Image

മ​ഞ്ഞി​ൽ​മൂ​ടി ഭൂ​മി​ക്ക​ടി​യി​ൽ ര​ണ്ടു ദി​വ​സം;​എ​ട്ടു പേ​രെ ജീ​വ​നോ​ടെ ര​ക്ഷ​പെ​ടു​ത്തി

Published on 20 January, 2017
മ​ഞ്ഞി​ൽ​മൂ​ടി ഭൂ​മി​ക്ക​ടി​യി​ൽ ര​ണ്ടു ദി​വ​സം;​എ​ട്ടു പേ​രെ ജീ​വ​നോ​ടെ ര​ക്ഷ​പെ​ടു​ത്തി
റോം: ​ഇ​റ്റ​ലി​യി​ൽ ഹി​മ​പാ​ത​ത്തി​ൽ ത​ക​ർ​ന്ന ഹോ​ട്ട​ലി​നു​ള്ളി​ൽ​നി​ന്നും ര​ണ്ടു ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം എ​ട്ടു പേ​രെ ജീ​വ​നൊ​ടെ ര​ക്ഷ​പെ​ടു​ത്തി. സെ​ൻ​ട്ര​ൽ അ​ബ്രു​സോ റീ​ജി​യ​ണി​ലെ റി​ഗോ​പി​യാ​നോ ഹോ​ട്ട​ലി​ലാ​ണ് സം​ഭ​വം. ര​ക്ഷ​പെ​ട്ട​വ​രി​ൽ ര​ണ്ടു പേ​ർ കു​ട്ടി​ക​ളാ​ണ്. അ​പ​ക​ട​ത്തി​ൽ നാ​ലു പേ​ർ മ​രി​ച്ചു. ഇ​പ്പോ​ഴും 20 പേ​രെ ക​ണ്ടു​കി​ട്ടി​യി​ട്ടി​ല്ല. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​ർ​ന്നു​വ​രി​ക​യാ​ണ്. ഹോ​ട്ട​ലി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന് ആ​ളു​ക​ൾ ഉ​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു. 

ര​ക്ഷ​പെ​ട്ട എ​ട്ടു പേ​രും ഏ​ക​ദേ​ശം 40 മ​ണി​ക്കൂ​റോ​ളം കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കും മ​ഞ്ഞി​നു​മ​ടി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്നു. ഭൂ​ക​ന്പ​ത്തെ തു​ട​ർ​ന്നാ​ണ് ഹി​മ​പാ​തം ഉ​ണ്ടാ​യ​ത്. റി​ക്ട​ർ സ്കെ​യി​ൽ അ​ഞ്ച് രേ​ഖ​പ്പെ​ടു​ത്തി​യ നാ​ലു ഭൂ​ക​ന്പ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്. ഭൂ​ക​ന്പ​ത്തെ തു​ട​ർ​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ഹി​മ​പാ​തം. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ഉ​ണ്ടാ​യ ഹി​മ​പാ​ത​ത്തി​ൽ ഹോ​ട്ട​ൽ പൂ​ർ​ണ​മാ​യും മ​ഞ്ഞി​ന​ടി​യി​ലാ​യി. സം​ഭ​വം ന​ട​ക്കു​ന്പോ​ൾ രേ​ഖ​ക​ൾ പ്ര​കാ​രം 22 ഗ​സ്റ്റു​ക​ളും ഏ​ഴ് ജീ​വ​ന​ക്കാ​രു​മാ​ണ് ഹോ​ട്ട​ലി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക