Image

ദര്‍ശനം ഇന്നുകൂടി;സന്നിധാനത്ത് തിരക്ക് കുറഞ്ഞു

അനില്‍ പെണ്ണുക്കര Published on 19 January, 2017
ദര്‍ശനം ഇന്നുകൂടി;സന്നിധാനത്ത് തിരക്ക് കുറഞ്ഞു
 ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനുള്ള അവസരം ഇന്നുകൂടി മാത്രം. രാത്രി 10 മണി വരെയാണ് തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം. തുടര്‍ന്ന് മാളികപ്പുറത്തെ മണിമണ്ഡപത്തില്‍ ഗുരുതി നടക്കും. നെയ്യഭിഷേകം ഇന്നലെ 10 മണിയോടെ അവസാനിച്ചു. തുടര്‍ന്ന് ഉച്ചയ്ക്ക് കളഭാഭിഷേകം നടന്നു. പന്തളം രാജപ്രതിനിധി പി. ജി. ശശികുമാര വര്‍മ്മയുടെ സാന്നിധ്യത്തിലാണ് കളഭാഭിഷേകം നടന്നത്. മാളികപ്പുറം മണിമണ്ഡപത്തില്‍ കളമെഴുത്തും മാളികപ്പുറത്തമ്മയുടെ എഴുന്നള്ളത്തും ഇന്നലെ പൂര്‍ത്തിയായി.

    മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി നാളെ (20) രാവിലെ തിരുനട അടയ്ക്കും. നെയ്യഭിഷേകം അവസാനിച്ചതോടെ സന്നിധാനത്ത് തീര്‍ത്ഥാടകര്‍ കുറവായിരുന്നു. പരാതിരഹിതവും അപകടരഹിതവുമായ ഒരു തീര്‍ത്ഥാടനകാലത്തിന് ചുക്കാന്‍ പിടിച്ചുവെന്ന സംതൃപ്തിയോടെയാണ് പോലീസ്, ഫയര്‍ഫോഴ്‌സ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്, എന്‍ഡിആര്‍എഫ്, വിവിധ സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍, ദേവസ്വം ഉദ്യോഗസ്ഥര്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ മലയിറങ്ങുന്നത്.

ദര്‍ശനം ഇന്നുകൂടി;സന്നിധാനത്ത് തിരക്ക് കുറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക