Image

ബ്രെക്‌സിറ്റ്: സുപ്രീം കോടതി വിധി ചൊവ്വാഴ്ച

Published on 19 January, 2017
ബ്രെക്‌സിറ്റ്: സുപ്രീം കോടതി വിധി ചൊവ്വാഴ്ച

 
ലണ്ടന്‍: പാര്‍ലമെന്റിന്റെ അനുമതി കൂടാതെ ബ്രിട്ടീഷ് സര്‍ക്കാരിന് ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ കഴിയുമോ ഇല്ലയോ എന്ന കാര്യത്തില്‍ ബ്രിട്ടനിലെ സുപ്രീം കോടതി ചൊവ്വാഴ്ച വിധി പറയും.

ഇക്കാര്യത്തില്‍ പാര്‍ലമെന്റ് അനുമതി ആവശ്യമാണെന്നു കോടതി വിധിച്ചില്‍, മാര്‍ച്ചോടെ നടപടിക്രമങ്ങള്‍ ആരംഭിക്കാം എന്ന സര്‍ക്കാരിന്റെ പ്രതീക്ഷയ്ക്ക് കനത്ത തിരിച്ചടിയാവും. എക്‌സിക്യൂട്ടീവ് അധികാരങ്ങള്‍ ഉപയോഗിച്ച് ആര്‍ട്ടിക്കിള്‍ 50 ട്രിഗര്‍ ചെയ്യാനാവുമോ എന്നതാണ് കേസില്‍ ഉള്‍പ്പെട്ട ഭരണഘടനാപരമായ ചോദ്യം. നിലവില്‍ ജനഹിത പരിശോധനയിലെ വിധിയെഴുത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ മുന്നോട്ടു പോവുന്നത്.

ഭൂരിപക്ഷം എംപിമാരുടെ പിന്തുണ ഉറപ്പാക്കാതെ തീരുമാനം നടപ്പാക്കാന്‍ പാടില്ലെന്നായിരുന്നു നേരത്തെ ഹൈക്കോടതി വിധിച്ചത്. ഇതിനെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക