Image

ബിഎഡിന്‌ ദേശീയ എന്‍ട്രന്‍സ്‌

Published on 19 January, 2017
ബിഎഡിന്‌ ദേശീയ എന്‍ട്രന്‍സ്‌


ദില്ലി: ബിഎഡിന്‌ ദേശീയ എന്‍ട്രന്‍സ്‌ വരുന്നു. ബിഎഡിന്‌ ദേശീയ തലത്തില്‍ പ്രവേശന പരീക്ഷ ഏര്‍പ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ്‌ കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷനെ ഇത്‌ സംബന്ധിച്ച കാര്യങ്ങള്‍ പഠിക്കാന്‍ ചുമതലപ്പെടുത്തിക്കഴിഞ്ഞു.
സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപന മികവ്‌ മെച്ചപ്പെടുത്തുന്നതിന്‌ വേണ്ടിയാണ്‌ പദ്ധതി. അതിനായി ദേശീയ തലത്തിലെ പ്രവേശന പരീക്ഷ മാത്രമല്ല മുന്നില്‍ ഉള്ളത്‌.


ബിഎഡ്‌ കോളേജുകളുടെ സര്‍ട്ടിഫിക്കേഷനും കോഴ്‌സ്‌ പാസായതിന്‌ ശേഷമുള്ള 'എക്‌സിറ്റ്‌ ടെസ്റ്റും' നിര്‍ബന്ധമാക്കും. സര്‍ക്കാര്‍ അധ്യാപകര്‍ക്കായി നിര്‍ബന്ധിത പരിശീലന ക്ലാസ്സുകളും സംഘടിപ്പിക്കാനാണ്‌ ലക്ഷ്യം.

യോഗ്യരായവര്‍ മാത്രം ബിഎഡിന്‌ ചേര്‍ന്നാല്‍ മതി എന്ന്‌ ഉറപ്പാക്കാന്‍ പ്രവേശന പരീക്ഷ ഉറപ്പാക്കും എന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌.
ബിഎഡ്‌ കോളേജുകളുടെ ഗുണനിലവാരവും ഉയര്‍ത്തേണ്ടതുണ്ട്‌. അതിനാണ്‌ കോളേജുകള്‍ക്ക്‌ സര്‍ട്ടിഫിക്കേഷന്‍ ഏര്‍പ്പെടുത്തുന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക