Image

സ്വന്തം വീട്ടില്‍ മികവുറ്റ രോഗപരിചരണത്തിന് ഇനി 'ആസ്റ്റര്‍ @ ഹോം'

Published on 18 January, 2017
സ്വന്തം വീട്ടില്‍ മികവുറ്റ രോഗപരിചരണത്തിന് ഇനി 'ആസ്റ്റര്‍ @ ഹോം'
കൊച്ചി: ആസ്റ്റര്‍ മെഡ്‌സിറ്റി സുകിനോ ഹെല്‍ത്ത് കെയര്‍ സൊല്യൂഷന്‍സുമായി ചേര്‍ന്ന് എല്ലാ പ്രായത്തിലുമുള്ള  രോഗികളുടെയും വയോധികരുടെയും ജിവിതം മെച്ചപ്പെടുത്താനായി വീട്ടില്‍ പരിചരണം ലഭ്യമാക്കുന്ന 'ആസ്റ്റര്‍ @ ഹോം' പദ്ധതി കൊച്ചിയില്‍ ആരംഭിച്ചു. വീട്ടില്‍ പടിപടിയായി രോഗമുക്തി പ്രാപിച്ചുകൊണ്ടിരിക്കുന്നവരും രോഗത്തിനു ശേഷമോ ശസ്ത്രക്രിയയ്ക്കു ശേഷമോ വീണ്ടും പുനരധിവാസം ആവശ്യമുള്ളവരും ജീവിതകാലം മുഴുവന്‍ ചികിത്സ ആവശ്യമായിട്ടുള്ളവരുമാണ് ഈ സംരംഭത്തിലൂടെ കൂടുതല്‍ പ്രയോജനം നേടുന്നത്. വിശിഷ്ട വ്യക്തികളുടെയും ഡോക്ടര്‍മാരുടെയും സാന്നിധ്യത്തില്‍ പ്രമുഖ നടന്‍ മനോജ് കെ ജയന്‍ ഈ അപൂര്‍വ ലേന പദ്ധതി ഉദ്ഘാടനം ചെയ്തു.

പരിചയസമ്പന്നരായ നേഴ്‌സുമാര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, ഡയറ്റീഷ്യന്മാര്‍, കൗണ്‍സിലര്‍മാര്‍, പരിചരിക്കുന്ന ആളുകള്‍, അറ്റന്‍ഡര്‍മാര്‍ തുടങ്ങിയവരടങ്ങുന്ന ആസ്റ്റര്‍ ഹോം ടീം പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഉയര്‍ന്ന ഗുണമേന്മയുള്ള പരിചരണം നല്‍കും. ഹോം നഴ്‌സിംഗ്, അടിസ്ഥാന ചികിത്സാപരിചരണം, രോഗനിര്‍ണയത്തിന് പിന്തുണ, റിപ്പോര്‍ട്ടുകളും മരുന്നുകളും ആരോഗ്യപരിചരണ സാമഗ്രികളും വീട്ടിലെത്തിച്ചു കൊടുക്കുക തുടങ്ങിയവയാണ് ഇവരുടെ സേവനങ്ങള്‍. രോഗികള്‍ക്ക് പരിചരണം ആവശ്യമുള്ളപ്പോള്‍ ഉയര്‍ന്ന ഗുണമേന്മയുള്ള പരിചരണം വീട്ടില്‍ ലഭ്യമാക്കാന്‍ ഈ കൂട്ടുകെട്ട് സഹായിക്കുമെന്ന് സുകിനോ ഹെല്‍ത്ത് കെയര്‍ സൊലൂഷന്‍സ് സി.ഇ.ഒ രജനീഷ് മേനോന്‍ പറഞ്ഞു. ദക്ഷിണേന്ത്യയില്‍ പ്രശസ്തി നേടിയ പേരാണിതെന്നും കേരളത്തിലെ ഏറ്റവും വലിയ ജെ.സി.ഐ അക്രഡിറ്റേഷന്‍ നേടിയ ക്വാര്‍ട്ടേര്‍ണറി പരിചരണം ഉറപ്പുവരുത്തുന്ന ആസ്റ്റര്‍ മെഡ്‌സിറ്റിയുമായി സഹകരിക്കുന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ ചിക്തസാ സേവനം ആവശ്യമുള്ളവര്‍ക്ക് ഏറ്റവും മികച്ച രീതിയില്‍ പരിചയസമ്പന്നരായവരുടെ പരിചരണം അവരുടെ വീട്ടില്‍ ലഭിക്കുമെന്ന് ആസ്റ്റര്‍ ഹോമിന്റെ സഹായത്തോടെ ഉറപ്പുവരുത്താനാകുമെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ കേരളത്തിലെ ക്ലസ്റ്റര്‍ ഹെഡും ആസ്റ്റര്‍ മെഡ്‌സിറ്റി സി.ഇ.ഒയുമായ ഡോ. ഹരീഷ് പിള്ള പറഞ്ഞു. തങ്ങളെ സംബന്ധിച്ചിടത്തോളം 'വീ വില്‍ ട്രീറ്റ് യു വെല്‍' എന്ന് മറ്റൊരു രീതിയില്‍ പറയുന്നതിന് തുല്യമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വന്തം വീട്ടില്‍ മികവുറ്റ രോഗപരിചരണത്തിന് ഇനി 'ആസ്റ്റര്‍ @ ഹോം'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക