Image

ജെല്ലിക്കെട്ട്‌: വിധി പറയുന്നത്‌ സുപ്രീകോടതി നീട്ടി

Published on 20 January, 2017
ജെല്ലിക്കെട്ട്‌: വിധി പറയുന്നത്‌ സുപ്രീകോടതി നീട്ടി
ചെന്നൈ:തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ട്‌ പ്രക്ഷോഭം ശക്തമാകുന്നതിനിടെ അപ്പീലില്‍ വിധിപറയുന്നത്‌ സുപ്രീംകോടതി ഒരാഴ്‌ചത്തേക്ക്‌ നീട്ടി.കേന്ദ്ര സര്‍ക്കാരിന്റെ അസാധാരണമായ ആവശ്യപ്രകാരമാണ്‌ ക്രമസമാധാനം മുന്‍നിര്‍ത്തി വിധിപറയുന്നത്‌ നീട്ടിവെച്ചത്‌. 

അതേസമയം ജനകീയപ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രീംകോടതി ഉത്തരവ്‌ മറികടന്നും ജല്ലിക്കെട്ടിനനുകൂലമായി ഓര്‍ഡിനന്‍സ്‌ പുറത്തിറക്കാനുള്ള സാധ്യത സര്‍ക്കാര്‍ തേടുന്നുണ്ട്‌. പ്രത്യേക നിയമസഭാസമ്മേളനം വിളിച്ച്‌ ചേര്‍ത്ത്‌ ജല്ലിക്കെട്ടിനായി പ്രമേയം പാസാക്കാനും സംസ്ഥാനസര്‍ക്കാര്‍ ആലോചിയ്‌ക്കുന്നുണ്ട്‌.

അതേസമയം നിരോധനത്തിനെതിരെ ഇന്ന്‌ തമിഴ്‌നാട്ടില്‍ ബന്ദ്‌ നടത്തുകയാണ്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക