Image

ബിഗ് ബി വീണ്ടും നായകനാകുന്നു, നായിക ആരെന്നോ?

Published on 18 January, 2017
ബിഗ് ബി വീണ്ടും നായകനാകുന്നു, നായിക ആരെന്നോ?


ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന്‍ വീണ്ടും നായകനാകുന്നു. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ബദ്!ലായിലാണ് ബിഗ് ബി നായകനാവുക. വൃദ്ധനും ചെറുപ്പക്കാരിയും തമ്മിലുള്ള പ്രണയമാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ നായികമാരായി ദിഷ പട്ടാണിയെയും കൃതി സനോനിനെയുമാണ് പരിഗണിക്കുന്നതെന്നാണ് വിവരം.

ഇരു നടിമാരോടും സംവിധാനയകന്‍ കഥപറഞ്ഞുവെന്നും, ആദ്യം ഓകെ പറയുന്നയാള്‍ അമിതാഭിന്റെ നായികയാകുമെന്നുമാണ് വിവരം. പോയവര്‍ഷം സഞ്ജയ് ദത്തിനെ നായകനാക്കി അനൗണ്‍സ് ചെയ്ത ചിത്രമാണിത്. എന്നാല്‍ പിന്നീട് സഞ്ജയ് ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു.

പിന്നീടാണ് നായകനാകാന്‍ വേണ്ടി സംവിധായകന്‍ ബിഗ് ബിയെ സമീപിച്ചത്. കഥ കേട്ടയുടന്‍ അമിതാഭ് ഓകെ പറഞ്ഞു. നായികയെ കൂടി തിരഞ്ഞെടുത്ത ശേഷം ചിത്രീകരണം ഉടനെ ആരംഭിക്കുമെന്ന് ചിത്രത്തോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക