Image

ഹൂസ്റ്റണില്‍ ലോക മലയാളി ദിനം ജനുവരി 7, 2017 ന് കൊണ്ടാടി

ജേക്കബ് കുടശ്ശനാട് Published on 17 January, 2017
ഹൂസ്റ്റണില്‍ ലോക മലയാളി ദിനം ജനുവരി 7, 2017 ന് കൊണ്ടാടി
ഹൂസ്റ്റണ്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 7, 2017 ന് ഹൂസ്റ്റണില്‍ ലോക മലയാളിദിനമായി ആഘോഷിച്ചു. ഇനി മുതല്‍ എല്ലാ ജനുവരിയിലും ഒരു ദിവസം ലോകമലയാളിദിനമായി കൊണ്ടാടുവാന്‍ തീരുമാനിച്ചു.

ഡോ.സബീനാ ചെറിയാന്റെ ദേശീയ ഗാനാലാപനത്തോടു കൂടി ആരംഭിച്ച പരിപാടിയില്‍ Hon: സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ ലിയനാര്‍ഡ് സ്‌കാര്‍സെല്ല, Hon: ആര്‍.ഡി. ജോഷി കൊണ്‍സില്‍(പി.എസ്.ഓ.) ഓഫ് ഇന്ത്യന്‍ കൗണ്‍സില്‍ ജനറല്‍ ഓഫ് ഇന്ത്യ, Hon: സ്റ്റാഫോര്‍ഡ് പ്രോടെം മേയര്‍ കെന്‍ മാത്യു എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

പ്രസിഡന്റ് ശ്രീ.ഐ.കെ.ചെറിയാന്റെ സ്വാഗത പ്രസംഗത്തില്‍ എല്ലാ മലയാളി സംഘടനകളും ഒരുമിച്ച് നിന്ന് സമൂഹ നന്മക്കുവേണ്ടി പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് എടുത്തു പറഞ്ഞു.

ഡബ്ല്യൂ.എം.സി. ഹൂസ്റ്റണ്‍ പ്രൊവിന്‍സിന്റെ ഭാഗമായ ലൈഫ് മെമ്പര്‍ ശ്രീ.ജോണ്‍ ഡബ്ല്യൂ വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ സദസ്സില്‍ അങ്ങേയറ്റം പ്രശംസിക്കപ്പെട്ടു.

അനുഗ്രഹീത ഗായകരായ ജെറിയുടേയും, രാജീവിന്റേയും ഗാനങ്ങള്‍ പരിപാടികള്‍ക്ക് മാറ്റു കൂട്ടി.
ലക്ഷ്മി സ്‌ക്കൂള്‍ ഓഫ് ഡാന്‍സിന്റെ വിവിധ നൃത്തങ്ങള്‍ പരിപാടികള്‍ക്ക് നിറക്കൂട്ടു നല്‍കി. ശ്രീ സുശീലന്‍ വര്‍ക്കലയുടേയും, ശ്രീ. സുശീലന്‍ വര്‍ക്കലയുടേയും, ശ്രീ. ഏലിയാസ് പെരും പാവൂരിന്റേയും പ്രകടനങ്ങള്‍ തിളവും, പുതുമയുള്ളവയും ആയിരുന്നു.

ഡബ്ല്യൂ.എം.സി. ഗ്ലോബല്‍ പ്രസിഡന്റ്, ശ്രീ.എ.വി.അനൂപ്, വി.പി.ജോണ്‍ സാമുവല്‍ കുരുവിളയും പരിപാടികള്‍ക്ക് എല്ലാ ആശംസകളും ഏകി.

അമേരിക്ക റീജിയണ്‍ പ്രസിഡന്റ് ശ്രീ.പി.സി.മാത്യുവും, വി.പി.മാരായ ശ്രീ.എല്‍ദോ പീറ്ററും, റ്റോം വിരിപ്പനും എല്ലാ ഭാവുകങ്ങളും നല്‍കി.

കുമാരി ലക്ഷ്മി പീറ്റര്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ എം.സി.ആയിരുന്ന് പരിപാടികള്‍ നിയന്ത്രിച്ചു.

ശ്രീമതി. പൊന്നുപിള്ള, അലക്‌സാണ്ടര്‍ തോമസ്, ബാബു ചാക്കോ, സുകു ഫിലിപ്പ്, റനി കവലയില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ശ്രീ.ജേക്കബ് കുടശ്ശനാട്(ചെയര്‍മാന്‍) എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.
വൈകീട്ട് 8.15 ഓടു കൂടി പരിപാടികള്‍ക്ക് തിരശ്ശീല വീണു.

ഹൂസ്റ്റണില്‍ ലോക മലയാളി ദിനം ജനുവരി 7, 2017 ന് കൊണ്ടാടി
ഹൂസ്റ്റണില്‍ ലോക മലയാളി ദിനം ജനുവരി 7, 2017 ന് കൊണ്ടാടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക