Image

ബോളിവുഡ്‌ നിര്‍മാതാവ്‌ കരിം മൊറാനിക്കെതിരെ പീഡനക്കേസ്‌

Published on 18 January, 2017
ബോളിവുഡ്‌ നിര്‍മാതാവ്‌ കരിം മൊറാനിക്കെതിരെ  പീഡനക്കേസ്‌


മുംബൈ: ബോളിവുഡ്‌ ഹിറ്റ്‌ ചെന്നൈ എക്‌സ്‌പ്രസിന്റെ നിര്‍മാതാവ്‌ കരിം മൊറാനിക്കെതിരെ പീഡനക്കേസ്‌. ഡല്‍ഹി സ്വദേശിയായ യുവതിയെ വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചതായാണ്‌ കേസ്‌. 25 കാരിയായ യുവതിയെ ഹൈദരാബാദ്‌ ഫിലിം സ്റ്റുഡിയോയിലും മുംബൈയിലുമായി പലതവണ പീഡിപ്പിച്ചതായാണ്‌ പരാതി. പീഡന വിവരം പുറത്തുപറയരുതെന്ന്‌ മൊറാനി ഭീഷണിപ്പെടുത്തിയതായും പറയുന്നു.

ഹൈദരാബാദ്‌ ഹയാത്ത്‌ നഗര്‍ പോലീസ്‌ സ്‌റ്റേഷനില്‍ കഴിഞ്ഞ ആഴ്‌ചയാണ്‌ യുവതി പരാതി നല്‍കിയത്‌. വഞ്ചന, മാനഭംഗം, അന്യായമായി തടങ്കലില്‍വയ്‌ക്കുക, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ്‌ മൊറാനിക്കെതിരെ ആരോപിച്ചിരിക്കുന്നത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക