Image

അമ്മ നല്‍കിയ ബൈബിളില്‍ തൊട്ട് സത്യപ്രതിജ്ഞ

എബി മക്കപ്പുഴ Published on 18 January, 2017
അമ്മ നല്‍കിയ ബൈബിളില്‍ തൊട്ട് സത്യപ്രതിജ്ഞ
ഡാളസ്: 156 വര്‍ഷങ്ങള്‍ക്ക് മുമ്പ് മഹാനായ എബ്രഹാം ലിങ്കണ്‍ തന്റെ സത്യപ്രതിജ്ഞയ്ക്കായി ഉപയോഗിച്ച ബൈബിളും, ട്രംപിന്റെ അമ്മ അദ്ദേഹത്തിന് കുട്ടിക്കാലത്ത് സമ്മാനമായി നല്‍കിയ ബൈബിളും തൊട്ടായിരിക്കും 45 മത് പ്രസിഡന്റായി ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക.

പരമോന്നത സ്ഥാനം അലങ്കരിക്കാന്‍ പോകുന്ന വേളയില്‍, തന്നെ വളര്‍ത്തി വലുതാക്കിയ അമ്മയോടുള്ള നിസീമമായ സ്‌നേഹത്തെ ലോകത്തിനു മുമ്പാകെ എടുത്തു കാട്ടുമ്പോള്‍ ട്രംപ് ലോക ജനതയ്ക്ക് മാതൃകയാവും.

1955 ല്‍ സണ്‍ഡേ സ്‌കൂളിലെ പ്രൈമറി ക്ലാസ് പഠനം പൂര്‍ത്തീകരിച്ച വേളയിലാണ് ട്രംപിന്റെ മാതാവ് അദ്ദേഹത്തിന് ബൈബിള്‍ സമ്മാനിച്ചത്. ന്യൂയോര്‍ക്കിലെ പ്രസ്ബിറ്റേറിയന്‍ ചര്‍ച്ചിലാണ് ട്രംപ് വേദപഠനം നടത്തിയത്. ട്രംപിന് അമ്മ നല്‍കിയ ബൈബിളില്‍ ദേവാലയത്തിന്റെ പേരും, അദ്ദേഹത്തിന്റെ പേരും, സമ്മാനിച്ച ദിനവും എല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രസിഡന്‍ഷ്യല്‍ ഇനാഗുറല്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ ടോം ബാരക്കാണ് ഇതു സംബന്ധിക്കുന്ന വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്.

അമ്മ നല്‍കിയ ബൈബിളില്‍ തൊട്ട് സത്യപ്രതിജ്ഞ
അമ്മ നല്‍കിയ ബൈബിളില്‍ തൊട്ട് സത്യപ്രതിജ്ഞ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക