Image

എ.പി.അലക്‌സാണ്ടര്‍ നിര്യാതനായി

ഷാജി രാമപുരം Published on 18 January, 2017
എ.പി.അലക്‌സാണ്ടര്‍ നിര്യാതനായി
ഡാലസ്: ഇര്‍വിംഗ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകാംഗം അലക്‌സ് എബ്രഹാമിന്റെ(ജോമോന്‍) പിതാവ് മാവേലിക്കര കരിപ്പുഴ പാലക്കല്‍ത്താഴെ എ.പി.അലക്‌സാണ്ടര്‍(അനിയന്‍കുഞ്ഞ്-77) നിര്യാതനായി. സംസ്‌കാരം ജനുവരി 21 ശനിയാഴ്ച രാവിലെ 10 മണിക്ക് കരിപ്പുഴ സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍.

കരുനാഗപ്പള്ളി കോഴിക്കോട് പുത്തേത്ത് വീട്ടില്‍ മിനി അലക്‌സാണ്ടര്‍ ആണ് ഭാര്യ. സൂസന്‍ ബിജി(കറ്റാനം), ജോമോന്‍(ഡാലസ്), ജോര്‍ജ് അലക്‌സ്(അബുദാബി) എന്നിവര്‍ മക്കളും, കറ്റാനം ബാബു ടെക്‌സ്റ്റയില്‍സ് ഉടമ കൊച്ചുമടത്തില്‍ ബിജി മാത്യു, കരിപ്പുഴ ചെറുവിളേത്ത് സ്മിത എബ്രഹാം(ഡാലസ്), പാണ്ടനാട് കണ്ടത്തില്‍ റോസി ജോര്‍ജ് എന്നിവര്‍ മരുമക്കളും, ജിക്കു, അങ്കിത, നേത്ര, നവ്യ, നേവല്‍, നയന, നഹോര്‍, നേതന്‍ എന്നിവര്‍ കൊച്ചുമക്കളുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ബിജി മാത്യു-91-9496834963

റിപ്പോര്‍ട്ട്: ഷാജി രാമപുരം
എ.പി.അലക്‌സാണ്ടര്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക