Image

തമ്പി ആന്റണിയുടെ വാസ്‌ക്കോഡ ഗാമ പ്രകാശനം ചെയ്തു

സ്വന്തം ലേഖകന്‍ Published on 15 January, 2017
തമ്പി ആന്റണിയുടെ വാസ്‌ക്കോഡ ഗാമ പ്രകാശനം ചെയ്തു
ഡാലസ്: തമ്പി ആന്റണിയുടെ പ്രഥമ ചെറുകഥാ സമാഹാരം വാസ്‌ക്കോഡ ഗാമയുടെ പ്രകാശനം എഴുത്തുകാരനായ ബിനോയി സെബാസ്റ്റ്യന്‍ തിരുവല്ല അസോസിയേഷന്‍ പ്രസിഡന്റ് സോണി ജേക്കബില്‍ നിന്നും പുസ്തകത്തിന്റെ കോപ്പി സ്വീകരിച്ചകൊണ്ടു നിര്‍വ്വഹിച്ചു.

ജീവനോപാധി തേടി അമേരിക്കയിലേക്കു കുടിയേറിയ ഒരു സാധാരണ കേരളീയന്റെ ജീവിത്തിലേക്കു സ്വഭാവികമായി കടന്നു വരുന്ന ആലങ്കാരികമായ ഇന്‍ഡോ അമേരിക്കന്‍ സാംസ്‌ക്കരിക സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്ന നേട്ടങ്ങളും അനുഭവങ്ങളും സംഭീതികളും ഒരു കറുത്ത ഫലിതത്തിന്റെ അകമ്പടിയില്‍ കുറിച്ച പന്ത്രണ്ടു കഥകളുടെ സമാഹാരമാണ് വാസ്‌ക്കോഡ ഗാമ. 

എല്ലാം യുദ്ധങ്ങളുടെയും ഒടുവില്‍ വിജയ പരാജയങ്ങളുടെ തുലാസു തല്ല്യമായി നില്‍ക്കുമെന്നു പറയാതെ പറയുന്ന ഈ കഥകളുടെ ആന്തരിക ദര്‍ശനം സ്‌നേഹവും സഹമനുഷ്യനോടുള്ള സഹാനുഭൂതിയും സ്വയം വിമര്‍ശനവുമാണ്.

ഈ കഥകള്‍ സോഷ്യല്‍ സറ്റയറിസത്തിന്റെ ഒരു മാത്യക കൂടിയയാണ്.

ഇന്‍ഡോ അമേരിക്കന്‍ കഥാകൃത്തുക്കളില്‍ നിന്നും തികച്ചും വ്യത്യസ്ഥമാമയി ആകര്‍ഷക കഥാസരിത്തുമായി കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന തമ്പി ആന്റണിയുടെ കഥകള്‍ക്ക് സ്വീകാര്യത ഏറിവരുകയാണ്.

സുനില്‍ തലവടി പ്രസംഗിച്ചു. 
തമ്പി ആന്റണിയുടെ വാസ്‌ക്കോഡ ഗാമ പ്രകാശനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക