Image

മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പാക്ക് പുതിയ നേതൃത്വം

Published on 18 January, 2017
മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പാക്ക് പുതിയ നേതൃത്വം
റ്റാമ്പാ: ഡിസംബര്‍ 18നു റ്റാമ്പായിലുള്ള സിറോ മലബാര്‍ ചര്‍ച്ച് ഹാളില്‍ പ്രസിഡന്റ് വര്‍ഗ്ഗീസ് മാണിയുടെ അധ്യക്ഷതയില്‍ കൂടിയ മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പായുടെ വാര്‍ഷിക പൊതുയോഗത്തില്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളായ തോമസ് വലിയ വീടന്‍, ബിഷന്‍ ജോസഫ്, ജോണ്‍ കല്ലോലിക്കന്‍ എന്നിവര്‍ ചേര്‍ന്നു 2017–ലെ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റ് വിജയന്‍ നായര്‍, വൈസ് പ്രസിഡന്റ് ജേക്കബ് കുളങ്ങര,പ്രസിഡന്റ് ഇലക്റ്റ് ഡോളി വേണാട്ട്, സെക്രട്ടറി പ്രസന്ന മീനാക്ഷി, ട്രഷറര്‍ ജിനോ വര്‍ഗ്ഗീസ്, ജോയിന്റ് സെക്രട്ടറി സുനി ആലുമൂട്ടില്‍,ജോയിന്റ് ട്രഷറര്‍ ബാബുപോള്‍ എന്നിവര്‍ എക്‌സിക്യൂട്ടിവ് കമ്മറ്റിയിലേക്കും ഷൈനിഎബ്രഹാം, ലതാ നായര്‍, പ്രിയാ മേനോന്‍, സജ്‌ന നിഷാദ്, മിറ്റു മാത്യു, അനില്‍ നെച്ചിയില്‍ റോബിന്‍ ജോണ്‍, ജെയ്‌സണ്‍ വര്‍ഗ്ഗീസ്, ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍, നിര്‍മ്മല്‍ മേനോന്‍, കുര്യാ ക്കോസ് കറുകപ്പള്ളി, ലൂയിസ് ഫ്രാന്‍സിസ്, പ്രസാദ് ജോണ്‍, ഹരികുമാര്‍ ബി.പിള്ള എന്നിവര്‍ ബോര്‍ഡ് ഓഫ് ഡയറക്ടറേഴ്‌സുമായും തിരഞ്ഞെടുക്കപ്പെട്ടു.

21 പേരടങ്ങിയ കമ്മിറ്റി അംഗങ്ങളെ പൊതുയോഗം ഹര്‍ഷാരവത്തോടെയാണ് എതിരേറ്റത്. 21 അംഗങ്ങളില്‍ 18 പുതുമുഖ ങ്ങള്‍ മുമ്പോട്ടു വന്നതു 3 വയസ്സു മാത്രം പ്രായമുള്ള മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പായുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാണെന്ന് അഡ്വവൈസറി ബോര്‍ ഡ് ചെയര്‍മാന്‍ ജോസ് മോന്‍ തത്തംകുളം പറഞ്ഞു.

ജനുവരി 21 ശനിയാഴ്ച 5.30 നു വാള്‍റിക്കോയിലുള്ള ക്‌നാനായ കാത്തലിക്ക് കമ്മ്യൂണിറ്റി സെന്ററില്‍ നടക്കുന്ന വമ്പിച്ച പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് പുതിയ കമ്മിറ്റി അംഗങ്ങള്‍ ഏവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്ക്കുന്നതാണ് അന്നേ ദിവസം കൃത്യം 5.30 നു ആരംഭിക്കുന്ന സാംസ്ക്കാരിക സമ്മേളനത്തില്‍ പ്രശസ്ത തെന്നിന്ത്യന്‍ പിന്നണിഗായികയും നടിയുമായ രഞ്ജിനി ജോസ് ഭദ്രദീപം തെളിയിച്ച് കമ്മിറ്റിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തന പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

മലയാളി ദേശീയ സംഘടനയായ ഫെക്കാനയുടേയും, ഫോമയുടെയും വിവിധ ഭാരവാഹികളുടെ സാന്നിധ്യം ചടങ്ങിനു മാറ്റു കൂട്ടും. അമേരിക്കയില്‍ വിവിധ സാമൂഹിക സാംസ്ക്കാരിക മേഖലകളില്‍ വ്യക്തിത്വം തെളിയിച്ച പ്രഗത്ഭരായ നേതാക്കള്‍ റ്റാമ്പായിലെ വിവിധ സംഘടനാ ഭാരവാഹി കള്‍ ആത്മീയഗുരുക്കന്മാര്‍ തുടങ്ങിയവര്‍ കൂട്ടായ്മയുടെ ഭാഗമാകും.

ഉദ്ഘാടന ചടങ്ങിനു ശേഷം നടക്കുന്ന കലാപരിപാടിയില്‍ രഞ്ജിനി ജോസ് നയിക്കുന്ന ഗാനമേളയും റ്റാമ്പായിലെ 200–ല്‍ പരം കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന വിവിധയിനം കലാ പരിപാടികളും അരങ്ങേറും. തുടര്‍ന്ന് വിഭവസമൃദ്ധമായ അത്താഴവിരുന്നും, ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്.

21നു നടക്കുന്ന ആഘോഷപരിപാടിയിലേക്ക് റ്റാമ്പായിലും പരിസരത്തും അധിവസിക്കുന്ന എല്ലാ മലയാളികളു ടെയും സാന്നിധ്യ സഹകരണങ്ങള്‍ പ്രസിഡണ്ട് വിജയന്‍ നായര്‍ അഭ്യര്‍ത്ഥിച്ചു.
മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പാക്ക് പുതിയ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക