Image

ജാതി സംവരണം വേണ്ടെന്ന ബി.ജെ.പി നിലപാടിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി മായാവതി

Published on 21 January, 2017
ജാതി സംവരണം വേണ്ടെന്ന ബി.ജെ.പി നിലപാടിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി മായാവതി

ന്യൂദല്‍ഹി: ആര്‍.എസ്‌.എസിന്റെയും ബി.ജെ.പിയുടെയും സംവരണ നിഷേധ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ബഹുജന്‍ സമാജ്‌വാദ്‌ പാര്‍ട്ടി നേതാവ്‌ മായാവതി. സമാജ്‌വാദി പാര്‍ട്ടിയില്‍ നടക്കുന്ന വിവാദങ്ങള്‍ അഴിമതിയില്‍ നിന്നും ഭരണ പോരായ്‌മകളില്‍ നിന്നും ശ്രദ്ധതിരിക്കാനാണെന്നും മായാവതി ആരോപിച്ചു.


പിന്നോക്ക സമുദായങ്ങള്‍ക്കുള്ള സംവരണം ഭരണാഘടനപരമായ അവകാശമാണെന്നും അത്‌ ആര്‍ക്കും ലംഘിക്കാനാകില്ലെന്നും പറഞ്ഞ മായവതി പാര്‍ലമെന്റില്‍ അവകാശങ്ങള്‍ നിഷേധിക്കുന്ന നിയമം കൊണ്ടു വന്നാല്‍ എതിര്‍ക്കുമെന്നും വ്യക്തമാക്കി.

ഉത്തര്‍പ്രദേശിലും ബീഹാറിലും ഏറ്റവും വലിയ പരാജയത്തെയാണ്‌ ബി.ജെ.പി അഭിമുഖീകരിക്കാന്‍ പോകുന്നതെന്നു പറഞ്ഞ മായാവതി ആര്‍.എസ്‌.എസ്‌ നേതാവ്‌ മോഹന്‍ വൈദ്യയുടെ ജാതി അടിസ്ഥാനമാക്കിയ സംവരണം അവസാനിപ്പിക്കണമെന്ന പരാമര്‍ശത്തെയും വിമര്‍ശിച്ചു. പിന്നോക്ക സമുദായങ്ങളുടെ സംവരണത്തെ ചോദ്യം ചെയ്യാനാണ്‌ ആര്‍.എസ്‌.എസും ബി.ജെ.പിയും ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക