Image

ഒബാമ, ഹില്ലരിക്കും കൂട്ടര്‍ക്കും മാപ്പു നല്‍കേണ്ടതായിരുന്നു

പി.പി.ചെറിയാന്‍ Published on 19 January, 2017
ഒബാമ, ഹില്ലരിക്കും കൂട്ടര്‍ക്കും മാപ്പു നല്‍കേണ്ടതായിരുന്നു
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കുറ്റവാളികള്‍ക്ക് മാപ്പു നല്‍കിയ പ്രസിഡന്റ് ഒബാമ, അധികാരം ഒഴിയുന്നതിനു മുമ്പ് ഹില്ലരിക്കും കൂട്ടര്‍ക്കും മാപ്പു നല്‍കേണ്ടതായിരുന്നുവെന്ന് മുന്‍ അസിസ്റ്റന്റ് യു.എ. അറ്റോര്‍ണി റോബര്‍ട്ട് ബഗ് ലിറ്റര്‍ അഭിപ്രായപ്പെട്ടു.

അന്വേഷണത്തിന്റെ നിഴലില്‍ കഴിയുന്ന ഹില്ലരിയുടെ ഭാവിയെ കുറിച്ചു പ്രവചിക്കുക അസാധ്യമാണെന്ന് റോബര്‍ട്ട് പറയുന്നു.

പ്രൈവറ്റ് ഈ മെയ്ല്‍ സെര്‍വര്‍ ഉപയോഗത്തെ കുറിച്ചുള്ള അന്വേഷണം മുമ്പോട്ട കൊണ്ടു പോകാന്‍ താല്‍പര്യമില്ലെന്ന് ട്രമ്പ് പറയുന്നുണ്ടെങ്കിലും, തിരഞ്ഞെടുപ്പു പ്രചരണത്തിനിടയില്‍ വലിയൊരു വിഭാഗത്തിന്റെ പിന്തുണ നേടിയെടുക്കുവാന്‍ കഴിഞ്ഞത് ഹില്ലരിയെ ജയിലിലടക്കും എന്ന ട്രമ്പ് നടത്തിയ പ്രസ്താവനയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹില്ലരി അഭിമുഖീകരിക്കുന്ന കേസ്സിന്റെ പ്രാധാന്യത്തെ കുറിച്ചു ഒബാമക്ക് ബോധ്യപ്പെട്ടിരുന്നുവെങ്കില്‍ ഹില്ലരിയെ മാപ്പു നല്‍കി കേസ്സില്‍ നിന്നും ഒഴിവാക്കാമായിരുന്നുവെന്ന് ഫിനാഷ്യല്‍ കോളമിനിസ്റ്റായ ജോണ്‍ ക്രൂസെലി അഭിപ്രായപ്പെട്ടു.

ഹില്ലരിയെ വ്യക്തിപരമായി ഒബാമ ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും, ഈമെയില്‍ വിവാദം ഒബാമയെ ഒരു പ്രത്യേക സാഹചര്യത്തിലേക്ക് നയിക്കുകയായിരുന്നുവെന്നും അഭിപ്രായമുണ്ട്. ഹില്ലരിയുടെ ഭാവി എന്തായിരിക്കുമെന്ന് വരും നാളുകളില്‍ ട്രമ്പ് സ്വീകരിക്കുന്ന നിലപാടുകളെ ആശ്രയിച്ചായിരിക്കും.

ഒബാമ, ഹില്ലരിക്കും കൂട്ടര്‍ക്കും മാപ്പു നല്‍കേണ്ടതായിരുന്നുഒബാമ, ഹില്ലരിക്കും കൂട്ടര്‍ക്കും മാപ്പു നല്‍കേണ്ടതായിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക