Image

ആഘോഷങ്ങള്‍ തുടങ്ങി; രാവിലെ 11:30-നു പ്രസിഡന്റ് ട്രമ്പിന്റെ സത്യപ്രതിജ്ഞ

Published on 19 January, 2017
ആഘോഷങ്ങള്‍ തുടങ്ങി; രാവിലെ 11:30-നു പ്രസിഡന്റ് ട്രമ്പിന്റെ സത്യപ്രതിജ്ഞ
വാഷിംഗ്ടണ്‍, ഡി.സി: ഇന്നു (വെള്ളി) രാവിലെ 11:30-നു ചീഫ് ജസ്റ്റിസ് ജോണ്‍ ജി. റോബര്‍ട്ട്‌സിനു മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്ത് ഡൊണള്‍ഡ് ട്രമ്പ് 45-മത് പ്രസിഡന്റായി സ്ഥാനമേല്‍ക്കും. അമ്മ നല്‍കിയ ബൈബിളിലും ഏബ്രഹാം ലിങ്കന്റെ ബൈബിളിലും കൈകള്‍ വച്ചാണ് സത്യപ്രതിജ്ഞ. ഒബാമയും ലിങ്കന്റെ ബൈബിളില്‍ കൈ വച്ചാണ് സത്യ പ്രതിജ്ഞ ചെയ്തത്. 

35 വാക്കുകളാണു പ്രസിഡന്റ് ഏറ്റു പറയുക. (“I do solemnly swear (or affirm) that I will faithfully execute the office of President of the United States, and will to the best of my ability, preserve, protect and defend the Constitution of the United States.”)

വ്യാഴാഴ്ച തന്നെ ട്രമ്പും ഭാര്യ മെലനിയയും വാഷിംഗ്ടണ്‍ ഡി.സി.യില്‍ എത്തി. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും മറ്റു ക്യാബിനറ്റ് അംഗങ്ങളും നേരത്തെ എത്തി.

ജിമ്മി കാര്‍ട്ടര്‍, ബില്‍ കഌന്റന്‍, ജോര്‍ജ് ബുഷ് ജൂനിയര്‍, ബരാക് ഒബാമ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഹില്ലരി ക്ലിന്റനും ചടങ്ങിനെത്തും. 

സത്യപ്രതിജ്ഞക്കു ശേഷം പെന്‍സില്വേനിയ അവന്യുവിലൂടെ നടക്കുന്ന പരേഡില്‍ പ്രസിഡന്റ് ട്രമ്പും വൈസ് പ്രസിഡന്റ് പെന്‍സും പങ്കെടുക്കും. ആയിരക്കണക്കിനു സൈനികര്‍ പരേഡില്‍ അണി നിരക്കും.

വൈകിട്ട് 7 മുതല്‍ ഉദ്ഘാടന ന്രുത്ത പരിപാടികള്‍ (ഇനാഗുറല്‍ ബാള്‍സ്) മൂന്നു കേന്ദ്രങ്ങളിലായി നടക്കും. ട്രമ്പ് അവയില്‍ പങ്കെടുക്ത്തു ചുവടുകള്‍ വയ്ക്കും.

ശനിയാഴ്ച രാവിലെ 10 മണിക്കു ട്രമ്പും പെന്‍സും വാഷിംഗ്ടണ്‍ നാഷണല്‍ കത്തീഡ്രലില്‍ പ്രാര്‍ഥനയില്‍ പങ്കെടുക്കുന്നതോടേ പ്രസിഡന്‍ഷ്യല്‍ ഇനാഗുറെഷന്‍ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കും.

ടി.വി.യിലും കമ്പുട്ടറിലും ചടങ്ങുകള്‍ തത്സമയം കാണാം.

പ്രതിഷേധ പ്രകടനങ്ങളും ഇതിനൊപ്പം ഉണ്ട്. ഏറ്റവും വലിയ റാലി ശനിയാഴ്ച നടത്തുന്ന വനിതകളുടെ മാര്‍ച്ചാണ്. പതിനായിരങ്ങള്‍ പങ്കെടുക്കും 

പ്രസിഡന്റുമാരില്‍ ഏറ്റവും ധനികനും ഏറ്റവും പ്രായം കൂടിയ വ്യക്തിയുമാണ് എഴുപതുകാരനായ ട്രമ്പ്. റൊണള്‍ഡ് റെയ്ഗന്‍ സ്ഥാനമേല്ക്കുമ്പോള്‍ 69 വയസെ ഉണ്ടായിരുന്നുള്ളു.

അധികാര കൈമാറ്റ കാലത്ത് ഏറ്റവും കുറഞ്ഞ ജന്‍പ്രീതിയോടെയാണു ട്രമ്പ് വെറ്റ് ഹൗസിലെത്തുന്നത്‌ 

കോണ്‍ഗ്രസിലെ ഏക മലയാളി അംഗമായ പ്രമീള ജയപാല്‍ അടക്കം 40-ല്‍ പരം കോണ്‍ഗ്രസംഗങ്ങള്‍ സത്യപ്രിജ്ഞാചടങ്ങില്‍ പ്രതിഷേധ സൂചകമായി പങ്കെടുക്കില്ല. 

schedule

Friday, Jan. 20

Inauguration Day begins with quiet prayer. It will end with the president dancing his way across the capital.

Early morning | Private family breakfast 
If tradition holds, the Trumps and their invited guests will share a private breakfast at Blair House, the president’s guesthouse. They are expected to stay the night there Thursday into Friday.

8:30 a.m. | Private prayer service 
The president-elect and his family will attend a religious service at St. John’s Episcopal Church, just a short walk from Blair House.

9:30 a.m. | Coffee date at the White House 
The incoming and departing presidents will meet at the White House with their wives. As is customary, Mr. Trump and Mr. Obama will then ride together down Pennsylvania Avenue to the Capitol.

11:30 a.m. | Swearing-in ceremony 
With American officials and other dignitaries gathered on the West Front of the Capitol, the official inauguration ceremony will feature religious leaders with ties to Mr. Trump, remarks from Senator Roy Blunt of Missouri, the chairman of the congressional inaugural committee, and musical performances.

Around noon | Oath of office and inaugural address 
Chief Justice John G. Roberts will administer the oath of office as Mr. Trump rests his hand on two Bibles: one he’s owned since childhood and the Lincoln Bible. Mr. Trump will then deliver his speech.

Sometime after noon | The Obamas depart 
With Mr. Trump installed as president, the Obamas will bid farewell and depart from the East Front of the Capitol.

Early afternoon | Luncheon 
The luncheon, held for government leaders and friends in the Capitol Rotunda, will feature musical performances, an elaborate menu and remarks to honor the new president and vice president.

After lunch | Review of Armed Forces 
Mr. Trump will review the American armed forces from the East Front of the Capitol after lunch.

Thereafter | Inaugural parade 
Mr. Trump and Mr. Pence will lead the parade from the Capitol down Pennsylvania Avenue, with thousands of military personnel representing each branch. Once he has arrived at the White House, Mr. Trump will watch the rest of the parade from a reviewing stand there.

7 p.m. and on | Inaugural balls 
There will be two official inaugural balls, held on separate floors of the Walter E. Washington Convention Center, as well as the Armed Services Ball, which will be held at the National Building Museum. Mr. Trump is expected to make remarks and take to the dance floor at all three.

Saturday, Jan. 21

The inauguration schedule ends Saturday morning, but tens of thousands of marchers have their say before the day is over.

10 a.m. | National Prayer Service 
The Washington National Cathedral will host the traditional prayer service for Mr. Trump and Mr. Pence to begin their terms in prayer and reflection. The service marks the end of the official inaugural schedule.

10 a.m. | The Women’s March on Washington 
Expected to be the week’s largest protest action, the march begins with a rally at the base of Capitol Hill. The speaker schedule and the route for the marchers have yet to be announced. The march is set to begin moving at 1:15 p.m.

ആഘോഷങ്ങള്‍ തുടങ്ങി; രാവിലെ 11:30-നു പ്രസിഡന്റ് ട്രമ്പിന്റെ സത്യപ്രതിജ്ഞ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക