Image

ഹോളിക്രോസ് ഫെയ്ത്ത് മിഷന്‍ യൂറോപ്പിന്റെ ഈ വര്‍ഷത്തെ മരിയന്‍ തീര്‍ഥാടനങ്ങള്‍

Published on 20 January, 2017
ഹോളിക്രോസ് ഫെയ്ത്ത് മിഷന്‍ യൂറോപ്പിന്റെ ഈ വര്‍ഷത്തെ മരിയന്‍ തീര്‍ഥാടനങ്ങള്‍
  സൂറിച്ച്: ഹോളിക്രോസ് ഫെയ്ത്ത് മിഷന്‍ യൂറോപ്പിന്റെ ഈ വര്‍ഷത്തെ മരിയന്‍ തീര്‍ഥാടനങ്ങള്‍ പ്രഖ്യാപിച്ചു. പ്രില്‍ 18 മുതല്‍ 27 വരെ മെക്‌സിക്കോയിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ ഗുവാഡാലൂപേയിയിലേക്കാണ് തീര്‍ഥയാത്ര നടത്തുന്നത്.

മരിയന്‍ യാത്രയ്ക്ക് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് നേതൃത്വം നല്‍കും. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ജനുവരി 31നു മുന്പായി രജിസ്‌ട്രേഷന്‍ ചെയ്യണമെന്നു ഭാരവാഹികള്‍ അറിയിച്ചു. മെജഗൂറിയിലേക്കുള്ള തീര്‍ഥയാത്ര മേയ് 25 മുതല്‍ 28 വരെയും നാലാമത് മരിയന്‍ കുടുംബ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ ഒന്നുവരെ റോസാ മിസ്റ്റിക്കയില്‍ വച്ചും നടക്കുമെന്ന് ഷാജി രാമനാല്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ഷാജി രാമനാല്‍ 0041 792502181, ജോയി പാലക്കുടിയില്‍ 787728677
ബിജു കോഴിമണ്ണില്‍ 792247564, ജോസഫ് മേലേട്ടുകുന്നേല്‍ 797922900
ജോര്‍ജ് നടുവേട്ടത്ത് 763071237, ജോസ് പുത്തന്‍കളം 0762509497

ഷിജി ചീരംവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക