Image

ബി ഫ്രണ്ട്‌സ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഏപ്രില്‍ എട്ടിന്

Published on 18 January, 2017
ബി ഫ്രണ്ട്‌സ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഏപ്രില്‍ എട്ടിന്


      സൂറിച്ച്: സ്വിറ്റ്‌സര്‍ലന്‍ഡിലെ ബി ഫ്രണ്ട്‌സ് സംഘടിപ്പിക്കുന്ന പതിനാലാമത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഏപ്രില്‍ എട്ടിന് നടക്കും. സൂറിച്ചിലെ വെറ്റ്‌സിക്കോണിലെ ഷട്ടില്‍ സോണ്‍ ട്രാസെയില്‍ രാവിലെ 10 നാണ് മത്സരങ്ങള്‍. 

കുട്ടികളുടെ വിഭാഗം സിംഗിള്‍സ്, പതിനെട്ട് വയസിനു താഴെ പ്രായമുള്ള ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും സിംഗിള്‍സ്. 
പുരുഷ വിഭാഗം ഡബിള്‍സ് കാറ്റഗറി ഒന്ന് 30 വയസിനു മേല്‍ പ്രായമുള്ള ലൈസന്‍സ് ഉള്ളവരോ ഇല്ലാത്തവരോ ആയ പുരുഷന്മാര്‍ക്കുവേണ്ടിയുള്ളത്.
പുരുഷ വിഭാഗം ഡബിള്‍സ് (ലൈസന്‍സില്ലാത്തവര്‍ക്കുവേണ്ടി മാത്രം)
വനിതാ വിഭാഗം ഡബിള്‍സ്, 45 നു മേല്‍ പ്രായമുള്ളവരുടെ പുരുഷ, മിക്‌സഡ് ഡബിള്‍സ് എന്നീ മത്സരങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

വിവരങ്ങള്‍ക്ക്: ഡേവിസ് വടക്കുംചേരില്‍ (സ്‌പോര്‍ട്‌സ് കണ്‍വീനര്‍) 786654609, റെജി പോള്‍ 787274388, ജെയിന്‍ പണ്ണാരക്കുന്നേല്‍ 0788603831.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക