Image

കെഎസ്‌ആര്‍ടിസി ട്രാവല്‍ കാര്‍ഡ്‌ സംവിധാനം ആരംഭിക്കുന്നു

Published on 20 January, 2017
കെഎസ്‌ആര്‍ടിസി ട്രാവല്‍ കാര്‍ഡ്‌ സംവിധാനം ആരംഭിക്കുന്നു

തിരുവനന്തപുരം : സ്ഥിരംയാത്രക്കാരുടെ സൌകര്യാര്‍ഥം കെഎസ്‌ആര്‍ടിസി പുതുതായി  പ്രതിമാസ ട്രാവല്‍ കാര്‍ഡ്‌ സംവിധാനം 24 മുതല്‍ ആരംഭിക്കുന്നു. വ്യത്യസ്‌ത തുകകള്‍ക്കുള്ള നാലുതരം പ്രതിമാസ പാസുകളാണ്‌ ലഭ്യമാകുക. ഓരോ യാത്രയിലും ടിക്കറ്റ്‌ എടുക്കേണ്ട. മുന്‍കൂട്ടി പണമടച്ച്‌ വാങ്ങുന്ന കാര്‍ഡുപയോഗിച്ച്‌ പരിധിയില്ലാതെ യാത്രചെയ്യാം. ഒരു മാസമാണ്‌ കാര്‍ഡിന്റെ കാലാവധി. 

കാലാവധി കഴിഞ്ഞാല്‍ പണമടച്ച്‌ പുതുക്കാം. കെഎസ്‌ആര്‍ടിസി ഡിപ്പോകളിലെ കാഷ്‌കൌണ്ടറില്‍നിന്ന്‌ കാര്‍ഡുകള്‍ വാങ്ങാം. കണ്ടക്ടര്‍ യാത്രാകാര്‍ഡിന്റെ നമ്പരും ഇറങ്ങേണ്ട സ്റ്റോപ്പിന്റെ ഫെയര്‍ സ്റ്റേജും ഇലക്ട്രോണിക്‌ ടിക്കറ്റിങ്‌ മെഷീനില്‍ രേഖപ്പെടുത്തും.

നാല്‌ തരം കാര്‍ഡുകളാണുള്ളത്‌. ബ്രോണ്‍സ്‌ കാര്‍ഡ്‌ (1000 രൂപ), സില്‍വര്‍ കാര്‍ഡ്‌ (1500 രൂപ), ഗോള്‍ഡ്‌ കാര്‍ഡ്‌ (3000 രൂപ), പ്രീമീയം കാര്‍ഡ്‌ (5000 രൂപ). ഇതില്‍ ബ്രോണ്‍സ്‌ കാര്‍ഡുകള്‍ റവന്യൂ ജില്ലയ്‌ക്കുള്ളിലെ സിറ്റി സര്‍വീസ്‌, സിറ്റി ഫാസ്റ്റ്‌, ഓര്‍ഡിനറി, ലിമിറ്റഡ്‌ സ്റ്റോപ്പ്‌ ഓര്‍ഡിനറി സര്‍വീസുകളില്‍ ഉപയോഗിക്കാം.

സിറ്റി സര്‍വീസ്‌, സിറ്റി ഫാസ്റ്റ്‌, ഓര്‍ഡിനറി, ലിമിറ്റഡ്‌ സ്റ്റോപ്പ്‌, ജന്റം നോണ്‍ എസി ബസുകളില്‍ സില്‍വര്‍ കാര്‍ഡ്‌ ഉപയോഗിച്ച്‌ യാത്രചെയ്യാം. ഗോള്‍ഡ്‌ കാര്‍ഡുകാര്‍ക്ക്‌ സൂപ്പര്‍ഫാസ്റ്റ്‌, ഫാസ്റ്റ്‌, ഓര്‍ഡിനറി, ലിമിറ്റഡ്‌ സ്റ്റോപ്പ്‌, സിറ്റി, സിറ്റി ഫാസ്റ്റ്‌, ജന്റം നോണ്‍ എസി ബസുകളില്‍ യാത്രചെയ്യാം. പ്രീമിയം കാര്‍ഡ്‌ ജന്റം എസി, ജന്റം നോണ്‍ എസി, സൂപ്പര്‍ ഫാസ്റ്റ്‌, ഫാസ്റ്റ്‌, ഓര്‍ഡിനറി ലിമിറ്റഡ്‌ സ്റ്റോപ്പ്‌, ഓര്‍ഡിനറി, സിറ്റി സര്‍വീസ്‌, സിറ്റി ഫാസ്റ്റ്‌ ബസുകളില്‍ ഉപയോഗിക്കാം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക