Image

യുപിയില്‍ ബസ്‌ അപകടത്തില്‍ നാലു പേര്‍ മരിച്ചു

Published on 18 January, 2017
യുപിയില്‍ ബസ്‌ അപകടത്തില്‍ നാലു പേര്‍ മരിച്ചു

ആഗ്ര: ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ സിക്രിയില്‍ ബസ്‌ മറിഞ്ഞു ഒരു സ്‌ത്രിയുള്‍പ്പെടെ നാലു പേര്‍ മരിച്ചു. അപകടത്തില്‍ ആറ്‌ പേര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്‌ച രാത്രിയാണ്‌ അപകടം ഉണ്ടായത്‌.

ട്രാക്ടര്‍ ട്രോളിയെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ ബസ്‌ നിയന്ത്രണം നഷ്ടപ്പെട്ടു തലകീഴായി മറിയുകയായിരുന്നു. വിനോദയാത്ര പോകുകയായിരുന്ന ബസാണ്‌ അപകടത്തില്‍പ്പെട്ടത്‌. അമിത വേഗമാണ്‌ അപകടത്തിനു കാരണമെന്നു പോലീസ്‌ പറഞ്ഞു. ബസ്‌ ഡ്രൈവറെ പോലീസ്‌ കസ്റ്റഡിയിലെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക