Image

നവാഗതര്‍ക്കു സ്വാഗതം

Published on 21 February, 2012
നവാഗതര്‍ക്കു സ്വാഗതം
നവാഗതനായ ജയകൃഷ്‌ണ കാരണവര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ നവാഗതര്‍ക്കു സ്വാഗതം. മുകേഷ്‌, ജ്യോതിര്‍മയി, രജത്‌ മേനോന്‍, ഷഫ്‌ന എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളാകുന്നു. കലവൂര്‍ രവികുമാര്‍ തിരക്കഥയും സംഭാഷണവുമൊരുക്കുന്ന ചിത്രം ക്യാമ്പസ്‌ പ്രണയ കഥയാണ്‌ പറയുന്നത്‌.

ഒരു സുഹൃത്തിനെപോലെ കുട്ടികളോട്‌ ഇടപഴകുകയും അവരുടെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ്‌ പരിഹാരം ഉണ്ടാക്കുകയും ചെയ്യുന്ന അപ്പേട്ടന്‍ കുട്ടികളുടെ ഇഷ്ട അദ്ധ്യപകനായാണ്‌ അറിയപ്പെടുന്നത്‌.

ഹോസ്റ്റല്‍ വാര്‍ഡന്‍ കൂടിയായ ഈ കോളേജ്‌ അദ്ധ്യാപകന്‌ കുട്ടികളുമായ്‌ അടുത്തിടപഴകാനും അവരെക്കുറിച്ച്‌ കൂടുതലായ്‌ അറിയാനും സാധിച്ചിരുന്നു.

അദ്ധ്യാപകനെ സാറേ എന്നതിനു പകരം അപ്പേട്ടാ എന്നു കുട്ടികള്‍ വിളിക്കുന്നതും ഈ അടുപ്പം കാരണമാണ്‌. അരവിന്ദനും കൂട്ടുകാരും ഒരിക്കല്‍ അപ്പേട്ടനുമുമ്പില്‍ ഒരാവശ്യവുമായെത്തി. അരവിന്ദന്‌ ഒരു വണ്‍വേ പ്രണയമുണ്ട്‌. അതൊന്ന്‌ നേര്‍വഴിക്കു കൊണ്ടുവരാന്‍ അപ്പേട്ടന്‍ സഹായിക്കണം.അപ്പേട്ടന്‌ മറുത്ത്‌ പറയാന്‍ ആവുമായിരുന്നില്ല.

അങ്ങിനെ അരവിന്ദന്‌ ഈ പ്രണയം സാര്‍ത്ഥകമാക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ചില പ്രശ്‌നങ്ങള്‍ വന്നുപെടുകയാണ്‌. അധ്യാപികയായ ശ്രീരേഖയുടെ ഇടപ്പെടലായിരുന്നു ഇതില്‍പ്രധാനം.

അപ്പേട്ടന്‌ മാത്രമറിയാവുന്ന ചില സംഭവങ്ങള്‍ ശ്രീരേഖയിലും കുട്ടികള്‍ക്കിടയിലുമുണ്ടാക്കുന്ന മുഹൂര്‍ത്തങ്ങളാണ്‌ പിന്നീട്‌ സിനിമ പറയുന്നത്‌. അപ്പേട്ടനായ്‌ മുകേഷും, ശ്രീരേഖയായ്‌ ജ്യോതിര്‍മയിയും, അരവിന്ദനായി രജത്‌ മേനോനും, കാമുകിയായ്‌ ഷഫ്‌നയും വേഷമിടുന്നു.
നവാഗതര്‍ക്കു സ്വാഗതം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക