Image

കല കുവൈത്ത്– സുഗതകുമാര്‍ പ്രസിഡന്റ്, ജെ. സജി ജനറല്‍ സെക്രട്ടറി

Published on 17 January, 2017
കല കുവൈത്ത്– സുഗതകുമാര്‍ പ്രസിഡന്റ്, ജെ. സജി ജനറല്‍ സെക്രട്ടറി

      കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈത്ത് കേന്ദ്രകമ്മറ്റി പ്രസിഡന്റായി സുഗതകുമാറിനേയും, ജനറല്‍ സെക്രട്ടറിയായി ജെ.സജിയേയും,ട്രഷററായി രമേശ് കണ്ണപുരത്തേയുംതെരഞ്ഞെടുത്തു. വി.വി.ദക്ഷിണാമൂര്‍ത്തി നഗറില്‍ (ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിസ്‌കൂള്‍ ) ചേര്‍ന്ന 38–മത് വാര്‍ഷികപ്രതിനിധി സമ്മേളനമാണ് 2017 വര്‍ഷത്തേക്കുള്ള കേന്ദ്രഭാരവാഹികളെയും കമ്മറ്റിയെയും തെരഞ്ഞെടുത്തത്.

ആര്‍.നാഗനാഥന്‍, സജി തോമസ് മാത്യു, ആശ ബാലകൃഷ്ണന്‍ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി സി.കെ.നൗഷാദ് അവതരിപ്പിച്ച ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര് അനില്‍ കുക്കിരി അവതരിപ്പിച്ച സാമ്പത്തിക റിപ്പോര്‍ട്ടും സമ്മേളനം ചര്‍ച്ച ചെയ്ത് അംഗീകരിച്ചു.

പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ തുകവര്‍ദ്ധിപ്പിക്കുക, കപട ദേശീയവാദത്തിനെതിരെ ജാഗരൂകരാകുക തുടങ്ങിയ വിവിധ വിഷയങ്ങളിലുള്ള പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു. ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് ടി.വി.ജയന്‍ അവതരിപ്പിച്ചു. കുവൈത്തിലെ നാലു മേഖലസമ്മേളനങ്ങളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 317 പ്രതിനിധികളും കേന്ദ്ര കമ്മറ്റിഅംഗങ്ങളും ഉള്‍പ്പടെ 340 പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

നിസാര്‍.കെ.വി (വൈസ് പ്രസിഡണ്ട്), പ്രസീത് കരുണാകരന്‍ (ജോയിന്റ്‌സെക്രട്ടറി), ജിജി ജോര്‍ജ് (സാമൂഹ്യവിഭാഗം സെക്രട്ടറി), ജിതിന്‍ പ്രകാശ് (മീഡിയ സെക്രട്ടറി), സണ്ണി സൈജേഷ് (സാഹിത്യ വിഭാഗം സെക്രട്ടറി), നാസര്‍ കടലുണ്ടി (കായിക വിഭാഗം സെക്രട്ടറി), സജിത്ത് കടലുണ്ടി (കലാ വിഭാഗംസെക്രട്ടറി)എം.പി.മുസ്ഫര് (അബുഹലീഫമേഖലാ സെക്രട്ടറി), ജിജോ ഡൊമിനിക്(ഫഹാഹീല്‍ മേഖലാ സെക്രട്ടറി), മൈക്കല്‍ ജോണ്‍സണ്‍ (അബ്ബാസിയ മേഖലാസെക്രട്ടറി), അരുണ്‍ കുമാര്‍ (സാല്‍മിയ മേഖലാ സെക്രട്ടറി), ടി.വി.ജയന്,സി.കെ.നൗഷാദ്, ആസഫ് അലി ടോളിപ്രകാശ്, ശുഭ ഷൈന്, അജിത്കുമാര്‍ നെടുംകുന്നം, വി.അനില്കുമാര്‍, രവീന്ദ്രന്‍പിള്ള, ജ്യോതിഷ് ചെറിയാന്‍, രംഗന്‍, ബിജു ജോസ് എന്നിവരടങ്ങിയ കേന്ദ്രകമ്മറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.ഓഡിറ്റര്‍മാരായി കെ.വിനോദ്, അനില്‍കുക്കിരി എന്നിവരെയും പ്രതിനിധിസമ്മേളനം തെരഞ്ഞെടുത്തു. ഓഡിറ്റര്‍ കെ.വിനോദ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്കി.

ആസഫ് അലി, മണിക്കുട്ടന്‍, ബിജുമത്തായി എന്നിവര്‍ മിനുട്‌സ്‌കമ്മിറ്റിയുടേയും, ടി.വി.ജയന്‍, ജിതിന്‍പ്രകാശ്, സണ്ണി സൈജേഷ്, ജെയ്‌സണ്‍, രവീന്ദ്രന്‍ പിള്ള എന്നിവര്‍ ക്രഡന്‍ഷ്യല്‍ കമ്മിറ്റിയുടേയും, സജീവ്. എം.ജോര്‍ജ്ജ്, ടി.വി.ഹിക്മത്, ശ്രീരാഗ് ചന്ദ്രന്‍, അമ്പിളിപ്രമോദ് എന്നിവര്‍ പ്രമേയകമ്മിറ്റിയുടേയും, സൈജു.ടി.കെ, കിരണ്‍, രാജീവ് അമ്പാട്ട്, ജ്യോതിഷ് ചെറിയാന്‍, സജീവ് എബ്രഹാം എന്നിവര്‍രെജിസ്‌ട്രേഷന്‍ കമ്മിറ്റിയുടേയുംചുമതലകള്‍ വഹിച്ചു. സ്വാഗത സംഘംചെയര്‍മാന്‍ കിരണ്‍ പി.ആര്‍ സ്വാഗതംആശംസിച്ചു. പുതിയതായിതിരഞ്ഞെടുക്കപ്പെട്ട ജനറല്‍ സെക്രട്ടറിജെ.സജി സമ്മേളനത്തിനു നന്ദിരേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക