Image

നോര്‍ത്ത് ഈസ്റ്റ് ബൈബിള്‍ കണ്‍വന്‍ഷന്‍ നോര്‍ത്ത് ഷീല്‍ഡില്‍ ഏപ്രില്‍ ഒന്നിന്

Published on 18 January, 2017
നോര്‍ത്ത് ഈസ്റ്റ് ബൈബിള്‍ കണ്‍വന്‍ഷന്‍ നോര്‍ത്ത് ഷീല്‍ഡില്‍ ഏപ്രില്‍ ഒന്നിന്


      ന്യൂ കാസില്‍: നോര്‍ത്ത് ഈസ്റ്റ് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ സെഹിയോന്‍ യുകെ ടീം നയിക്കുന്ന ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ ഏപ്രില്‍ ഒന്നിന് (ശനി) രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലു വരെ നോര്‍ത്ത് ഷീല്‍ഡ്‌സ് സെന്റ് കുത്ബര്‍ട്‌സ് ദേവാലയത്തില്‍ നടക്കും.

ജപമാലയോടെ തുടങ്ങുന്ന വചനശുശ്രൂഷയില്‍ കുട്ടികള്‍ക്കായി പ്രത്യേക പ്രാര്‍ഥനകളും ഈസ്റ്ററിന് ഒരുക്കമായി കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും. 

സ്ഥലം: സെന്റ് കുത്ബര്‍ട്‌സ് ചര്‍ച്ച്, നോര്‍ത്ത് ഷീല്‍ഡ്‌സ് ചഋ29 0ഖആ

വിവരങ്ങള്‍ക്ക്: സോജന്‍ 07846911218, സുനില്‍ 07846003328, സോണി 07493612040, വര്‍ഗീസ് 07940359673.

റിപ്പോര്‍ട്ട്: മാത്യു ജോസഫ്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക