കൊല്‍ക്കത്ത: ബംഗാളിലെ ഭാംഗറില്‍ കര്‍ഷകരുടെ ഭൂമി
ഏറ്റെടുക്കുന്നതിനിടെയുണ്ടായ വെടിവെയ്‌പില്‍ 2 കര്‍ഷകര്‍ കൊല്ലപ്പെട്ടു. ഊര്‍ജ്ജ
പദ്ധതിക്ക് വേണ്ടി കുടിയൊഴിപ്പിക്കുന്നതിനെതിരെയുണ്ടായ പ്രതിഷേധത്തിനിടെയാണ്
വെടിവെയ്‌പ് ഉണ്ടായത്.
മൊഫിജുല്‍ ഖാന്‍, ആലം മൊല്ലാ എന്നിവരാണ്
കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രതിഷേധത്തിന്റെ ഭാഗമായി
പവര്‍ഗ്രിഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ കീഴിലുള്ള പദ്ധതി പ്രദേശം ജനങ്ങള്‍
ഉപരോധിച്ചിരുന്നു. പവര്‍ പ്ലാന്റിനായി 16 ഏക്കറോളം വരുന്ന ഭൂമി തങ്ങളില്‍ നിന്നും
സര്‍ക്കാര്‍ ബലമായി പിടിച്ചെടുത്തെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്.