Image

അവസാന നിമിഷവും ശിക്ഷാ കാലാവധി ഇളവ് നല്‍കി ഒബാമയുടെ റിക്കാര്‍ഡ്

പി. പി. ചെറിയാന്‍ Published on 19 January, 2017
അവസാന നിമിഷവും ശിക്ഷാ കാലാവധി ഇളവ് നല്‍കി ഒബാമയുടെ റിക്കാര്‍ഡ്
ഹൂസ്റ്റണ്‍: ഭരണം അവസാനിക്കുന്നതിന് ഏതാനം മണിക്കൂറുകള്‍ അവശേഷിക്കെ, ജയില്‍ വിമോചനവും, ശിക്ഷാ കാലാവധിയില്‍ ഇളവും നല്‍കുന്നതില്‍ ഒബാമ സര്‍വ്വകാല റിക്കാര്‍ഡിട്ടു.

ജനുവരി 17 ചൊവ്വാഴ്ച 209 തടവുകാരുടെ ശിക്ഷാ കാലാവധി കുറച്ചും, 64 പേര്‍ക്ക് ക്ഷമാപണവും നല്‍കിയാണ് ഒബാമ സര്‍വ്വകാല റിക്കാര്‍ഡിന് ഉടമയായത്.

ഇന്നലെ പ്രഖ്യാപിച്ച ലിസ്റ്റിന്റെ ആനുകൂല്ല്യം ലഭിച്ചവരില്‍ ഹൂസ്റ്റണില്‍ നിന്നുള്ള ആറ് പേരും ഉള്‍പ്പെടുന്നു.

മയക്ക് മരുന്ന് കേസ്സുകളിലും, ട്രാക്‌സില്‍ കൃതൃമം നടത്തിയതിനും ശിക്ഷ അനുഭവിക്കുന്നവര്‍ക്കാണ് ശിക്ഷാ കാലാവധിയില്‍ ഇളവും, മോചനവും ലഭിച്ചത്.

അമേരിക്കയുടെ ചരിത്രത്തില്‍ മറ്റൊരു പ്രസിഡന്റിനും അവകാശപ്പെടാനില്ലാത്ത ഉത്തരവിലൂടെ ഒബാമ ചൊവ്വാഴ്ചയിലേതുള്‍പ്പെടെ 1385 കുറ്വാളികള്‍ക്കാണ് ശിക്ഷാ ഇളവ് നല്‍കിയത്. ഇതില്‍ 504 പേര്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുന്നവരായിരുന്നു. ഇത് കൂടാതെ 212 പേര്‍ക്ക് ജയില്‍മോചനവും നല്‍കി.

ഒബാമക്ക് മുമ്പ് അധികാരത്തിലിരുന്ന പന്ത്രണ്ട് പ്രസിഡന്റുമാര്‍ ആകെ നല്‍കിയതിനേക്കാള്‍ കൂടുതര്‍ പേര്‍ക്കാണ് ഒബാമയുടെ 8 വര്‍ഷത്തെ ഭരണത്തിനുള്ളില്‍ ആനുകൂല്ല്യം ലഭിച്ചത്.

അവസാന നിമിഷം എടുത്ത വിവാദ തീരുമാനങ്ങളെ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങളില്‍ തന്നെ പലരും വിമര്‍ശിച്ചിരുന്നു. പ്രസിഡന്റ് പദവിയിലായിരുന്ന താന്‍ എടുത്ത എല്ലാ തീരുമാനങ്ങളും ശരിയാണെന്നാണ് ഒബാമ പ്രതികരിച്ചത്.

പി. പി. ചെറിയാന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക