Image

അല്ലുവും പിതാവ് അല്ലു അരവിന്ദും തമ്മില്‍ പിണക്കം

Published on 18 January, 2017
അല്ലുവും പിതാവ് അല്ലു അരവിന്ദും തമ്മില്‍ പിണക്കം

ചിരഞ്ജീവിയുടെ ഖൈദിയുടെ റിലീസിനു ശേഷം ടോളിവുഡിന്റെ മെഗാ പ്രൊഡ്യൂസര്‍ അല്ലു അരവിന്ദ് ഒരു ദിവസം കൊണ്ട് ഖൈദി 47.7കോടി (ലോകമെമ്പാടും)കളക്ഷന്‍ നേടുമെന്ന പ്രസ്ഥാവന ഇറക്കിയിരുന്നു. അതോടൊപ്പം താന്‍ ചിരുവിന്റെ 152ാം ചിത്രം നിര്‍മ്മിക്കാന്‍ പോവുകയാണെന്നും അറിയിച്ചു. എന്നാല്‍ ഈ പ്രസ്ഥാവനകള്‍ മകന്‍ അല്ലു അര്‍ജുന് അത്ര പിടിച്ചിട്ടില്ലെന്നും. ഇക്കാര്യത്തോടെ അഛനും മകനും അത്ര രസത്തിലല്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

തന്റെ ചിത്രമായ സരൈനൊഡുവിന്റെ കാര്യത്തില്‍ പിതാവിനിത്ര ആവേശമില്ലായിരുന്നെന്നും എന്നാല്‍ ചിരുവിന്റെ ചിത്രത്തെപ്പറ്റി കേട്ടപ്പോഴെ വലിയ ആരാധകനെ പോലെ പരക്കം പാഞ്ഞു നടക്കുകയായിരുന്നു എന്നുമാണ് അല്ലുവിന്റെ പരാതി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക