രാജ്യത്ത് സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ക്കെതിരേ
വളരെ ശക്തമായി പ്രതികരിക്കുന്ന താരമാണ് ഷാറൂഖ്. ഇപ്പോഴിതാ ഇതേ വിഷയത്തില്‍ വളരെ
ശക്തമായ മറ്റൊരു പ്രതികരണവുമായി ഷാറൂഖ് എത്തിയിരിക്കുന്നു.
സ്ത്രീകളോട്
അപമര്യാദയായി പെരുമാറിയാല്‍ തലവെട്ടുമെന്നാണ് മക്കളായ ആര്യനോടും അബ്രാമിനോടും
ഷാറൂഖ് പറഞ്ഞിരിക്കുന്നത്. നിങ്ങള്‍ സ്ത്രീകളോട് അപമര്യാദയായി
പെരുമാറുകയാണെങ്കില്‍ തലവെട്ടുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും
ഷാറൂഖ് പറഞ്ഞു.
`` ഒരിക്കലും സ്ത്രീകളെ ഉപദ്രവിക്കരുത് എന്ന് ഞാന്‍
ആര്യനോടും അബ്രാമിനോടും പറഞ്ഞിട്ടുള്ളത്. കാലം ഒട്ടും മാറിയിട്ടില്ല.
പെണ്‍കുട്ടികള്‍ നിങ്ങളുടെ കളിക്കൂട്ടുകാരികള്‍ മാത്രമല്ല. അവരോട് മോശമായി
പെരുമാറരുത്. നിങ്ങള്‍ക്ക് തോന്നുമ്പോള്‍ വലിച്ചെറിയേണ്ടവരല്ല
പെണ്‍കുട്ടികളെന്നും അവരെ നിങ്ങള്‍ ബഹുമാനിക്കണമെന്നും ഞാന്‍ കുട്ടികളോടു
പറഞ്ഞിട്ടുണ്ട്.
തൂ പിസാ ലേ ആ, തൂ ഇദര്‍ ആ എന്നിങ്ങനെ പെണ്‍കുട്ടികളെ
വിളിക്കരുതെന്നും കുറച്ച് ബഹുമാനം നല്കി വേണം അവരോട് സംസാരിക്കാനെന്നും ഷാരൂഖ്
പറയുന്നു. ജീവിതത്തില്‍ മാത്രമല്ല, സിനിമയിലും പെണ്‍കുട്ടികളോടും സ്ത്രീകളോടും
വളരെ ബഹുമാനം പുലര്‍ത്തുന്ന വ്യക്തിയാണ് ഷാറൂഖ്.
ജബ് തക് ഹേ ജാന്‍ എന്ന
സിനിമയിലെ സെറ്റില്‍ ആദിത്യ ചോപ്രയുമായി ഇക്കാര്യത്തില്‍
വഴക്കുണ്ടാക്കിയിട്ടുണ്ടെന്ന് ഷാറൂഖ് പറയുന്നു . ചിത്രത്തില്‍ തൂ ക്യാ കര് രഹീ
ഹെ എന്നൊരു ഡയലോഗ് പറയുനനുണ്ട്. എന്നാല്‍ അമ്മ.യെ തൂ എന്ന് അഭിസംബോധന ചെയ്യാന്‍
കഴിയാത്തതിനാല്‍ ഈ ഡയലോഗ് മാറ്റണമെന്ന് ഷാറൂഖ് നിര്‍ബന്ധം പിടിച്ചിരുന്നു.