Image

സോഷ്യല്‍ മീഡിയ ഉപയോഗം: പൂനെയില്‍ ടെക്കി ഭാര്യയെ കൊന്ന്‌ ആത്മഹത്യ ചെയ്‌തു

Published on 20 January, 2017
 സോഷ്യല്‍ മീഡിയ ഉപയോഗം: പൂനെയില്‍ ടെക്കി ഭാര്യയെ കൊന്ന്‌ ആത്മഹത്യ ചെയ്‌തു

പൂനെ: ഭാര്യ സോഷ്യല്‍ മീഡിയയില്‍ കുടുംബ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നെന്നാരോപിച്ച്‌ ടെക്കി ഭാര്യയെ കൊന്ന്‌ ആത്മഹത്യ ചെയ്‌തു. സ്വകാര്യ ഐ.ടി കമ്പനി ജീവനക്കരനായ രാഹുല്‍ (34) ആണ്‌ ഭാര്യ സോനാലി(28)യെ ശ്വാസംമുട്ടിച്ച്‌ കൊന്ന ശേഷം ആത്മഹത്യ ചെയ്‌തത്‌.

സോനാലിയുടെ സഹോദരന്‍ കഴിഞ്ഞ ദിവസം രാത്രി ഇവരുടെ വീട്ടിലെത്തിയപ്പോഴാണ്‌ വിവരം പുറത്തറിയുന്നത്‌. രാകേഷിന്റെ ആത്മഹത്യക്കുറിപ്പില്‍ നിന്നാണ്‌ പൊലീസിന്‌ മരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്‌.


സോഷ്യല്‍ മീഡിയകളില്‍ സജീവമായിരുന്ന സോനാലി സുഹൃത്തുക്കളുമായി വിവാഹ പൂര്‍വ്വ ജീവിതത്തെക്കുറിച്ചും കുടുംബാസൂത്രണത്തെ കുറിച്ചുമുള്ള വിവരങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടെന്നും ഇതില്‍ പ്രകോപിതനായാണ്‌ രാകേഷ്‌ കുറ്റകൃത്യത്തിനു തയ്യാറായതുമെന്നാണ്‌ ഹദാസ്‌പൂര്‍ സ്റ്റേഷനിലെ പൊലീസ്‌ ഉദ്യോഗസ്ഥന്‍ പറയുന്നത്‌.

നാസിക്കില്‍ താമസിക്കുന്ന സോനാലിയുടെ അമ്മ മകളെ ഫോണ്‍ വിളിച്ച്‌ കിട്ടാത്തതിനെ തുടര്‍ന്നായിരുന്നു പൂനെയിലുള്ള സോനാലിയുടെ സഹോദരനെ വിളിച്ച്‌ കാര്യം പറഞ്ഞത്‌. സഹോദരന്‍ ഇവരുടെ വീട്ടിലെത്തിയെങ്കിലും വാതില്‍ പൂട്ടിയതിനാല്‍ അകത്ത്‌ കയറാന്‍ കഴിഞ്ഞില്ല. പിന്നീട്‌ പൊലീസിന്റെ സഹായത്തോടെ വാതില്‍ തുറന്ന്‌ അകത്ത്‌ കയറിയപ്പോഴാണ്‌ തൂങ്ങിയ നിലയില്‍ രാകേഷിന്റെയും കട്ടിലില്‍ സോനാലിയുടെയും മൃതദേഹങ്ങള്‍ കണ്ടത്‌.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ ലഭിച്ചിട്ടില്ലെന്നും പ്രഥമ ദൃഷ്ടിയില്‍ ശ്വാസം മുട്ടിച്ചാണ്‌ സോനാലിയെ കൊലപ്പെടുത്തിയതെന്നും പൊലീസ്‌ പറഞ്ഞു. നാലുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്‌. കുട്ടികളില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക