Image

നോട്ടുനിരോധന പ്രതിസന്ധി : ഫെബ്രുവരി 7ന്‌ ബാങ്കുകളുടെ സമരം

Published on 21 January, 2017
നോട്ടുനിരോധന  പ്രതിസന്ധി : ഫെബ്രുവരി 7ന്‌ ബാങ്കുകളുടെ സമരം


ന്യൂദല്‍ഹി: നോട്ടുനിരോധനത്തിന്റെ പ്രതിസന്ധി തീരാത്ത സാഹചര്യത്തില്‍ പ്രതിഷേധവുമായി ബാങ്ക്‌ ജീവനക്കാര്‍. സര്‍ക്കാരിനോടുള്ള എതിര്‍പ്പറിയിക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 7ന്‌ പണിമുടക്കുമെന്ന്‌ ബാങ്കുകളുടെ സംയുക്ത സംഘടന പറഞ്ഞു. 

രാജ്യത്തെ നാലു ലക്ഷത്തോളം ബാങ്ക്‌ ജീവനക്കാരാണ്‌ പണിമുടക്കുന്നത്‌. ഓള്‍ ഇന്ത്യാ ബാങ്ക്‌ എംപ്ലോയീസ്‌ അസോസിയേഷന്‍, ഓള്‍ ഇന്ത്യ ബാങ്ക്‌ ഓഫീസേഴ്‌സ്‌ അസോസിയേഷന്‍, ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ എന്നീ സംഘടനകളുടെ സംയുക്ത നേതൃത്വത്തിലാണ്‌ പണി മുടക്ക്‌.

നോട്ടുകള്‍ നിരോധിച്ച സര്‍ക്കാര്‍ ഇതുവരെ ആവശ്യത്തിനുള്ള പണം എത്തിക്കുന്നില്ലെന്നതാണ്‌ ബാങ്ക്‌ സംഘടകള്‍ പറയുന്നത്‌.

ആര്‍.ബി.ഐയും കേന്ദ്ര സര്‍ക്കാരും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന്‌ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ബാങ്കുകളുടെയും പൊതുജനങ്ങളുടെയും ദുരവസ്ഥ തുടരുകയാണ്‌. നിയന്ത്രണത്തോടെ ആളുകള്‍ക്ക്‌ അനുവദിച്ചിരിക്കുന്ന പണം പോലും നല്‍കാനില്ലാത്ത അവസ്ഥയാണുള്ളതെന്നും ഓള്‍ ഇന്ത്യാ ബാങ്ക്‌ എംപ്ലോയീസ്‌ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.എച്ച്‌ വെങ്കടാചലം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക