Image

നടവിളിയോടെ ലീഡ്‌സ് ക്‌നാനായക്കാരുടെ ദശാബ്ദി ആഘോഷത്തിന് തുടക്കം കുറിച്ചു

Published on 18 January, 2017
നടവിളിയോടെ ലീഡ്‌സ് ക്‌നാനായക്കാരുടെ ദശാബ്ദി ആഘോഷത്തിന് തുടക്കം കുറിച്ചു
    ലീഡ്‌സ്: ലീഡ്‌സ് ക്‌നാനായ കാത്തലിക് അസോസിയേഷന്‍ രൂപീകൃതമായിട്ട് പത്തുവര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന 2018ല്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ദശാബ്ദി ആഘോഷങ്ങള്‍ക്ക് നടവിളിയോടെ തുടക്കമായി. ലീഡ്‌സ് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷത്തോടനുബന്ധിച്ചാണ് യുകെകെസിഎ സെന്‍ട്രല്‍ കമ്മിറ്റിയംഗങ്ങളുടെ സാന്നിധ്യത്തില്‍ ദശാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായത്.

യോഗം യുകെകെസിഎ പ്രസിഡന്റ് ബിജു മടക്കക്കുഴി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിനീഷ് പെരുമാപാഠം അധ്യക്ഷത വഹിച്ചു. ജോസി നെടുംതുരുത്തിപുത്തന്‍പുര, ബാബു തോട്ടം, സഖറിയ പുത്തന്‍കളം, ജോസ് മുഖച്ചിറ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ലീഡ്‌സ് യൂണിറ്റ് ട്രഷറര്‍ സാബു മുഖച്ചിറയില്‍ യുകെകെസിഎ ട്രഷറര്‍ ബാബു തോട്ടത്തിലിന് യൂണിറ്റ് വിഹിതം കൈമാറി. ലീഡ്‌സ് യൂണിറ്റ് പ്രസിഡന്റ് ബിനീഷ് പെരുമാപാഠം, ഷിബു കൂടത്തിനാല്‍, ബാബു മുഖാച്ചിറ, ഷൈജോ വടകര എന്നിവര്‍ നേതൃത്വം നല്‍കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക