Image

ഏറ്റവും ജനസ്വാധീനമുള്ള നടനാണ് മോഹന്‍ലാലെന്ന് എം മുകുന്ദന്‍

Published on 16 January, 2017
ഏറ്റവും ജനസ്വാധീനമുള്ള നടനാണ് മോഹന്‍ലാലെന്ന് എം മുകുന്ദന്‍


ഏറ്റവും ജനസ്വാധീനമുള്ള നടനാണ് മോഹന്‍ലാലെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍ .മനോരമ ന്യൂസ് ചാനലിന്റെ 2016ലെ ന്യൂസ്‌മേക്കര്‍ പുരസ്‌ക്കാര പ്രഖ്യാപനം നടത്തവെയാണ് അദ്ദേഹം മോഹന്‍ലാലിനെ ഇങ്ങനെ വിശേഷിപ്പിച്ചത്.

വളരുന്ന സാങ്കേതികവിദ്യയ്‌ക്കൊപ്പം അഭിനയം മാറ്റിയെടുക്കാന്‍ മോഹന്‍ലാലിന് കഴിയുന്നു. ന്യൂസ്‌മേക്കറെന്ന പുരസ്‌കാരം നല്ല വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ മോഹന്‍ലാലിനുള്ള ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നതായും മുകുന്ദന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക