Image

സ്ത്രീയോടുള്ള പുരുഷന്റെ സമീപനത്തില്‍ ബോധനിലവാരത്തിലുള്ള നവീകരണം അനിവാര്യം (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 16 January, 2017
സ്ത്രീയോടുള്ള പുരുഷന്റെ സമീപനത്തില്‍ ബോധനിലവാരത്തിലുള്ള നവീകരണം അനിവാര്യം (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
ശരീരഘടനയിലും മാനസികവൈകാരിക ഭാവങ്ങളിലും വ്യത്യസ്തതകള്‍ ഏറെയുള്ള സ്ത്രീ പുരുഷന്മാരുടെ കര്‍മധര്‍മങ്ങളും വിഭിന്നമാണ്. വൈശിഷ്ട്യങ്ങള്‍ വാരിവിതറിയാണ് സ്ത്രീയെയും പുരുഷനെയും ദൈവം സൃഷ്ടിച്ചിരിക്കുന്നത്. ഇരുകൂട്ടരുടെയും സാന്നിധ്യവും സേവനവും കുടുംബത്തിലും സമൂഹത്തിലും അനിവാര്യമാണ്. എന്നാല്‍ അവരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുമ്പോള്‍ കൃത്യമായ ഇടപെടലുകള്‍ അവള്‍ നടത്തിയതിന് ചരിത്രത്തില്‍ അനവധി തെളിവുകളുമുണ്ട്. സ്ത്രീക്ക് നിയമപരിരക്ഷ വാഗ്ദാനം ചെയ്യുന്ന നാടുകളില്‍ പോലും അവളുടെ പ്രശ്‌നങ്ങള്‍ അനുദിനം വര്‍ധിച്ചുവരികയാണ്. സംവരണവും ബില്ലുകളും ആക്ടും ആക്ടിവിസ്റ്റുകളും ഏറെ സജീവമായിട്ടും സ്ത്രീക്ക് നീതി ലഭിക്കുന്നില്ല എന്നത് അനിഷേധ്യ യാഥാര്‍ഥ്യമാണ്. വിദ്യാഭ്യാസതൊഴില്‍ മേഖലകളില്‍ ശാക്തീകരണ വഴിയില്‍ അവള്‍ ഏറെ മുന്നോട്ടു ഗമിച്ചുവെങ്കിലും, വ്യക്തി സ്വാതന്ത്ര്യവും സാമൂഹിക സുരക്ഷിതത്വവും ഇന്നും അവള്‍ക്ക് അപ്രാപ്യമാവുകയാണ്. ഈ ചിന്തയ്ക്കു ഉപോല്‍ബലകമായ ചില സംഭവങ്ങള്‍ ഈ അടുത്തകാലത്തു നമ്മുടെ മലയാളി സമൂഹത്തില്‍ നടക്കുകയുണ്ടായി .അതിന്റെ അടിസ്ഥാനത്തിലാണ് ഈ വിചിന്തനം

ഭൂമിയിലെ ജീവിവര്‍ഗങ്ങളി ല്‍ എല്ലാറ്റിലും സൌന്ദര്യം ആണിനാണെങ്കില്‍ മനുഷ്യവര്‍ഗത്തില്‍ പ്രകൃതി അത് നല്‍കിയത് സ്ത്രികള്‍ക്കാണ് എന്നത് പകല്‍പോലെ സത്യമായ കാര്യമാണ് . ഓരോ സുന്ദരിയും ഓരോ അത്ഭുതമാണ്. ഗണിച്ചെടുക്കാനാവില്ല അവളുടെ രസതന്ത്രം.മനുഷ്യ ജന്മത്തില്‍ സ്ത്രീകള്‍ക്ക് വര്‍ണ്ണചാരുതകളുടെ പൂക്കളം വിടര്‍ത്തി നില്‍ക്കുന്ന ഒരു സൗന്ദര്യം ആണ്‌നല്‍കിയിരിക്കുന്നതു. പുരുഷനെ ഇത്രയധികം ആകര്‍ഷിക്കുന്ന മറ്റൊരു കാര്യം ഈ ഭൂമിയില്‍ ഇല്ല എന്ന് തന്നെ പറയാം .

എന്തുകൊണ്ടായിരിക്കും സ്ത്രീക്ക് ഇത്രയും സൗന്ദര്യം നല്‍കിയത്.അവളുടെ അരുണിമയാര്‍ന്ന, കാര്‍കൂന്തല്‍ കവിള്‍ത്തടങ്ങള്‍, ചുണ്ടുകള്‍, പുരികങ്ങള്‍ ആസ്വാദക ഹൃദയങ്ങളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു,കവി ഹൃദയങ്ങളെ വര്‍ണ്ണിക്കുവാന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു.

സ്ത്രീ എന്ന രൂപം പല രൂപത്തിലും ഭാവത്തിലുമാണ് നമുക്കു അനുഭവപ്പെടുന്നത്. അമ്മയായും, ഭാര്യഅയും , സഹോദരി ആയും, മകളായും വരുന്നത് ഈ സ്ത്രീ രൂപമാണ്. അമ്മേയെ കാണുന്നത് പോലെ അല്ല നാം ഭാര്യ കാണൂന്നത്, സഹോദരിയെയും മകളെയും നമ്മള്‍ വേറെ ഒരു രൂപത്തിലാണ് കാണുന്നത്. ഏതൊരു പിതാവും ഏറ്റവും അധികം സ്‌നേഹിക്കുന്നത് സ്വന്തം മകളെ ആയിരിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. അവിടെ മകളുടെ സൗന്ദര്യത്തിനു യാതൊരു സ്ഥാനവും ഇല്ല മറിച്ചു മകളെന്നുള്ള സ്‌നേഹത്തിനാണ് കൂടുതല്‍ സൗന്ദര്യം ഉള്ളത്.

നിഗൂഢതയുടെ നിഴലാണ് സൗന്ദര്യം എന്നത് . സ്ത്രീയുടെ സൗന്ദര്യസങ്കല്‍പ്പങ്ങളെ പലരും പല രീതിയിലാണ് കാണുന്നത് .സ്ത്രീയുടെ ചിരിയില്‍ വിരിയുന്നത് പോലും നിഗൂഢമായ രഹസ്യം. മണ്ണില്‍ ജീവിച്ചിരിക്കുന്ന സുന്ദരിമാരെക്കാള്‍ സര്‍വ്വസൗന്ദര്യങ്ങളും ജീവനില്ലാത്ത ലോകസുന്ദരി ഏറ്റവും പ്രസിദ്ധമായ മോണാലിസ എന്ന ചിത്രം. അതിനെ നോക്കിനില്‍ക്കുമ്പോള്‍ നിഗൂഢമായ സൗന്ദര്യത്തില്‍ നിന്നും നിറഞ്ഞുതുളുമ്പുന്ന അഗാധമായ വൈകാരിക ക്ഷോഭങ്ങള്‍ ഹൃദയത്തിലേക്ക് അലയടിച്ചുയരുന്നതു പോലെ തോന്നിപോകും . പക്ഷേ ഈ ലോകസുന്ദരിയെക്കാള്‍ നമുക്ക് ഇഷ്ടപ്പെടുന്നത് രാജാ രവിവര്‍മ്മയുടെ ചിത്രത്തെ കാണുമ്പോഴാണ്. കാരണം
നമ്മുടെ മനസിന്‍റെ തോന്നല്‍ ആണ് സൗന്ദര്യം എന്നത്. അത് ഓരോ രൂപത്തിലും ഭാവത്തിലും ആണ് നമ്മള്‍ അതിനെ കാണുന്നതും ആസ്വദിക്കുന്നതും . രാജാ രവിവര്‍മ്മയുടെ ചിത്രത്തിലുള്ളത് മലയാളി ഭാവത്തിലുള്ള ഒരു സ്ത്രീ രൂപം ആയതു കൊണ്ടായിരിക്കാം നാം അതിനെ കൂടുതല്‍ ഇഷ്ടപ്പെടുന്നത്.അവളുടെ മന്ദഹാസപ്രഭ ചൊരിയുന്ന നോട്ടത്തിന്റെ രഹസ്യവും , വശ്യതയും എന്താണ് അതില്‍ ഉള്‍കൊണ്ടിരിക്കുന്നത് എന്നത് രാജാ രവിവര്‍മ്മക്കു മാത്രമാണറിയുക.

പെണ്ണായിപ്പിറന്നവര്‍ പുരുഷന്റെ ഉപഭോഗത്തിനുള്ളതാണ് എന്നഒരു തോന്നല്‍ സമൂഹത്തിന്റെ പുരുഷവര്‍ഗ്ഗത്തില്‍ ഇന്നും നിലനിന്നു പോരുന്നു. ബോധതലത്തില്‍തന്നെ പ്രബലമായി നില്‍ക്കുന്ന അവബോധമാണ് പൈശാചികമായി ചിന്തിക്കാന്‍ പുരുഷനെ പ്രേരിപ്പിക്കുന്നത്. മദ്യം, മയക്കുമരുന്ന്, മറ്റ് ജീവിതാവസ്ഥകള്‍ തുടങ്ങിയവ ഈ പൈശാചികാവസ്ഥക്ക് കരുത്തുപകരുന്നു. സ്വബോധം നഷ്ടപ്പെട്ട ഒരു മനുഷ്യനും സമൂഹത്തിനും മാത്രമേ സ്ത്രീയെ ഈ രീതിയില്‍ കാണാന്‍ കഴിയുകയുള്ളു . ഇന്ന്‌സ്ത്രീ പുരുഷനേക്കാള്‍ വിദ്യാഭാസത്തിലായാലും , ജോലിയിലായാലും മുന്‍പതിയിലേക്കു നീങ്ങികൊണ്ടിരിക്കുന്നു .ഇന്ന് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന വിഭാഗത്തിലേക്ക് സ്ത്രീകള്‍ മാറിക്കൊണ്ടിരിക്കുന്നു . സാമൂഹ്യമായും സാമ്പത്തികമായും വളരെ മുന്നിലേക്ക് മാറിക്കൊണ്ടിരിക്കുന്നു . അതുകൊണ്ടുതന്നെ സ്ത്രീയോടുള്ള പുരുഷന്റെ സമീപനത്തില്‍ ഒരു മാറ്റം വരുത്തേണ്ടിയിരിക്കുന്നു . ഇതിനു ഒരു ബോധവല്‍ക്കരണം ആണ് ആവിശ്യം , പെണ്ണിനോടുള്ള പുരുഷന്റെയും സമൂഹത്തിന്റെയും ബോധനിലവാരത്തിലുള്ള നവീകരണം എന്നാണ് ശരിക്കും അര്‍ഥമാക്കേണ്ടത്. അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.
Join WhatsApp News
ex- wife of a bornagain 2017-01-16 14:10:21
എല്ലാ മതങ്ങളു൦, 'സ്ത്രീകൾ പുരുഷനാൽ സ൦രക്ഷിക്കപ്പെടേണ്ടവൾ' എന്നുതന്നെയാണ് വിവക്ഷിക്കപ്പെടുന്നത്. ഒരർത്ഥത്തിൽ അതിൽ കാരൃമില്ലാതേയുമില്ല. അത്, ലോകത്ത് മറ്റേതൊരു ജീവികൾക്കു൦ വേണ്ടിവരാത്ത, ഗർഭാവസ്ഥയിലു൦, പ്രസവാനന്തര നാളുകളിലു൦ അവശൃ൦ വേണ്ടുന്ന സ൦രക്ഷണ സുരക്ഷിതത്വങ്ങളാണുതാനു൦. എന്നാൽ, പിന്നീടെപ്പോഴോ അത്, 'സ്ത്രീ, സ്വാതന്ത്രൃമില്ലാത്തവൾ' എന്നു൦ 'സ്ത്രീ, പുരുഷനടിമപ്പെട്ട് ജീവിക്കണ൦' എന്നുമുള്ള കാഴ്ചപ്പാടിലേക്ക് സമൂഹത്തെ കൊണ്ടെത്തിച്ചു. ഇതിനാകട്ടെ, എല്ലാ മതങ്ങളു൦ ഒരുപോലെ 'ദൈവകല്പനകൾ' എന്ന വൃാജേനയുള്ള സിദ്ധാന്തനകളാൽ നിഷ്കർഷിക്കുകയു൦ ചെയ്തു.
വിദ്യാധരൻ 2017-01-16 22:06:47
ന വേത്തി യോ യസ്യ ഗുണപ്രകർഷം 
സ തം സദാ നിന്ദതി നാത്രചിത്രം
യഥാ കിരാതി കരികുംഭലബ്ധാം 
മുക്താം പരിത്യജ്യ ബിഭർത്തി ഗുഞ്ജാം 

ഏതൊരുവനാണ്   ഒരു വസ്തുവിന്റെ ഉൽകൃഷ്ട ഗുണത്തെ അറിയാത്തത് അവൻ അതിനെ എപ്പോഴും നിന്ദിക്കുന്നതിൽ അത്‌ഭുതപ്പെടേണ്ടതില്ല . കിരാത സ്ത്രീ ആനയുടെ മസ്തകത്തിൽ നിന്ന് ലഭിച്ച മുത്ത് എറിഞ്ഞു കളഞ്ഞിട്ട് കുന്നികുരുമാല ധരിക്കുന്നു .

വിദ്യാസമ്പന്നരും സുന്ദരികളും സുശീലകളുമായ സ്ത്രീകളെ നാട്ടിൽ നിന്ന്  ഇല്ലാത്തതൊക്കെ പറഞ്ഞു കെട്ടിക്കൊണ്ടു വന്നു, അധിക്ഷേപിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന പുരുഷന്മാർ ധാരാളമുണ്ടു. രാപ്പകൽ അദ്ധ്വാനിച്ചു വന്ന് കുഞ്ഞുങ്ങളെയും അവരുടെ വിദ്യാഭ്യാസ കാര്യങ്ങളും നോക്കി, ഭർത്താവിന് ഭക്ഷണവും അടച്ചു വച്ച് ഒന്ന് തല ചായ്ക്കാൻ തുടങ്ങുമ്പോഴാണ് സാമൂഹ്യ സേവനവും നാടുനന്നാക്കലും കഴിഞ്ഞു നാല് കാലിൽ ചിലർ കയറി വരുന്നത്. പിന്നെ അവന്റെ കലാ പരിപാടികളാണ്.  മദ്യം  മലയാളി പുരുഷന്മാരുടെ പുരുഷത്വത്തിന്റെ കാവൽകാരനാണു. അവന്റെ ശക്തി അതിൽ നിന്നാണ് അവൻ ആവാഹിച്ചെടുക്കുന്നത്. അത് ശരീരത്തിൽ കയറികഴിഞ്ഞാൽ സ്ത്രീകൾ വെറും ഉപഭോഗവസ്തു.  അപകർഷബോധത്തിന്റെ പിടിയിൽ കിടക്കുന്ന ഈ പുരുഷ കേസരികൾ സ്ത്രീ എത്ര കഴിവുള്ളവളായാലും അടിച്ചമർത്തിക്കൊണ്ടിരിക്കും .  ഇത് ലോകത്തിന്റെ ഗതിയാണ്. അമേരിക്കൻ പ്രസിഡണ്ടാകാൻ പോകുന്ന ട്രംപിനെ വാഴ്ത്തി സ്തുതിക്കുന്ന ശുംഭശിരോമണികൾ ഇടയ്ക്കിടെ ഈ -മലയാളിയുടെ പ്രതികരണ കോളത്തിൽ ഒരു ജാള്യതയും ഇല്ലാതെ തലപോകാറുണ്ട്. സ്ത്രീകളുടെ ഗുഹ്യഭാഗത്ത് കയ്യിട്ടുപിടിച്ചിട്ടുണ്ടെന്ന് വീരവാദം മുഴക്കുന്ന ഈ ജളനാണ് ഇവരുടെ കാണപ്പെട്ട ദൈവം. പണത്തിന്റെയും പ്രതാപത്തിന്റെയും പിടിയിൽ അമർന്ന ഇവർ മിക്കവരും ഭക്തശിരോമണികളും മനുഷ്യ ബന്ധങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാത്ത ഗർവ്വികളാണ്.   

മാതരം പിതരം വൃദ്ധം 
ഭാര്യം സാധ്വീം സുതം  ശിശും 
ഗുരും വിപ്രം പ്രപന്നം ച
കല്പ്പോ ബിഭ്ര ച്ഛാസൻമൃതഃ 

മാതാവ്, പിതാവ്, സാധ്വിയായ ധർമ്മ പത്നി, പ്രായ പൂർത്തിയാവാത്ത പുത്രൻ ഗുരു, ബ്രാഹ്മണൻ ശരണഗതനായവൻ എന്നിവരെ സമ്പത്തുണ്ടായിട്ടും സംരക്ഷിക്കാത്തവൻ ശ്വസിക്കുന്നുണ്ടെങ്കിലും മരിച്ചവന് തുല്യനാവുന്നു       

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക