Image

ഇമൈക നൊടികളില്‍ മേക്കപ്പ് ഇല്ലാതെ നയന്‍താര

Published on 17 January, 2017
ഇമൈക നൊടികളില്‍ മേക്കപ്പ് ഇല്ലാതെ നയന്‍താര

നയന്‍താര നായികയായി എത്തുന്ന പുതിയ ചിത്രമാണ് ഇമൈക നൊടികള്‍. അഥര്‍വ്വയാണ് ചിത്രത്തിലെ നായകനായി എത്തുന്നത്. അജയ് ഗ്‌നാനമുത്തു സംവിധാനം ചെയ്യുന്ന ഈ റൊമാന്റിക് ചിത്രത്തില്‍ മേക്കപ്പ് ഇല്ലാതെ നയന്‍സ് അഭിനയിക്കുമെന്നാണ് വിവരം. ഹിപ്‌ഹോപ് തമിഴയാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കുന്നത്.

റാഷി ഖന്ന, അനുരാഗ് കശ്യപ്, രമേഷ് തിലക് എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സംവിധായകനും പട്ടുകോട്ടൈ പ്രഭാകറും ചേര്‍ന്നാണ് കഥ ഒരുക്കിയിരിക്കുന്നത്. കാമിയോ ഫിലിംസ് ഇന്ത്യയുടെ ബാനറില്‍ സി ജെ ജയകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക