്നവരില്‍ ഭൂരിഭാഗം പേരും അക്രൈസ്തവരാണ്. ജാതിയുടെയും മതത്തിന്റെയും പേരില്‍ നിരവധി പ്രശ്‌നങ്ങള്‍ നടമാടുന്ന ഒരു സമൂഹത്തിന് ചില സന്ദേശങ്ങളും, നടന്‍മാരുടെ ഈ തെരഞ്ഞെടുപ്പ് തന്നെ നല്‍കുന്നുണ്ട്'. ആര്‍ച്ച് ബിഷപ്പ് എം. സൂസാപാക്യം പറഞ്ഞ വാക്കുകള്‍ ഈ കാലഘട്ടത്തിനു കേള്‍ക്കേണ്ടത് തന്നെ ,ഷോയില്‍ ക്രിസ്തുവായി വേഷമിടുന്നത് പ്രതീഷ് എന്ന നടന്‍ ആണ് .
ക്രിസ്തു ചെയ്ത അത്ഭുതങ്ങളുടെ ആന്തരിക അര്‍ത്ഥങ്ങളിലേക്ക് കാണികളുടെ ചിന്തയെ കൂട്ടികൊണ്ടു പോകുകയാണ് ഷോയുടെ മുഖ്യ ഉദ്ദേശം .
രണ്ടു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഷോ കാണികളോട് സംവദിക്കുന്നത് ക്രിസ്തുവിന്റെ പൂര്‍ണ്ണമായ ജീവിതത്തെ കുറിച്ചാണ്. ജനനം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള യേശുവിന്റെ ജീവിതത്തെ ഷോയിലൂടെ കാണികള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നുണ്ട്. പുതിയ നിയമത്തില്‍ അടിസ്ഥാനപ്പെടുത്തിയതാണ് ഷോയിലെ എല്ലാ രംഗങ്ങളും

ഒരു മാസം രണ്ടു സ്ഥലങ്ങളിലായി ഷോ നടത്തും .ഒരു സ്ഥലത്ത് മൂന്നു ഷോകള്‍ വരെ ഒരു ദിവസം നടത്തുവാനാണ് പദ്ധതി. വരുന്ന രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ 100 വേദികളിലേക്ക് ഷോ എത്തിക്കുവാനാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്. ഈ മാസം 21, 22 തീയതികളില്‍ സൂര്യ സ്റ്റേജ് ആന്റ് ഫിലിം സൊസൈറ്റി അംഗങ്ങള്‍ക്കായിട്ടാണ് ഷോ നടത്തി.അടുത്ത മാസം ചങ്ങനാശേരി, മാവേലിക്കര എന്നിവിടങ്ങളിലും മാര്‍ച്ചില്‍ കോട്ടയത്തും എറണാകുളത്തും ഏപ്രിലില്‍ അങ്കമാലി, തൃശൂര്‍ എന്നിവിടങ്ങളിലും 'എന്റെ രക്ഷകന്‍' അവതരിപ്പിക്കും.

വലിയ തിരുമേനിക്ക് മുന്നില്‍ യേശുക്രിസ്തു ' സൂര്യാ കൃഷ്ണമൂര്‍ത്തിക്ക് ഇത് സ്വപ്ന സാഫല്യം വലിയ തിരുമേനിക്ക് മുന്നില്‍ യേശുക്രിസ്തു ' സൂര്യാ കൃഷ്ണമൂര്‍ത്തിക്ക് ഇത് സ്വപ്ന സാഫല്യം വലിയ തിരുമേനിക്ക് മുന്നില്‍ യേശുക്രിസ്തു ' സൂര്യാ കൃഷ്ണമൂര്‍ത്തിക്ക് ഇത് സ്വപ്ന സാഫല്യം വലിയ തിരുമേനിക്ക് മുന്നില്‍ യേശുക്രിസ്തു ' സൂര്യാ കൃഷ്ണമൂര്‍ത്തിക്ക് ഇത് സ്വപ്ന സാഫല്യം വലിയ തിരുമേനിക്ക് മുന്നില്‍ യേശുക്രിസ്തു ' സൂര്യാ കൃഷ്ണമൂര്‍ത്തിക്ക് ഇത് സ്വപ്ന സാഫല്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക