Image

തെരുവ്‌നായ്‌ക്കള്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്‌: സുപ്രീംകോടതി

Published on 18 January, 2017
തെരുവ്‌നായ്‌ക്കള്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്‌: സുപ്രീംകോടതി

ന്യൂദല്‍ഹി: തെരുവ്‌ നായ്‌ക്കളെ കൂട്ടത്തോടെ ഇല്ലാതാക്കാനാവില്ലെന്ന്‌ സുപ്രീംകോടതി. അവയ്‌ക്കും ജീവിക്കാന്‍ അവകാശമുണ്ട്‌. തെരുവു നായ്‌ക്കള്‍ക്ക്‌ ഷെല്‍ട്ടര്‍ ഹോമുകള്‍ പരിഗണിക്കാമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. കേരളത്തിലെയും മുംബെയിലെയും ചില സംഘടനകള്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.

കേരളത്തില്‍ മനുഷ്യരെ തെരുവു നായ്‌ക്കള്‍ ആക്രമിച്ച സംഭവങ്ങള്‍ ഭീതിയുണ്ടാക്കി. നായയുടെ കടിയേറ്റ്‌ മരണം സംഭവിക്കാം. അതിന്റെ പേരില്‍ എല്ലാ തെരുവു നായ്‌ക്കളെയും കൊല്ലാനാവില്ല. കൊല്ലണമെങ്കില്‍ ചിട്ടയായ നടപടിക്രമങ്ങള്‍ പാലിക്കണമെന്നും ജസ്റ്റിസ്‌ ദീപക്‌ മിശ്രയും ആര്‍. ഭാനുമതിയും അടങ്ങിയ ബെഞ്ച്‌ നിര്‍ദ്ദേശിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക