Image

മോഡേണ്‍ മാര്‍ഗ്ഗം കളിയുമായി ദീപാ സണ്ണിയും കൂട്ടുകാരികളും

Published on 16 January, 2017
മോഡേണ്‍ മാര്‍ഗ്ഗം കളിയുമായി ദീപാ സണ്ണിയും കൂട്ടുകാരികളും
ജനുവരി ഏഴാം തീയതികേരളാ അസോസിയേഷന്‍ ഓഫ് ഡാലസിന്റെ ക്രിസ്തുമസ് പുതുവത്സര പരിപാടികളോടനുബന്ധിച്ചു നടന്ന കലാപരിപാടികളില്‍ ശ്രദ്ധേയമായ ഒരിനമായിരുന്നു ദീപാ സണ്ണിയും കൂട്ടുകാരികളും അവതരിപ്പിച്ച ന്യൂ ജനെറേഷന്‍ മാര്‍ഗം കളി.

കേരള കൃസ്ത്യാനികളുടെ പരമ്പാരാഗത കലാരൂപമായ മാര്‍ഗ്ഗം കളിയുടെ തനിമ തീര്‍ത്തും ചോര്‍ന്നു പോവാതെ എന്നാല്‍ ഒരല്‍പം ന്യൂ ജെനെറേഷന്‍ ടച്ചോടെ അരങ്ങേറിയ ഈ കലാ രൂപം അവതരണത്തിലെ പുതുമ കൊണ്ടും, പരിശീലനം സിദ്ധിച്ച നര്‍ത്തകിമാരുടെ ചടുലമായ നൃത്തച്ചുവടുകള്‍ കൊണ്ടും കാണികളുടെ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി.

മാര്‍ഗം കളി നര്‍ത്തകിമാരായ ദീപ പോള്‍, ദീപ ഫ്രാന്‍സിസ്, ദീപ തോമസ് ബോബിന ഒലിവേഴ്‌സ്, ജീവാ രാജു, ജൂലിയറ്റ് മുളങ്കന്‍, ലിന്‍സി തോമസ്, എലിസബേത്ത് ആന്റണി എന്നിവരോടൊപ്പം മീനു എലിസബത്തും രേഖാ ബെന്നിയും ഹാരി മഞ്ജിത്തും ഗസ്റ്റ് റോളുകളില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. പുതിയ തലമുറയുടെ അഭിരുചിക്കനുസരിച്ചു മാര്‍ഗം കളിക്കാരികാരികളുടെ വര്‍ണ്ണ ശബളമായ വേഷഭൂഷാദികളും  ആടയാഭാരണങ്ങളും ഡിസൈന്‍ ചെയ്തത് ദീപാ സണ്ണിയായിരുന്നു.

സുറിയാനി കൃസ്ത്യാനി സ്ത്രീകളുടെ പരമ്പാരാഗത വേഷമായിരുന്ന ചട്ടയും മുണ്ടുമിട്ട് കൂടെ സണ്‍ ഗ്ലാസ്സും റാപ്പുമായി മോഡേണ്‍ അമ്മച്ചിമാരായി വേഷമിട്ടു വന്ന മീനു എലിസബത്തും രേഖാ ബെന്നിയും കാണികളെ പൊട്ടിച്ചിരിപ്പിക്കുക തന്നെ ചെയ്തു. അവസാനം സെല്‍ഫിയെടുക്കുവാന്‍, സെല്‍ഫിക്കോലുമായി കൃത്യ സമയത്തോടി വന്ന ഹാരി മഞ്ജിത്തിന്റെ അവസരോചിതമായ പ്രകടനത്തോടെ മോഡേണ്‍  മാര്‍ഗം കളിക്ക് വമ്പിച്ച കരഘോഷത്തോടെ തിരശീല വീണു.

ഡാളസ് മലയാളികള്‍ക്ക് എന്ത് കൊണ്ടും ഒരു പുതു അനുഭവം കാഴ്ച വെച്ച മാര്‍ഗം കളി ടീമിന്  അഭിനന്ദനങ്ങള്‍. 
മോഡേണ്‍ മാര്‍ഗ്ഗം കളിയുമായി ദീപാ സണ്ണിയും കൂട്ടുകാരികളുംമോഡേണ്‍ മാര്‍ഗ്ഗം കളിയുമായി ദീപാ സണ്ണിയും കൂട്ടുകാരികളുംമോഡേണ്‍ മാര്‍ഗ്ഗം കളിയുമായി ദീപാ സണ്ണിയും കൂട്ടുകാരികളുംമോഡേണ്‍ മാര്‍ഗ്ഗം കളിയുമായി ദീപാ സണ്ണിയും കൂട്ടുകാരികളുംമോഡേണ്‍ മാര്‍ഗ്ഗം കളിയുമായി ദീപാ സണ്ണിയും കൂട്ടുകാരികളുംമോഡേണ്‍ മാര്‍ഗ്ഗം കളിയുമായി ദീപാ സണ്ണിയും കൂട്ടുകാരികളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക