Image

ട്രോളര്‍മാര്‍ക്കെതിരെ കാവ്യയുടെ പരാതി

Published on 19 January, 2017
ട്രോളര്‍മാര്‍ക്കെതിരെ കാവ്യയുടെ പരാതി
ഫേസ്ബുക്കിലൂടെയുള്ള അധിക്ഷേപങ്ങള്‍ക്ക് എതിരെ നടി കാവ്യാ മാധവന്‍ പോലീസില്‍ പരാതി നല്‍കി. വിവാഹവുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ നടത്തുന്നുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. എറണാകുളം റേഞ്ച് ഐജിക്കാണ് കാവ്യ പരാതി നല്‍കിയത്.

കാവ്യയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലായ ലക്ഷ്യയിലും അധിക്ഷേപിക്കുന്ന കമന്റുകള്‍ ഇടുന്നുവെന്ന് പരാതിയില്‍ പറയുന്നു. അധിക്ഷേപിച്ചവരുടെ പേര് സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് കൊച്ചി സിറ്റി പൊലീസിലെ വനിതാ സിഐ കാവ്യയുടെ വീട്ടിലെത്തി പരാതിയെക്കുറിച്ച് അന്വേഷിച്ചു. ദിലീപിന്റെ ആദ്യഭാര്യ മഞ്!ജു വാര്യരെയും കാവ്യയെയും താരതമ്യം ചെയ്യുന്ന പോസ്!റ്റുകള്‍ ഏറെ മാനഹാനി ഉണ്ടാക്കിയെന്നും കാവ്യ പരാതിയില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക