Image

കരസേന ജവാന്‍മാര്‍ക്ക്‌ ആധുനിക ഹെല്‍മെറ്റ്‌

Published on 18 January, 2017
കരസേന ജവാന്‍മാര്‍ക്ക്‌ ആധുനിക ഹെല്‍മെറ്റ്‌
 ന്യൂഡല്‍ഹി: ഇന്ത്യന്‍ കരസേനയിലെ ജവാന്‍മാര്‍ക്ക്‌ ലോകനിലവാരമുള്ള ആധുനിക ഹെല്‍മെറ്റ്‌ നല്‍കാന്‍ പ്രതിരോധമന്ത്രാലയത്തിന്റെ തീരുമാനം. ഒരു ദേശീയ മാധ്യമമാണ്‌ ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്‌.

 കാണ്‍പൂര്‍ ആസ്‌ഥാനമായുള്ള എംകെയു ഇന്‍ഡസ്‌ട്രീസ്‌ എന്ന കമ്പനിക്കാണ്‌ ഹെല്‍മറ്റ്‌ നിര്‍മിച്ചു നല്‍കാനുള്ള കരാര്‍ നല്‍കിയിരിക്കുന്നത്‌. 1.58 ലക്ഷം ഹെല്‍മറ്റുകള്‍ നിര്‍മിക്കാന്‍ 180 കോടിയോളം രൂപയുടേതാണ്‌ കരാര്‍.

മൂന്നു വര്‍ഷത്തിനുള്ളില്‍ ഹെല്‍മറ്റുകള്‍ സൈനികര്‍ക്കു കൈമാറാനാണ്‌ തീരുമാനം. ആശയവിനിമയ സംവിധാനം ഘടിപ്പിക്കാവുന്ന തരത്തിലുള്ളതാണ്‌ പുതിയ ഹെല്‍മെറ്റ്‌. നിലവില്‍ ഇസ്രയേല്‍ നിര്‍മിത ഹെല്‍മറ്റാണ്‌ കരസേനയില്‍ കൂടുതല്‍ ഉപയോഗിക്കുന്നത്‌. പഴയ ഹെല്‍മറ്റുകളുടെ അമിത ഭാരം സൈനിക ഇടപെടലുകളില്‍ ഉപയോഗിക്കാന്‍ പലപ്പോഴും തടസം സൃഷ്ടിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക