Image

സാഹിത്യ ശാപമോക്ഷം! (ഓട്ടംതുള്ളല്‍: ജോണ്‍ ഇളമത)

Published on 17 January, 2017
സാഹിത്യ ശാപമോക്ഷം! (ഓട്ടംതുള്ളല്‍: ജോണ്‍ ഇളമത)
കണ്ടില്ലെന്നുനടിച്ചു വശായ്
കൊണ്ടുപിടിച്ചൊരു സരസ്വതിപൂജ!
പേനയെടുത്തവരൊക്കെയെഴുതി
പേക്കൂത്തെന്നതു നിജമില്ലാതെ

പൊറംചൊറിയലുകണ്ടു മടുത്തു
പുകഴ്ത്തലുകള്‍ കേട്ടുമടുത്തു
ക്രാഫ്റ്റില്ലാതെ എഴുതുന്നോരു
വീമ്പു പറഞ്ഞു നടന്നീടുന്നു

എന്തിനു പറയട്ടിവിടെ വിശേഷം
സന്തം കൃതികള്‍ എഴുതുന്നോര്
എന്തിനെഴുതണമെന്നൊരു മട്ടില്‍
അന്തംവിട്ടു നടന്നീടുന്നു

സാഹിത്യത്തിന്‍ ശിരോമണികള്‍
സന്തതമവരുടെ ജാഡകള്‍ കാട്ടി
പൊതുജനമദ്ധ്യത്തദ്ധവായുവിട്ടു
പുതിയൊരു ശ്രദ്ധക്ഷണിക്കും കൂട്ടര്‍

പേരില്ലാത്തൊരു കൂട്ടര്‍
മുഖംമൂടിയണിഞ്ഞൊരു കൂട്ടര്‍
നട്ടെല്ലില്ലാ ഞാഞ്ഞൂലുകളവര്‍
പലപല പേരില്‍ പറ്റിക്കുന്നു

വിഷപ്പാല്‍ ചുരത്തിനടക്കും
പൂതനകളുണ്ടവിടെങ്ങും
കലപല ചൊല്ലി നടന്നീടുന്നു
ചുളുവില്‍ തെളിയാന്‍ മോഹിച്ച്

പെണ്ണൊരുവളെഴുതിയാല്‍
പിന്നൊരു പൂരം പറയാനില്ല
പുകഴ്ത്തലുതന്നെ തന്നേം പിന്നേം
മതിമറന്നൊരു പുകഴ്ത്തലുതന്നെ!

ഒന്നിനുമില്ലവിടൊരു ചിട്ട
വന്നവനൊക്കെ പേന എടുത്താല്‍
സാഹിത്യത്തിന്‍ ഗതി, ദുര്‍ഗതി!
സംസ്കാരത്തിന്‍ അധോഗതി!!
സാഹിത്യ ശാപമോക്ഷം! (ഓട്ടംതുള്ളല്‍: ജോണ്‍ ഇളമത)
Join WhatsApp News
Observer 2017-01-17 11:53:02
John Elamatha, Your Thullal Gaanam is showing the reality of many of so called "Punkan" publicity monkers, coolie writers, paid writers, contract writers, award ponnada monkers etc.. etc. But what to do yoor thullal or my real observation is not getting the results. The fake writers are spreading around and they are ruling the writers, publishers, on line, print media world. There are so many people are there to scarch their back and front. Also there are each other scartch situation. The real writers are hinding and they are not getting any attention. The Coolie writers control and they are dumping the real writers. Money power, musicle power rule here also, Mr. Elamatha John. But do not leave it or disappoint. Keep writing and fight it out against this fake writers, fake book publihers, back scarthers. etc. Over all Let us conduct some "Ottam Thullal". This observer is always with you. If I write with my real name the fake, so called literary writers or money pwered people will send me their Gundas to beat me up. So let me do some olippor Udham (Fight) against this fake literary leaders.
Sudhir Panikkaveetil 2017-01-17 21:00:19
അമേരിക്കൻ മലയാള സാഹിത്യം ഒരു പകർച്ചവ്യാധി പോലെ എല്ലാവരിലും പടരാൻ കാരണം വായനക്കാർ ഇല്ലാതിരുന്നത് കൊണ്ടാണ്.  വായനക്കാർ ഉണ്ടെങ്കിൽ വിവരം അറിഞ്ഞേനെ. അനുകരണവും,  മോഷണവും, എള്ളോളമുണ്ടാകില്ലായിരുന്നു. അപ്പോൾ എഴുത്തുകാരുടെ എണ്ണവും പെരുകുകയില്ലായിരുന്നു. ഇനിയിപ്പോൾ വായനക്കാർ ഉണ്ടാകാൻ പോകുന്നില്ല. എഴുത്തുകാരിൽ പലരും വിശ്രമം ജീവിത്തത്തിലേക്ക് പ്രവേശിച്ചു, പ്രവേശിക്കുന്നു, ഈ തലമുറയോടെ കെട്ടണഞ്ഞു പോകുന്ന ഈ തമാശ കണ്ട് രസിക്കുക ശ്രീ ഇളമത.  താങ്കളുടെ ഓട്ടൻതുള്ളൽ വരെ എത്ര പേര് 
വായിച്ചു.ഞാൻ മുമ്പേ എഴുതിയിരുന്നു ഇവിടെ 200 (അതിൽ കൂടാനാണ് വഴി) എഴുത്തുകാരും ഏഴു വായനക്കാരുമാണുള്ളതെന്നു. ഈ ഏഴു പേര് വിചാരിച്ചാൽ ഒന്നും നടക്കില്ല.നിങ്ങൾ പറയുന്ന പൂതനമാരും, ഞാഞ്ഞൂലുകളും,  (എട്ടുകാലി മമ്മൂഞ്ഞുകൾ ഉണ്ടോ) മുക്രയിടുന്ന മൂരികളും വിലസട്ടെ. എഴുതുന്നവർ എഴുതിക്കൊണ്ടേയിരിക്കും. സർഗ്ഗശക്തിയില്ലാത്തവനും ഇടം വലം നോക്കിയെഴുതും , ഇഷ്ടമില്ലാത്തവരുടെ, മറ്റുള്ളവരുടെ കാലു പിടിക്കാൻ നടക്കാത്തവരുടെ, കാശു കൊടുക്കാൻ തയ്യാറില്ലാത്തവരുടെ രചനകളെ കുറ്റം പറയുകയും മേല്പറഞ്ഞതൊക്കെ ചെയ്യുന്നവരുടെ രചനകളെ നല്ലതെന്നു പറയുകയും ചെയ്യുന്നു ചിലർ, അവർക്ക് പാദസേവ ചെയ്യുന്നു ചിലർ. ഇവർക്കൊക്കെ ഭൂരിപക്ഷം കൂടുതലാണ്. പിന്നെ എങ്ങനെ കാര്യങ്ങൾ നേരെയാകും. ഇവിടെ നല്ല സാഹിത്യം ഉണ്ട്. അത് തിരിച്ചറിഞ്ഞ അതേക്കിക്കുറിച്ച് എഴുതുന്നവരെ പരദൂഷണ വീരനും അദ്ദ്ദേഹത്തിന്റെ ശിങ്കിടികളും കൂടി ക്രൂശിക്കുന്നു.  ക്രൂശിക്കപ്പെടുന്നവൻ    മൂന്നാം നാൾ ഉയർത്തെഴുന്നേൽക്കുന്നു. സ്വന്തം അഭിപ്രായം പോലും പറയാൻ ധൈര്യമില്ലാത്തവർ അവന്റെ ആണിപ്പഴുത്തിൽ നോക്കി തലയും താഴ്ത്തി പോകുന്നു.
andrew 2017-01-18 05:25:45
Good job. We need Arch angels & soldiers like you to bring out the truth . Pen is mighty than the sword. Hope the trash writers and attackers will run away like roaches when light shines.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക